കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: പന്തളം കൊട്ടാരവുമായി ഒരു കരാറുമില്ല! സംഘപരിവാര്‍ നുണകളെ പൊളിച്ചടുക്കി വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ നടതുറന്ന ആറ് ദിവസങ്ങള്‍ ശബരിമല സംഘര്‍ഷഭരിതമായിരുന്നു. ചരിത്രത്തിലേക്ക് നടന്ന് കയറാന്‍ എത്തിയ ഒരൊറ്റ സ്ത്രീയേയും പ്രതിഷേധകര്‍ മലചവിട്ടിച്ചില്ല. രാഷ്ട്രീയ മുതലെടുപ്പുമായി ബിജെപിയും ഹൈന്ദവ സംഘടനകളും കോണ്‍ഗ്രസുമെല്ലാം മുന്നിട്ടിറങ്ങയതോടെ പ്രതിഷേധം കൈവിട്ട കളിയായി മാറി.

ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന അസത്യപ്രചാരണങ്ങളെക്കുറിച്ചും കേസിലെ നിയമസാധ്യതകളെ കുറിച്ചെല്ലാം വ്യക്തമാക്കുകയാണ് അഡ്വ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹരീഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 നൂറ് നുണകള്‍

നൂറ് നുണകള്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പടച്ചുവിടുന്ന നുണകള്‍ സഹിക്കവയ്യാതെയാണ് ഈ വീഡിയോ ചെയ്യുന്നത്. എന്തൊക്കെ നുണകളാണ് വിഷയത്തില്‍ പടച്ചവിടപ്പെടുന്നത്. പ്രത്യേകിച്ച് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍. ആദ്യം പ്രചരിപ്പിച്ച നുണ ശബരിമല സ്ത്രീപ്രവേശനത്തിന് ഹര്‍ജി സമര്‍പ്പിച്ചത് മുസ്ലീങ്ങളായിരുന്നു എന്നാണ്. . എന്നാല്‍ ഹര്‍ജി നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ അവര്‍ വിശ്വാസികളാണെന്നും ഹിന്ദുക്കളാണെന്നും വ്യക്തമായി. അതോടെ ആദ്യത്തെ നുണ പൊളിഞ്ഞു.

 വിധിന്യായം

വിധിന്യായം

രണ്ടാമത്തെ നുണ തന്ത്രിയയോ മറ്റോ കേള്‍ക്കാതെ സര്‍ക്കാര്‍ ഇത്തരം ഒരു നീക്കം നടത്തിയതെന്നായിരുന്നു. എന്നാല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമെല്ലാം കേസില്‍ കക്ഷികളായിരരുന്നു. 1991 മുതലുള്ള ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്ങ്മൂലങ്ങള്‍ കോടതി പരിശോധിച്ചിട്ടുണ്ട്. 411 പേജ് വരുന്ന ഈ വിധിന്യായം വായിച്ച ആരെങ്കിലുമാണോ ഈ ബഹളം വെയ്ക്കുന്നത്.

 ഭരണഘടനാ സാധ്യത

ഭരണഘടനാ സാധ്യത

അടുത്ത നുണ എന്തായിരുന്നു ആചാരങ്ങളും, അനുഷ്ടാനങ്ങളും പരിഗണിക്കാതെയാണ് കോടതി വിധി പറഞ്ഞതെന്നാണ്. എന്നാല്‍ ബന്ധപ്പെട്ട തന്ത്രിയെ വിശ്വാസികളെ ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും കേട്ട ശേഷമാണ് കോടതി ഈ വിധിന്യായം പുറപ്പെടുവിച്ചത്.
വിശ്വാസത്തിന്റെ പുറത്തുള്ള ഭരണഘടനാ സാധ്യത പരിശോധിക്കുകയായിരുന്നു കോടതി.

 പരിശോധിച്ചത്

പരിശോധിച്ചത്

മൗലികാവകാശത്തിനു നിരക്കുന്ന തരത്തിലുള്ള ഒരു വിശ്വാസം ഈ നാട്ടില്‍ പറ്റുമോ ഇല്ലയോ എന്നാണ് കോടതി പരിശോധിച്ചത്. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു ചട്ടം ഉണ്ടായിരുന്നു. ആ ചട്ടത്തില്‍ 3 ബി അനുസരിച്ചുള്ള ചട്ടം ഭരണഘടനാപരമായി നിലനിൽക്കുമോ എന്ന് പരിശോധിച്ചപ്പോൾ ഇല്ല എന്ന് കണ്ടെത്തി അതുകൊണ്ട് അത് റദ്ദ് ചെയ്തു.

 ലംഘനമാണ്

ലംഘനമാണ്

10 നും 50 നും ഇടയിലുള്ള യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് ആർട്ടിക്കിൾ 14 ,15 പറയുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. അപ്പോള്‍ മതവിശ്വാസത്തിന്‍റെ യുക്തി ഉപയോഗിക്കുകയല്ല കോടതി ചെയ്തത് മറിച്ച് മതവിശ്വാസം ആചാരം അനുഷ്ഠാനം എന്നിവ മൗലികാവകാശത്തിനു വിരുദ്ധമായി നിലനിൽക്കുമോ എന്നാണ് കോടതി നിരീക്ഷിച്ചത്.

 കരാറേ ഇല്ല

കരാറേ ഇല്ല

അടുത്ത നുണ ശബരിമല ക്ഷേത്രം പന്തളം രാജകുടുംബത്തിന്റേതാണെന്നും അവര്‍ എന്തോ കരാര്‍ എഴുതി ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നും ആ കരാർ ലെഘിക്കുകയാണെങ്കില്‍ ക്ഷേത്രം കൊട്ടാരം ഏറ്റെടുത്തുകളയും എന്നാണ് വാട്സ് ആപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആദ്യത്തെ കാര്യം അങ്ങനെ ഒരു കവനെന്‍റേ നിലവില്‍ ഇല്ല. ഈ കരാറിന് പറയുന്നത് ‘കവനന്‍റ് എന്നാണ്. അങ്ങനെയുള്ള കരാറില്‍ പറയുന്നത് മറ്റ് രണ്ട് ക്ഷേത്രങ്ങളാണ്. ഒന്ന് ശ്രീപദ്മനാഭ ക്ഷേത്രം ഒക്കെയാണ്. ഇനി ഏതെങ്കിലും കരാർ ഭരണഘടന നിലവില്‍ വരുന്ന1950 ഉണ്ടെങ്കില്‍ ഭരണ ഘടന നിലവിൽ വന്നതോടുകൂടി അത് അസാധുവായി.

 താത്പര്യമില്ല

താത്പര്യമില്ല

അടുത്ത നുണ എന്തായിരുന്നു സ്ത്രീകളാരും ശബരിമലയിലേക്ക് വരുന്നില്ല അവര്‍ക്ക് താത്പര്യമില്ല വരാന്‍. എത്രയോ വിശ്വാസികളായ സ്ത്രീകള്‍ പറഞ്ഞു ഞങ്ങള്‍ക്ക് താത്പര്യമുണ്ട് വരാന്‍. ഞങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണം. ഇപ്പോള്‍ ശബരിമലയില്‍ എന്താണ് നടക്കുന്നത് സ്ത്രീകള്‍ വരാന്‍ ഉദ്ദേശിച്ചാല്‍ തന്നെ അവരെ ഭയപ്പെടുത്തും അക്രമിക്കും. തികച്ചും സുരക്ഷിതമല്ലാത്ത ഒരു അവസ്ഥ നിലനിൽക്കുമ്പോൾ ജീവനില്‍ കൊതിയുള്ള ഏതെങ്കിലും സ്ത്രീ മല കയറുമോ. ഇനി അവര്‍ തയ്യാറായാല്‍ തന്നെ കുടുബത്തില്‍ ആരെങ്കിലും അവരെ പോകാന്‍ സമ്മതിക്കുമോ? ഇല്ല.

 പുരോഗമനവാദം

പുരോഗമനവാദം

ഇനി ചരിത്രം പരിശോധിച്ചാൽ തന്നെ കേരളത്തില്‍ പുരോഗമനം പറയുന്ന മനുഷ്യര്‍ എണ്ണത്തില്‍ കുറവായിരുന്നു. വി ടി ഭട്ടതിരിപ്പാട് അന്തർജനങ്ങളോട് ഇല്ലത്തിന് പുറത്തുവന്ന് മറക്കുട ഉപേക്ഷിച്ചു വന്നു സംസാരിക്കാൻ പറഞ്ഞപ്പോൾ ‘തേവിടിച്ചികൾ' എന്ന് വിളിച്ച ഒരു സമൂഹം ഉണ്ട് ഇവിട. അതേസമയം ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് അത് അംഗീകരിച്ചത്. അതുകൊണ്ട് അവര്‍ നവോത്ഥാനത്തിന്‍റെ പാതയില്‍ വന്നു.

 അംഗീകരിച്ചില്ല

അംഗീകരിച്ചില്ല

ശ്രീനാരായണ ഗുരുവിനു ബഹുഭൂരിപക്ഷം വരുന്ന ആളുകള്‍ അംഗീകരിച്ചിരുന്നോ? തീര്‍ച്ചയായും ഇല്ല. ക്ഷേത്ര പ്രവേശന വിളംബരം വന്നപ്പോള്‍ എല്ലാ ആളുകളും ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറി എന്നാണോ വിശ്വസിക്കുന്നത് ഇല്ല. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും ഞങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ട അത് പാപമാണെന്ന് വിശ്വിസിച്ചു.ഇതേ പാപബോധം നമ്മുടെ സ്ത്രീകളില്‍ ഓര്‍മ്മവെച്ച കാലം മുതല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടേയിരുന്നു.അതുകൊണ്ട് തന്നെ അവര്‍ ശബരിമലയിലേക്ക് വരാന്‍ തയ്യാറാകില്ല. അതേസമയം പുതിയ തലമുറ അങ്ങനെ അല്ല. അവര്‍ ലിംഗനീതിയുടെ പാഠങ്ങള്‍ പഠിച്ചാണ് മുന്‍പോട്ടു വരുന്നത്. അവര്‍ക്കറിയാം സ്ത്രീകളായതിന്‍റെ പേരില്‍ വിശ്വാസിത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന്.

 റിവ്യൂ ഹര്‍ജി

റിവ്യൂ ഹര്‍ജി

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ വികാരം പരിഗണിക്കണമെന്ന് തന്നെയാണ്. അതേസമയം സ്ത്രീകളെ ശബരിമലയില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നും പറയുന്നു. അതേസമയം സര്‍ക്കാര്‍ കോടതിയില്‍ ഒരുനിലപാട് കൂടി വ്യക്തമാക്കി. വിധി എന്തുതന്നെയായാലും സര്‍ക്കാര്‍ നടപ്പാക്കും. ഇനി പ്രവേശിപ്പിക്കണമെന്നായാലും അല്ലേങ്കിലും. ഈ സാഹചര്യത്തില്‍ വീണ്ടും ഒരു റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ നല്‍കണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. റിവ്യൂ ഹര്‍ജി ഇനി അഥവാ കൊടുത്താല്‍ തന്നെ സുപ്രീം കോടതി അത് ചോദ്യം ചെയ്യില്ലേ.

 എന്താണ് റിവ്യൂ ഹര്‍ജി

എന്താണ് റിവ്യൂ ഹര്‍ജി

ഇനി എന്താണ് റിവ്യൂ ഹര്‍ജി?അപ്പാരന്റ എറർ ഓൺ ദി ഫേസ് ഓഫ് റെക്കോഡ്‌സ് ഉണ്ടാവണം, അതായത് ഒറ്റ നോട്ടത്തില്‍ വിധിയില്‍ തെറ്റുണ്ടാകണം. എന്നാല്‍ മാത്രമേ റിവ്യൂ ഹര്‍ജി നിലനില്‍ക്കുള്ളൂ. അപ്പോള്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കണമെന്ന് പറയുനന രമേശ് ചെന്നിത്തല ജിയും ശ്രീധരന്‍പിള്ള ജിയും മറ്റ് ജീ മാരുമൊക്കെ പറയേണ്ടത് എന്താണ് ഈ 411 പേജുള്ള വിധിന്യായത്തില്‍ തെറ്റ്? ഏതൊക്കെ പേജില്‍ ഏതൊക്കെ പാരയിലാണ് തെറ്റ്? എല്ലാ കാലത്തും എല്ലാ പുരോഗമന ആശങ്ങള്‍ വരുമ്പഴും വിശ്വാസികളുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ട്.

 അട്ടിമറിക്കാം എന്ന് കരുതരുത്

അട്ടിമറിക്കാം എന്ന് കരുതരുത്

ബ്രാഹ്മണ മേധാവിത്വം വെച്ച് പുലര്‍ത്തുന്നവര്‍ മാത്രമാണ് ഇപ്പോള്‍ വിശ്വാസങ്ങളുമായി മുന്നോട്ട് പോവുന്നത്. സംഘപരിവാറിനെ സംബന്ധിച്ചെടുത്തോളവും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്കും ഈ വിഷയത്തില്‍ ഒറ്റ ലക്ഷ്യമേ ഉള്ളൂ. സമൂഹത്തില്‍ അന്ത:ഛിദ്രം ഉണ്ടാക്കണം. അതുകൊണ്ടാണ് നൂറ് നുണകളുമായി അവര്‍ വരുന്നത്. ശബരിമലയെ സംബന്ധിച്ചെടുത്തോളം 41 ദിവസത്തെ വ്രതമെടുത്തും അല്ലാതെയുമൊക്കെ അവിടെ പോകാം. എന്നാല്‍ അല്ലാതെ പോകുമ്പള്‍ 18ാം പടി ചവിട്ടി പോകാന്‍ പറ്റില്ലെന്ന് മാത്രം. ഒരൊറ്റ കാര്യം കൂടി അഭ്യർത്ഥിക്കാനുണ്ട് ശബരിമലയുടെ ചർച്ചയുടെ മെറിറ്റ് ചര്‍ച്ചചെയ്യുമ്പോള്‍ ഏതെങ്കിലും നിയമം കൊണ്ടുവന്ന് ഇതെല്ലം അട്ടിമറിക്കാം എന്ന് ധരിക്കരുത്.

പ്രയോജനമില്ല

പ്രയോജനമില്ല

സംസ്ഥാന സർക്കാരോ, കേന്ദ്ര സർക്കാരോ നിയമം കണ്ടുവന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളിലും പാസാക്കിയാലും മൗലിക അവകാശത്തിനു വിരുദ്ധമായ ഒരു നിയമവും, ചട്ടവും, ആചാരവും, അനുഷ്ഠാനവും ഈ നാട്ടിൽ നിലനിൽക്കില്ല. അത് ഇന്ത്യയുടെ ഏറ്റവും വലിയ ഒരു മേന്മയായി നാം കാണണം. മൗലികാവകാശം ലംഘിക്കുന്ന ഒന്നിനും വേണ്ടി നമ്മള്‍ വാദിക്കരുത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
hareesh vasudevans facebook vedio about sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X