കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിനിടെ ചുമടെടുത്തത് വധുവിന്റെ വീട്ടുകാര്‍ കണ്ടു; എയര്‍ഫോഴ്‌സ് ജീവനക്കാന്‍റെ കല്യാണം മുടങ്ങി

Google Oneindia Malayalam News

തിരുവല്ല: മന്ത്രിമാര്‍, ഐഎഎസ്സുകാര്‍, സിനിമാ നടന്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മുതല്‍ സാധാരണ ജനങ്ങള്‍വരെ കൈമെയ് മറന്നാണ് പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ തലച്ചുമടായും അല്ലാതെയും എത്തിച്ചത് നിരവധി ആളുകളായിരുന്നു.

<strong>'മോള് നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ..'; തേജസ്വിയുടെ വിയോഗത്തില്‍ കണ്ണുനീരണയിക്കുന്ന കുറിപ്പ്</strong>'മോള് നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ..'; തേജസ്വിയുടെ വിയോഗത്തില്‍ കണ്ണുനീരണയിക്കുന്ന കുറിപ്പ്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു സമൂഹം നല്‍കിയിരുന്നത്. എന്നാല്‍ അതിന് നേരെ വിപരീതമായ ഒരു കാര്യം സംഭവിച്ചിരിക്കുന്നതായുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമടെടുത്തതിന്റെ പേരില്‍ എയര്‍ഫോഴ്‌സ് ജീവനക്കാരന്റെ വിവാഹം മുടങ്ങിയെന്നാണ് ജോത്സ്യനായ ഹരി പത്തനാപുരം ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്.

എയര്‍ഫോഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍

എയര്‍ഫോഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍

ദല്‍ഹിയിലെ എയര്‍ഫോഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മനു വിവാഹ ആവശ്യത്തിനും ഓഘാഘോഷത്തിനുമായാണ് അവധിയെടുത്ത് നാട്ടില്‍ എത്തുന്നത്. ആ സമയത്താണ് കേരളത്തില്‍ പ്രളയം ശക്തമായത്. എല്ലാവരേയും പോലെ മനുവും ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ദുരിതാശ്വാസ ക്യാമ്പിലേക്ക്

ദുരിതാശ്വാസ ക്യാമ്പിലേക്ക്

ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം എത്തിച്ചിരുന്നു. ഇത് ഭാവി വധുവിന്റെ വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് തിരവല്ല സ്വദേശീയായ മനുവിന്റെ വിവാഹം മുടങ്ങുകയായിരുന്നെന്നാണ് മനുവിന്റെ സുഹൃത്ത് കൂടിയായ ഹരി പത്തനാപുരം ഫേസ്ബുക്കിലൂടെ അറിയിക്കുന്നു. ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

ഒരു പ്രളയകഥ സൊല്ലട്ടുമാ

ഒരു പ്രളയകഥ സൊല്ലട്ടുമാ

പ്രളയത്തിന്റെ വിഷമതകളെപ്പറ്റി ധാരാളം കഥകൾ മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മൾ കേട്ടു.എന്നാൽ നിങ്ങളാരും ഇതു വരെ കേൾക്കാത്ത ഒരു പ്രളയകഥ സൊല്ലട്ടുമാ. എന്നൊടൊപ്പം ചിത്രത്തിലുള്ളത് എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായ മനുവാണ് മനു ഡൽഹിയിലെ എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് മനു സേവനം അനുഷ്ഠിക്കുന്നത്.....തിരുവല്ല കവിയൂർ സ്വദേശിയാണ്...

വിവാഹത്തിന്റെ അവശ്യങ്ങൾക്ക്

വിവാഹത്തിന്റെ അവശ്യങ്ങൾക്ക്

മേജർ ഹേമന്ത് രാജിനും മേജർ റാങ്കിലുള്ള സ്കാഡെൻ ലീഡർ അൻഷ.വി.തോമസിനും ഒപ്പം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂരിൽ നേതൃത്വം നൽകിയ മനുഷ്യ സ്നേഹിയാണ് മനു. ഓണം ആഘോഷിക്കാനും സ്വന്തം വിവാഹത്തിന്റെ അവശ്യങ്ങൾക്കുമായാണ് അവധിയെടുത്ത് മനു നാട്ടിൽ എത്തിയത്.

പ്രളയദുരിതം കണ്ടപ്പോൾ

പ്രളയദുരിതം കണ്ടപ്പോൾ

നാട്ടിലെ പ്രളയദുരിതം കണ്ടപ്പോൾ അവധിക്കു വന്ന അവശ്യങ്ങളൊക്കെ മനു മറന്നു....അവധിയിൽ നിൽക്കുമ്പോൾ ഇത്തരം സഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട് എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ല...

ഹെലികോപ്റ്റർ ദുരിതാശ്വാസപ്രവർത്ഥനങ്ങൾ

ഹെലികോപ്റ്റർ ദുരിതാശ്വാസപ്രവർത്ഥനങ്ങൾ

അവധിയിലാണെന്ന് അറിയിച്ചുകൊണ്ട് തന്നെ അനുഷയോടൊപ്പം ഹെലികോപ്റ്റർ ദുരിതാശ്വാസപ്രവർത്ഥനങ്ങൾക്ക് ചുക്കാൻ പിടിച്ചു. വിവാഹത്തിനായി വാക്കാൽ ചില ഉറപ്പുകൾ കിട്ടിയ പെണ്കുട്ടിയുടെ വീട്ടുകാർ വിളിച്ചപ്പോൾ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിൽ ആണെന്നറിയിച്ചു.

ലൈവ് കണ്ടിട്ടാണോ

ലൈവ് കണ്ടിട്ടാണോ

മാധ്യമപ്രവര്‍ത്തകരായ പ്രിന്‍സ് പാങ്ങാടന്‍, ഷമ്മി പ്രഭാകര്‍, ദീപു രേവതി, എസ് ലല്ലു, ശ്യം ദേവരാജ്, രഞ്ജിത് രാമചന്ദ്രന്‍, അജയ് ഘോഷ്,നിങ്ങൾ ചെയ്ത ലൈവ് കണ്ടിട്ടാണോ അതോ പെണ്കുട്ടിയുടെ ബന്ധുക്കൾ ആരെങ്കിലും നേരിട്ട് അവിടെ വന്നതാണോ എന്നറിയില്ല,.. എന്തായാലും ആ വിവാഹാലോചന മുടങ്ങിപ്പോയി

പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞത്രേ

പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞത്രേ

പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകൾ ചുമന്ന് ഹാളിൽ വയ്ക്കുന്നതും ,ഹെലികോപ്റ്ററിൽ തലചുമടായി കൊണ്ട് കയറ്റുന്നതും,മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞത്രേ.

ചുമടെടുപ്പ് തന്നെയാണ്

ചുമടെടുപ്പ് തന്നെയാണ്

എയര്‍ഫോഴ്സില്‍ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്നു അവർ കരുതിക്കാണും. ഈ ചുമടെടുപ്പ് തന്നെയാണ് എയര്‍ഫോഴ്സിലെ ഓഫീസിലും മനുവിനുള്ളതെന്ന് അവർ തെറ്റിദ്ധരിച്ചു.

മനുവിന്റെ ഉത്തരം

മനുവിന്റെ ഉത്തരം

നിങ്ങളുടെ യഥാർത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് എന്നെ കാണാൻ എത്തിയ മനുവിനോട് ഞാൻ ചോദിച്ചു.."ഞാനൊരു പട്ടാളക്കാരനാണ്.ചിലപ്പോൾ ഇത്പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക.....ഇപ്പോഴേ പിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ" എന്നായിരുന്നു പാവം മനുവിന്റെ ഉത്തരം.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഹരിപത്തനാപുരം

English summary
hari pathanapuram's facebook post on airforce officers marrige
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X