കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗം നഷ്ടപ്പെട്ട സ്വാമി; പെണ്‍കുട്ടി ചെയ്തത് ആര്‍ക്കുവേണ്ടി? വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടുന്നു

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു എന്ന കേസില്‍ ആര്‍എസ്എസ് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന കേരള മാര്‍ഗദര്‍ശക് മണ്ഡല്‍ സന്ന്യാസിമാരാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

വിഷയത്തില്‍ ആര്‍എസ്എസിന്റെ താല്‍പ്പര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കൈരളി ചാനല്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ച മുമ്പാണ് മാര്‍ഗദര്‍ശക് മണ്ഡല്‍ ഭാരവാഹികളായ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍, സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

26

എന്നാല്‍ കേസില്‍ ഇപ്പോള്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഇവരോട് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥ ഒരുക്കിയെ തിരക്കഥയാണ് സ്വാമിയുടെ ലിംഗഛേദ സംഭവത്തിലേക്ക് നയിച്ചതെന്നു സ്വാമിമാര്‍ ആരോപിച്ചു. ഈ ഉദ്യോഗസ്ഥക്ക് കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഉന്നത പോലീസ് ഉദ്യോഗസ്ഥയായി സന്ന്യാസിമാര്‍ ആരോപിക്കുന്നത് എഡിജിപി സന്ധ്യയെ ആണെന്ന് ചാനല്‍ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ഇവര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അവിടെ വിതരണം ചെയ്ത ലഘുലേഖയില്‍ സന്ധ്യയുടെ പേര് പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയ ഭൂമി ഇപ്പോള്‍ സന്ധ്യയുടെ കൈയിലാണെന്നും ഇത് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതാണ് സ്വാമിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും അവര്‍ ആരോപിച്ചു.

അതിനിടെ, ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ ആദ്യം സ്വാമിക്കെതിരേ നിലപാടെടുത്ത പെണ്‍കുട്ടിയും കുടുംബവും പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു. ഇത് ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണെന്ന് ആരോപണമുണ്ട്.

English summary
Swami case: RSS involve for CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X