ക്രിസ്മസ് രാവുകളെ ആഘോഷമാക്കാന്‍ ക്രിസ്മസ് ഗാനം പുറത്തിറക്കി ഹരിചരണ്‍
കൊച്ചി; ക്രിസ്മസ് രാവുകളെ വരവേല്‍ക്കാന്‍ പുറത്തിറക്കിയ 'മനസിലൊരു പുല്‍ക്കൂട്' എന്ന ക്രിസ്മസ് ഗാനം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു. ഹരിചരണിന്റെ ശബ്ദത്തിലൊരുങ്ങിയ പാട്ട് മനോരമ മ്യൂസിക് ആണ് ആസ്വാദകരിലേക്ക് എത്തിച്ചത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി കാത്തികിടക്കുന്ന മാലോകര്‍ക്ക് മുന്നില്‍ പ്രതീക്ഷ പകരുന്ന വരികള്‍ കൂട്ടി ചേര്‍ത്ത് പാട്ടിന്റെ രചന പൂര്‍ത്തീകരിച്ചത് മനോജ് എലവുങ്കല്‍ ആണ്. അശ്വിന് മാത്യുവും അനില്‍ വര്‍ഗീസും ചേര്‍ന്നാണ് പാട്ടിന്റെ സംവിധാനം.
ആഘോഷ ഈണവും താളവും പാട്ടിനെ ഏറെ സ്വീകാര്യമാക്കിയിരിക്കുകയാണിപ്പോള്. പ്രതീക്ഷയോടും സന്തോഷത്തോടും കൂടെ ക്രിസ്മസ് കാലത്തെ വരവേല്‍ക്കാന്‍ പാട്ട് ഏറെ പ്രചോദനം പകരുന്നുവെന്നാണ് ആസ്വാദക പക്ഷം. ഹരിചരണിന്റെ സ്വരം ആദ്യ കേള്‍വിയില്‍ തന്നെ ഹൃദയത്തില്‍ ഇടം പിടക്കുന്നുവെന്നും ആസ്വാദകര്‍ കുറിച്ചു. അശ്വിന് മാത്യൂ, അനില്‍ വര്‍ഗീസ്. ആന്റണി ആല്‍ഫ്രഡ്, ഡെനി ഡെന്‍സില്‍, സ്നേഹ ജറോം,സൗമ്യ ജെറോം, ട്രീസ ജെറോം, ട്രീസ ഫ്രാന്‍സിസ് എന്നിവരും പിന്നണിയില്‍ സ്വരമായിട്ടുണ്ട്.

ശാന്തന് എബ്രഹാം വര്‍ഗീസ് നിര്‍മ്മിച്ച പാട്ടിന്റെ മിക്സറിങ്ങും നിര്‍വഹിച്ചത് രഞ്ജിത് സി രാജന് ആണ് . ജോസഫ് മാടശ്ശേരി പുല്ലാങ്കുഴലും ബാലു കൊല്ലം തബലയിലും അഖില്‍ നാദസ്വരത്തിലും ഈണം പകര്‍ന്നു. റോബിന് ആന്റണിയാണ് എഡിറ്റിങ് നിര്‍വഹിച്ചത്. മഹാമാരിയുടെ ഭീതി നിറഞ്ഞ നാളിലും പ്രതീക്ഷയും ധൈര്യവും പകര്‍ന്നൊരുക്കിയ പാട്ട് ഇതിനോടകം നിരവധി ആസ്വാദകരേയും നേടി
Recommended Video
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications