• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയില്‍ ഇനി കളികള്‍ മലയരയരുടെ ബുദ്ധി പോലെയായിരിക്കും... തുറന്നടിച്ച് ഹരിഗോവിന്ദന്‍

കൊച്ചി: ശബരിമലയുടെ യഥാര്‍ത്ഥ അവകാശം സംബന്ധിച്ച് വിവാദങ്ങള്‍ കത്തുന്നതിനിടെ പുതിയ വാദങ്ങളുമായി ഞെരളത്ത് ഹരിഗോവിന്ദന്‍. ശബരിമലയില്‍ ഇനി കളികള്‍ മലയരയരുടെ ബുദ്ധിപോലെ ആയിരിക്കുമെന്നായിരുന്നു ഹരിഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ ശബരിമലയിലെ അവകാശികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല ശബരിമല അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പ്രസ്താവനയില്‍ വിവാദങ്ങള്‍ കത്തിക്കൊണ്ടിരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് ശക്തിപ്പെടുത്തിയിരുന്നു. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും ക്ഷേത്രം തന്ത്രി കുടുംബത്തിന് അടച്ചിടാമെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മലയരയരുടെ ബുദ്ധിപോലെ

മലയരയരുടെ ബുദ്ധിപോലെ

ശബരിമലയില്‍ ഇനി കളികള്‍ മലയരയരുടെ ബുദ്ധിപോലെ ആയിരിക്കും. അതിന്റെ പിതൃത്വം ആര്‍ക്കും അവകാശപ്പെട്ടതാവില്ല. പ്രതിഷേധം എന്ന മണ്ടത്തരം കാണിച്ചവര്‍ക്ക് ഒഴികെ. മലയരയര്‍ യഥാര്‍ത്ഥ അവകാശമുന്നയിച്ച് കോടതിയില്‍ പോകണം. അവര്‍ കേസ് ജയിക്കണം. മലയരയര്‍ക്ക് അവകാശം തിരിച്ച് കിട്ടിയാല്‍ അവര്‍ക്കിടയില്‍ അവകാശത്തര്‍ക്കമോ അഴിമതിയോ കണ്ടെത്തും വരെ ദേവസ്വം ബോര്‍ഡും അവിടുത്തെ അധികാരങ്ങള്‍ ഒഴിഞ്ഞ് യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറണം. അതിനായും മലയരയര്‍ കോടതിയില്‍ വാദിക്കണമെന്നും ഹരിനാരായണ്‍ പോസ്റ്റില്‍ പറയുന്നു.

ആദിവാസികളെ ഒഴിപ്പിച്ചതല്ലേ...

ആദിവാസികളെ ഒഴിപ്പിച്ചതല്ലേ...

ഒരുപാട് ആദിവാസികളെ സര്‍ക്കാരുകള്‍ വനമേഖലകളില്‍ നിന്നും പലതും പറഞ്ഞ് പുറത്താക്കിയില്ലേ. അവര്‍ക്കൊക്കെ ഈ വിധി ഉപകാരപ്പെടണം. ബിജെപിക്കും ഉണ്ടല്ലോ വനവാസി ക്ഷേമ സംഘടനകള്‍. അവരും ശ്രമിക്കട്ടെ. സിപിഎമ്മിനു് ബുദ്ധിയുണ്ടെങ്കില്‍ അവരും മലയരയര്‍ക്ക് പിന്തുണ നല്‍കട്ടെ. വല്ല കുഴപ്പങ്ങളുമുണ്ടായാല്‍ പോലീസ് ഇടപെടണം. മലയരയര്‍ അവരുടെ ആചാരങ്ങള്‍ പ്രഖ്യാപിക്കണം. അത് കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആവര്‍ത്തിക്കണം. അത് മാത്രമാണ് ചാതുര്‍വര്‍ണ്യത്തെ തോല്‍പ്പിക്കാനുള്ള വഴി. അതിന്റെ പിതൃത്വം ആര്‍ക്കും അവകാശപ്പെടാനാവില്ല.

സിപിഎമ്മുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല

സിപിഎമ്മുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല

ഇത്തരം ബ്രാഹ്മണ പൗരോഹിത്യം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെ കൂടി കേറ്റിവിടാന്‍ ആക്രാന്തം കാണിച്ച സിപിഎമ്മുകാര്‍ക്കോ യുക്തിവാദികള്‍ക്കോ അതിനായി ഇത്രയും കാലം ഒന്നും ചെയ്യാനായില്ല. പണ്ടത്തെ സമരചരിത്ര ഗീര്‍വാണങ്ങളുമായി ഇതിനിടയിലേക്ക് ആരും വരണ്ട. ഇങ്ങനെയായിരുന്നു ഹരിഗോവിന്ദന്റെ പോസ്റ്റ്. നേരത്തെ ലക്ഷി രാജീവ് മൂവായിരം രൂപ നല്‍കി മല ചവിട്ടി എന്ന വാദത്തിലും ഹരിഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

ശശികുമാരവര്‍മ പറഞ്ഞത്

ശശികുമാരവര്‍മ പറഞ്ഞത്

അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല ശബരിമല അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം. അത് പിതാവും പുത്രനും തമ്മിലുള്ള ബന്ധം പോലെയാണെന്നും ശശികുമാരവര്‍മ പറഞ്ഞിരുന്നു. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്റിലുണ്ടെന്നും, ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്. ക്ഷേത്രം ഭക്തരുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ വരുമാനത്തില്‍ കണ്ണുനട്ട് നില്‍ക്കുന്നവരല്ല ഞങ്ങള്‍. ആരോ ഇതില്‍ കണ്ണുനട്ട് ഇരിക്കുന്നുണ്ട്. അത് കണ്ടുപിടിക്കേണ്ട ജോലി തങ്ങള്‍ക്കല്ലെന്നും ശശികുമാരവര്‍മ പറഞ്ഞു.

അവകാശം ആര്‍ക്ക്

അവകാശം ആര്‍ക്ക്

1949ലെ കവനന്റ് ചൂണ്ടിക്കാട്ടി, പന്തളം രാജകുടുംബത്തിന് ശബരിമലയില്‍ യാതൊരു അധികാരവുമില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഉടമ്പടിയില്‍ തിരുകൊച്ചി സംയോജനവും ഇരുനാട്ടു രാജ്യങ്ങളിലെയും ക്ഷേത്രങ്ങല്‍ അതത് ദേവസ്വം ബോര്‍ഡുകള്‍ക്ക് വിട്ടുകൊടുക്കുന്ന കാര്യവും മാത്രമാണുള്ളതെന്നു പന്തളം കൊട്ടാരത്തെ പറ്റി പരാമര്‍ശം പോലുമില്ലെന്നും പിണറായി പറഞ്ഞിരുന്നു. അതേസമയം ദേവസ്വം ബോര്‍ഡുകള്‍ക്ക് മേല്‍ സര്‍ക്കാരിന് യാതൊരു അധികാരവും ഇല്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് ബോര്‍ഡില്‍ സ്ഥാനമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും പറഞ്ഞിരുന്നു.

തന്ത്രിക്കും വിമര്‍ശനം

തന്ത്രിക്കും വിമര്‍ശനം

യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനവും അതേതുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ പരികര്‍മികള്‍ സത്യഗ്രഹം നടത്തിയതും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുവര്‍ഷമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 302 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുകൊച്ചിയും നാട്ടുരാജ്യഹ്ങളും കേന്ദ്രസര്‍ക്കാരുമായുള്ള ഉടമ്പടി 1949ലായിരുന്നു. അതിന് കാലങ്ങള്‍ക്ക് മുമ്പേ ശബരിമല നടവരവ് ഉള്‍പ്പെടെ തങ്ങളുടെ സകല സ്വത്തുക്കളും പന്തളം കൊട്ടാരം തിരുവിതാംകൂര്‍ രാജ്യത്തിന് അടിയറ വെച്ചിരുന്നു. കടം പെരുകിയതിനെ തുടര്‍ന്നാണ് ഇതെന്നും തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്

ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്

ശബരിമല ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ല. 1949ലെ ഉടമ്പടി പ്രകാരം തങ്ങള്‍ക്ക് ക്ഷേത്രത്തില്‍ അധികാരമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. അന്നത്തെ ഉടമ്പടിയില്‍ തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്‍മാരും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ വിപി മേനോനുമാണ് ഒപ്പിട്ടത്. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്ന കാര്യമായിരുന്നു അതില്‍ ഒന്നാമതേത്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനും കൊച്ചിയില്‍ ക്ഷേത്രങ്ങള്‍ കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനമായിരുന്നു രണ്ടാമതേത്. ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ 50 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെന്ന് പിണറായി വ്യക്തമാക്കി.

പെണ്ണുങ്ങളെ അടക്കി വാഴുന്ന കാലമൊക്കെ കഴിഞ്ഞു.. വൈറലായി നടന്‍ സൂര്യയുടെ അച്ഛന്‍റെ വീഡിയോ

ഖഷോഗിയുടെ മൃതദേഹ ഭാഗങ്ങള്‍ കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍.... സൗദി പ്രതിരോധത്തില്‍!!

English summary
harigovindan fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X