ഹരിഹര വര്‍മ ആരെന്നറിയില്ല; പോലീസ് അന്വേഷണം അവസാനിപ്പിച്ചു
കോട്ടയം: കോളിളിക്കം സൃഷ്ടിച്ച ഹരിഹരവര്‍മ കൊലപാതകക്കേസ് പോലീസ് അവസാനിപ്പിച്ചു. മൂന്നുവര്‍ഷമായി നടത്തുന്ന അന്വേഷണത്തിനൊടുവിലും ഹരിഹരവര്‍മ ആരെന്നും കണ്ടുപിടിക്കാന്‍ പോലീസിന് സാധിക്കാതെ വന്നതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിനിടയില്‍ പല ഊഹാപോഹങ്ങളും ഉയര്‍ന്നെങ്കിലും അവയൊന്നും സ്ഥിതീകരിക്കത്തവിധത്തിലുള്ള തെളിവുകള്‍ പോലീസിന് കണ്ടുപിടിക്കാന്‍ സാധിച്ചില്ല.
അപൂര്‍വ രത്‌നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരിഹരവര്‍മ കൊല്ലപ്പെടുന്നത്. ഇയാളെ കൊലപ്പെടുത്തിയ അഞ്ചുപേരെ പോലീസ് പിന്നീട് കണ്ടെത്തി. ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെയായി ഹരിഹരവര്‍മ ആരെണെന്ന കാര്യത്തില്‍ ഉത്തരം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

വര്‍മയുടെ കൈയ്യിലുണ്ടായിരുന്നത് യഥാര്‍ഥ രത്‌നങ്ങളല്ലെന്ന് ആദ്യം നിഗമനമുണ്ടായെങ്കിലും അവ അപൂര്‍വ രത്‌നങ്ങളാണെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. ഇവ തിരുവനന്തപുരം പത്‌നമാഭസ്വാമി ക്ഷേത്രത്തിലെ രത്‌നങ്ങളാണെന്ന തരത്തിലുള്ള വാര്‍ത്തകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.
വര്‍മ സുകുമാര കുറുപ്പാണെന്ന നിലയിലും ചില അന്വേഷണങ്ങള്‍ പോലീസ് നടത്തിയിരുന്നെങ്കിലും അവയും ഫലവത്തായില്ല. കൊല്ലപ്പെട്ട ഒരു വ്യക്തിയുടെ യഥാര്‍ഥ പേരോ നാടോ കണ്ടെത്താന്‍ കഴിയാത്തത് കേരള പോലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. ഒട്ടേറെ സംശയങ്ങള്‍ ഇപ്പോഴും അവശേഷിപ്പിച്ചാണ് ഒടുവില്‍ ഹരിഹര വര്‍മയുടെ കേസ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications