ഹരീഷ് പേരടി ചിത്രത്തിന്റെ പ്രമോഷനുമായി എംഎ ബേബി; 'കടന്നലുകള്‍ ഇളകി'; ഒടുവില്‍ നേതാവിന്റെ വിശദീകരണം

ഹരീഷ് പേരടി നായകനാവുന്ന ദാസേട്ടന്റെ സൈക്കിള്‍ എന്ന ചിത്രത്തിന്റെ പോസ്റ്റർ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സി പി എം നേതാവ് എം എം ബേബി തുടങ്ങിയ നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ സി പി എമ്മിനേയും സർക്കാറിനേയും രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകുയം ചെയ്യും ഹരീഷ് പേരടിയു ചിത്രത്തിന്റെ പ്രമോഷനുമായി മുന്നോട്ട് വന്ന എം എ ബേബിക്കെതിരെ രൂക്ഷമായ വിമർശനമായി സി പി എം അണികളില്‍ നിന്നും ഉണ്ടായത്. പാർട്ടി പിബി മെമ്പറുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും പാർട്ടിയെ നിരന്തരം അധിക്ഷേപിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ പ്രമോഷന്‍ കൊടുക്കണമോയെന്നും അണികള്‍ ചോദിക്കുന്നു.
അണികളില്‍ നിന്നുമുള്ള വിമർശനം ശക്തമായതോടെ എം എ ബേബി സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തി. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻകഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് എം എ ബേബി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ദാസേട്ടന്റെ സൈക്കിൾ' എന്ന മലയാളസിനിമയുടെ പോസ്റ്റർ അതിന്റെ നിർമ്മാതാവിന്റെ അഭ്യർത്ഥനപ്രകാരം ഞാനെന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയുണ്ടായി. 'ഇടതുപക്ഷവിരുദ്ധന്റെ' സിനിമക്ക് ഞാനെന്തിനുപ്രചാരണം നൽകുന്നു എന്നചോദ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പലരും ഉയർത്തിയത് എനിക്ക് ചിലസുഹൃത്തുക്കൾ അയച്ചുതരികയുണ്ടായി. ജയപ്രകാശ് കുളൂരിന്റെ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന ഒരു നാടകമാണ് അപ്പുണ്ണി ശശി, ഹരീഷ് പേരടി എന്നീ നടന്മാരുമായി എനിക്കുള്ള സൗഹൃദം ഉറപ്പിച്ചത്.
അതിപ്രഗൽഭരായ ആരണ്ടുനടന്മാരും പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് കേൾക്കാനല്ലാതെ അവരുടെ ചലച്ചിത്രജീവിതം സിനിമകണ്ട് വിലയിരുത്താൻ എനിക്ക് അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹരീഷിന്റെ അഭ്യർത്ഥന: ചലച്ചിത്രനിർമ്മാതാവായി തന്റെ ആദ്യസംരഭത്തിന്റ പോസ്റ്റർ ഒന്നു റിലീസ് ചെയ്യണം. 12 ന് ആന്ധ്രയിലെ വിജയവാഡയിലാണെന്നുപറഞ്ഞപ്പോൾ പ്രശ്നമില്ല; ഫേസ് ബുക്കിൽമതി എന്നറിയിച്ചു. ഇതാണ് സംഭവിച്ചത്. എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻകഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്.












Click it and Unblock the Notifications