Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍, മമ്മൂട്ടി... എന്തിന് മേജര്‍ രവിപോലും സ്ത്രീ സംരക്ഷകരാകുന്നു!!! മഞ്ജു വാര്യര്‍ വ്യത്യസ്ത

തിരുവനന്തപുരം/കൊച്ചി: 'ആരുടെ ക്വട്ടേഷന്‍' എന്നതായിരുന്നു സിനിമ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ തലക്കെട്ട്. സംവിധായകരായ സിബി മലയിലും സനല്‍ കുമാര്‍ ശശിധരനും അഭിനേത്രി സജിത മഠത്തിലും അഭിഭാഷകന്‍ ഹരീഷ് വാസുദേവനും ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

മലയാളി സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും സംവിധായകനായ മേജര്‍ രവിയെ പോലുള്ളവരും കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച ആണ്‍മേല്‍ക്കോയ്മ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്ന ഹരീഷ്. സ്ത്രീകള്‍ വെറും 'ബോഡികള്‍' മാത്രമായി മാറിയതിനേയും ഹരീഷ് രൂക്ഷമായി വിമര്‍ശിക്കുന്നു.

പ്രൊട്ടക്ഷന്‍ നല്‍കുന്ന ഗുണ്ടകള്‍

പല പ്രമുഖ താരങ്ങളുടേയും ഡ്രൈവര്‍മാരും അവരുടെ സുരക്ഷ നോക്കുന്നവരും എല്ലാം ഗുണ്ടകളാണെന്ന ആക്ഷേപമാണ് ഹരീഷ് ചര്‍ച്ചയുടെ തുടക്കത്തില്‍ ഉന്നയിച്ചത്. ഇത്തരക്കാരെ സംരക്ഷിക്കുന്നതും താരങ്ങളാണെന്ന് ഹരീഷ് ആരോപിക്കുന്നുണ്ട്.

സ്ത്രീയ്ക്ക് സുരക്ഷ വേണമത്രെ

സ്ത്രീയ്ക്ക് സുരക്ഷ നല്‍കണം എന്നാണ് ഇപ്പോള്‍ പ്രമുഖ താരങ്ങളും സംവിധായകരും എല്ലാം പറയുന്നത്. ഇവരുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കുകയാണ് ഹരീഷ്.

മോഹന്‍ലാല്‍, മമ്മൂട്ടി, മേജര്‍ രവി

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ നടന്‍മാരും ചില പ്രധാന സംവിധായകരും.. മേജര്‍ രവിയെ പോലുള്ള സംവിധായകര്‍.. ഇവരൊക്കെ ഇപ്പോള്‍ സ്ത്രീ സംരക്ഷണത്തിന്റെ പശ്ചാത്തലവുമായി രംഗത്ത് വന്നിരിക്കുകയാണ്. എന്താണ് ഇവര്‍ ഇത്രനാളും ചെയ്തത്.

ഗുണ്ടകള്‍ കണ്ട് വളര്‍ന്നത്

മേല്‍ പറഞ്ഞവര്‍ കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി കേരളത്തില്‍ പടച്ചുവിട്ട ആണ്‍മേല്‍ക്കോയ്മ സമൂഹത്തിന്റെ ഡയലോഗുകളും അവരുടെ സിനിമ നായക പരിവേഷങ്ങളും അവരുടെ ഇമേജും ആണ് ഇന്ന് ഇപ്പോള്‍ മുപ്പത് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള ഗുണ്ടകള്‍ അവരുടെ നല്ല പ്രായത്തില്‍ കണ്ടുവളര്‍ന്നിട്ടുള്ള സിനിമകള്‍ എന്നാണ് ഹരീഷിന്റെ വിമര്‍ശനം.

കാല് മടക്കി തൊഴിക്കാനുള്ള ഭാര്യ, വെറും പെണ്ണ്

എന്താണ് ഇത്തരം സിനിമകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം? നരസിംഹത്തില്‍ മോഹന്‍ലാല്‍ പറയുന്നത് തന്റെ കാല് മടക്കി തൊഴിക്കാനുള്ള ഒരു ഭാര്യയെ വേണം എന്നാണ്. നീ വെറും പെണ്ണാണെന്ന് ഓര്‍ക്കണം എന്നാണ് ദ കിങ്ങില്‍ മമ്മൂട്ടിയുടെ ഡയലോഗ്. സുരേഷ് ഗോപിയുടെ ഇത്തരത്തിലുള്ള ഡയലോഗുകള്‍ എത്രയെണ്ണം വേണമെങ്കിലും ഓര്‍ത്തെടുത്ത് പറയാനാവും എന്നും ഹരീഷ് പറയുന്നുണ്ട്.

മേജര്‍ രവി ഓര്‍ക്കുന്നുണ്ടോ അതെല്ലാം

എഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച മേജര്‍ രവിയാണ് ഇപ്പോള്‍ സ്ത്രീ സംരക്ഷകന്റെ റോളില്‍ വരുന്നത്. മേജര്‍ രവിയുടെ സിനിമകളിലെ സ്ത്രീ വിരുദ്ധതയേയും ഹരീഷ് ചോദ്യം ചെയ്യുന്നുണ്ട്.

മഞ്ജു വാര്യര്‍ വ്യത്യസ്ത

സിനിമ മേഖലയില്‍ എത്ര സ്ത്രീകള്‍ക്ക് സ്വന്തം പ്രതിഫലം നിശ്ചയിച്ച് ചോദിച്ച് വങ്ങാന്‍ കഴിവുണ്ടെന്ന് ഹരീഷ് ചോദിക്കുന്നു. തന്റെ അറിയില്‍ മഞ്ജു വാര്യര്‍ മാത്രമാണ് ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടുള്ളതെന്നും ഹരീഷ് പറയുന്നുണ്ട്.

വെറും ബോഡി മാത്രം

നിങ്ങള്‍ വെറും 'ശരീരം' മാത്രമാണെന്ന് നടിമാരെ ഓര്‍മപ്പെടുത്തുന്ന ഒരു ഇന്‍സ്ട്രിയാണ് മലയാള സിനിമ ലോകം എന്ന ആരോപണവും ഹരീഷ് ഉന്നയിക്കുന്നുണ്ട്.

എങ്ങനെ അശ്ലീല ചിത്രം എടുക്കാനുള്ള ധൈര്യം വന്നു?

എവിടെ നിന്നാണ് ഈ ഗുണ്ടകള്‍ക്ക് നടിയുടെ അശ്ലീല ചിത്രം എടുക്കാനുള്ള ധൈര്യം ഉണ്ടായത്? നടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നോ എന്ന് നോക്കിയിരിക്കുന്ന ഒരു സമൂഹം പുറത്തുണ്ട്. അങ്ങനെ ഒരു സമൂഹത്തെ സൃഷ്ടിച്ചതില്‍ മലയാള സിനിമയ്ക്ക് പങ്കുണ്ടെന്നാണ് ഹരീഷ് ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ ഹരീഷിന്റെ ഇടപെടല്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+