Get Updates
Get notified of breaking news, exclusive insights, and must-see stories!

അവാര്‍ഡ് കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന സര്‍ക്കാരാണ് ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കുന്നത്: ഹരീഷ് വാസുദേവൻ

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി തുടരുമ്പോഴും സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പൊതുജന അദാലത്തുകള്‍ നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ മന്ത്രിമാരുടെ ഈ പൊതുസമ്പര്‍ക്കം ഓണ്‍ലൈനായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പിആര്‍ പരിപാടികള്‍ അല്ല, ജാഗ്രതയാണ് ഇപ്പോള്‍ നമുക്കാവശ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മരണത്തിന്റെ വ്യാപാരികളോ മന്ത്രിമാര്‍?

മരണത്തിന്റെ വ്യാപാരികളോ മന്ത്രിമാര്‍?

ജനസമ്പര്‍ക്ക യാത്ര നടത്തി ജനത്തിന്റെ പരാതി മുഴുവന്‍ നേരില്‍ വാങ്ങി തീര്‍ക്കാന്‍ നോക്കിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിശിതമായി വിമര്‍ശിച്ച നേതാക്കളാണ് ഇന്ന് ഭരണത്തില്‍. ജനങ്ങളുടെ പരാതി അറിയാന്‍ നാടൊട്ടുക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദത്തെ അണിനിരത്തി സര്‍വ്വാണിസദ്യ ഒരുക്കേണ്ട കാര്യമില്ല.

 ചീപ്പ് പബ്ലിസിറ്റി

ചീപ്പ് പബ്ലിസിറ്റി

ഗതികെട്ട മനുഷ്യര്‍ പരാതിക്കെട്ടുമായി കാത്തുനില്‍ക്കുന്ന ഫോട്ടോകളും, ഊണും വിശ്രമവുമില്ലാതെ മുഖ്യമന്ത്രി അത് വാങ്ങി അനുതാപത്തോടെ അവര്‍ക്ക് ആശ്വാസമേകുന്ന ഫോട്ടോകളും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ചീപ്പ് പബ്ലിസിറ്റി പരസ്യങ്ങളായി മാറിയ കാലം... അതൊക്കെ സര്‍ക്കാര്‍ ചെലവില്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ ഇടം പിടിച്ച കാലം..

 അശ്ലീലമായ കാഴ്ച

അശ്ലീലമായ കാഴ്ച

തെറ്റായ രീതിയാണത്. രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്ന, ജാധിപത്യത്തില്‍ അശ്ലീലമായ കാഴ്ച. പരാതി സമര്‍പ്പിക്കാനും അത് പരിശോധിക്കാനും ആധുനികമായ ഒട്ടേറെ സംവിധാനങ്ങള്‍ നമുക്കുള്ളപ്പോള്‍, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒരു സിസ്റ്റം ഉള്ളപ്പോള്‍, അതിന്റെ എഫിഷ്യന്‍സി കൂട്ടാന്‍ ഒന്നും ചെയ്യാതെ, ആ സിസ്റ്റത്തിന്റെ പരാജയം സ്റ്റേറ്റ് തന്നെ സമ്മതിക്കുന്ന പരിപാടിയാണ് ഈ ജനസമ്പര്‍ക്കം.

 അദ്ദേഹത്തിന്റെ ശൈലി

അദ്ദേഹത്തിന്റെ ശൈലി

പോസ്റ്റലായോ ഈമെയിലായോ അയയ്ക്കുന്ന പരാതികളില്‍ ഉണ്ടാക്കാന്‍ കഴിയാത്ത എന്ത് തീര്‍പ്പാണ് മനുഷ്യരെ നേരില്‍ മന്ത്രിമാര്‍ കണ്ടാല്‍ ഉണ്ടാക്കാനാകുക എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും വ്യക്തമായ മറുപടി പറഞ്ഞില്ല. പകരം, 'അതാണ് അദ്ദേഹത്തിന്റെ ശൈലി' എന്ന ജഞ മറുപടി പറഞ്ഞു തടിതപ്പി.

വാര്‍ത്തയും വൈറലുമായി

വാര്‍ത്തയും വൈറലുമായി

ഭരണം മാറി. പഴയ വിമര്‍ശനങ്ങള്‍ കൊണ്ടാവണം, ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ലക്ഷക്കണക്കിന് രൂപയുടെ ഉദ്യോഗസ്ഥ സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരുക്കിയത്. മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റായി സാധാരണ ജനം ഇടുന്ന പരാതികള്‍ക്ക് പോലും പരിഹാരമുണ്ടാക്കി, അത് പത്രക്കുറിപ്പും വാര്‍ത്തയും വൈറലുമായി. മന്ത്രിമാരുടെ മൊബൈല്‍ നമ്പര്‍ വരെ നാട്ടുകാരുടെ ഫോണില്‍ സേവ് ആയി. നേരില്‍ വിളിയായി.. പലര്‍ക്കും ഫലമായി..

പരാതികള്‍ അന്വേഷിച്ചു പോകുന്നത്?

പരാതികള്‍ അന്വേഷിച്ചു പോകുന്നത്?

സിപിഎം പോലുള്ള പാര്‍ട്ടികള്‍ക്കും ഒരു സിസ്റ്റമുണ്ട്. പ്രാദേശികമായി അവരുടെ കണ്ണില്‍പ്പെടുന്ന പരാതികള്‍ പാര്‍ട്ടി തലത്തില്‍ മേല്‍തട്ടില്‍ എത്തിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുക. അതിനും മന്ത്രി കാണണമെന്നില്ല. ഓഫീസില്‍ പാര്‍ട്ടി ചുമതപ്പെടുത്തിയ ആളുണ്ടാകും. പിന്നെന്തിനാണ് കോവിഡ് രണ്ടാം ഘട്ടം അരങ്ങു തകര്‍ത്തു വരുന്ന ഈ സമയത്ത്, പരമാവധി സമ്പര്‍ക്കം കുറയ്ക്കാന്‍ ജനത്തിനോട് ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍, അവാര്‍ഡ് പോലും കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലതോറും പരാതികള്‍ അന്വേഷിച്ചു പോകുന്നത്?

ഹോര്‍ഡിങ്ങുകളും വാര്‍ത്തകളും വേണം

ഹോര്‍ഡിങ്ങുകളും വാര്‍ത്തകളും വേണം

ജനം ഇടിച്ചുതള്ളി പരാതി പരിഹാര പരിപാടികള്‍ക്ക് എത്താനുള്ള വഴിയൊരുക്കുന്നത്? തെരഞ്ഞെടുപ്പ് വരികയാണ്. പബ്ലിസിറ്റി സ്റ്റണ്ട് വേണം. മന്ത്രിമാരുടെ തലയും ഫുള്‍ ഫിഗറും വെച്ച ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും വാര്‍ത്തകളും വേണം. വ്യക്തികേന്ദ്രീകൃതമാണ് പരിഹാരം - അല്ലാതെ അതൊരു ഭരണസിസ്റ്റമല്ല എന്ന പഴയ ജനാധിപത്യ വിരുദ്ധ മെസേജ് പോണം.. കാരണം ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥിരം സിസ്റ്റമുണ്ടാക്കുന്നവര്‍ക്കല്ല, മാജിക് പോലെ റിസള്‍ട്ട് ഉണ്ടാക്കുന്ന വ്യക്തികള്‍ക്കാണ് കയ്യടി നല്‍കി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ശീലം.. ജനാധിപത്യവിരുദ്ധവും രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതുമായ ആ അശ്ലീല കാഴ്ചകള്‍ക്കാണ് ഇനി കുറച്ചുനാള്‍ കേരളം സാക്ഷ്യം വഹിക്കുക.

 എണ്ണം കുതിച്ചുയരും

എണ്ണം കുതിച്ചുയരും

ജില്ലകള്‍ തോറും മന്ത്രിമാര്‍ നടത്തുന്ന പരിപാടികളിലെ തിക്കിലും തിരക്കിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും. അന്ധമായ പാര്‍ട്ടിഭക്തി ബാധിച്ച - മുന്‍പ് പ്രതിപക്ഷം സമരം നടത്തിയപ്പോള്‍ അവരെ 'മരണവ്യാപാരികള്‍' എന്നു വിളിച്ച സൈബര്‍ സഖാക്കള്‍ പക്ഷെ ഇതിനെ വാഴ്ത്തിപ്പാടും.. ഹല്ലേലൂയ.. സ്‌ത്രോത്രം.. 'ഇതിപ്പോള്‍ വേണ്ടിയിരുന്നില്ല' എന്നാഭിപ്രായം പറയുന്നവരുടെ പത്തു തലമുറ തെറിയഭിഷേകം നടത്തും. ട്രോളും.

 എന്റെ മുഖ്യമന്ത്രി ആയിപ്പോയി

എന്റെ മുഖ്യമന്ത്രി ആയിപ്പോയി

'ഇപ്പോള്‍ ജനസമ്പര്‍ക്കം നടത്തുന്നത് എന്റെ മുഖ്യമന്ത്രി ആയിപ്പോയി.. നിങ്ങടെ ആണെങ്കില്‍ കാണിക്കാമായിരുന്നു' എന്നാണ് അവര്‍ മനസില്‍ പറയുക. പക്ഷെ, രാഷ്ട്രീയം മാറ്റിവെച്ചു ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിച്ചു പ്രയത്‌നിച്ചാണ് നാം മരണസംഘ്യ കുറച്ചത്.. പോലിസ് രാത്രിയും പകലും ജനത്തെ വിരട്ടിയാണ് ആള്‍ക്കൂട്ടത്തെ തടഞ്ഞത്.. കോടതിയില്‍ വാദം പോലും സൂമില്‍ ആക്കിയത്.. സമരങ്ങള്‍ നിരോധിച്ചത്.. സ്‌കൂളുകളും ആരാധനാലയങ്ങളും അടച്ചിട്ടത്..

നമ്മള്‍ പൗരന്മാര്‍ ആവശ്യപ്പെടണം

നമ്മള്‍ പൗരന്മാര്‍ ആവശ്യപ്പെടണം

അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ മന്ത്രിമാരുടെ ഈ പൊതുസമ്പര്‍ക്കം ഓണ്‍ലൈനായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇന്നലെ മറ്റു പലരെയും വിളിച്ച വിശേഷണങ്ങള്‍ നാളെ ജനം നിങ്ങള്‍ക്കും ചാര്‍ത്തി തരും എന്നല്ല, നാം ഒരുമിച്ചു ഈ നാട് ഒരുമിച്ചു ഇതിനു വലിയ വിലകൊടുക്കേണ്ടി വരും. നമ്മള്‍ പൗരന്മാര്‍ ആവശ്യപ്പെടണം. പിആര്‍ പരിപാടികള്‍ അല്ല, ജാഗ്രതയാണ് ഇപ്പോള്‍ നമുക്കാവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+