കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകര്‍ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; നിരപാധികം മാപ്പപേക്ഷിച്ച് ഹരീഷ് വാസുദേവന്‍

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: കുറച്ച് നാളുകളായി പരിസ്ഥിതി പ്രവര്‍ത്തകനും ഹൈക്കോടതിയിലെ അഭിഭാഷകനുമായ ഹരീഷ് വാസുദേവാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രായപൂര്‍ത്തിയാ പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന് ഹൈക്കോടതിയില്‍ ജാമ്യം നല്‍കിയത് വാര്‍ത്തയായില്ല. മാധ്യമങ്ങളെ ഹൈക്കോടതിയില്‍ കയറ്റാത്ത അഭിഭാഷകരെ വിമര്‍ശിച്ചും പെണ്‍കുട്ടിയുടെ അവസ്ഥ വിവരിച്ചുമുള്ള ഹരീഷിന്റെ പോസ്റ്റാണ് വിവാദമായത്.

എന്നാല്‍ അഭിഭാഷക സമൂഹം ഹരീഷിനെതിരെ തിരിഞ്ഞതോടെ ഹരീഷ് തന്റെ പോസ്റ്റ് പിന്‍വലിച്ചു. ഹരീഷ് പോസ്റ്റ് പിന്‍വലിച്ചതും സോഷ്യല്‍ മീഡിയ ആഘോഷിച്ചു. അതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വേണ്ടി വാദിച്ചത് ഹരീഷ് വാസുദേവ് ഉള്‍പ്പെട്ട അഭിഭാഷ സംഘമാണെന്ന് വ്യക്തമായത്. ഇതോടെ ഹരീഷിനെതിരെ രൂക്ഷ വമിര്‍ശനമുയര്‍ന്നു. അഭിഭാഷക സമൂഹവും തനിക്കെതിരെ തിരിഞ്ഞതോടെയാണ് ഹരീഷ് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ്.

harish vasudevan

ഞാന്‍ ചെയ്ത പ്രവര്‍ത്തി വസ്തുതാപരമായും നിയമപരമായും ആലോചനയില്ലാതെ ചെയ്തതാണ്. അത് എന്റെ മാത്രം തെറ്റാണ്. ഇതുമൂലം ബഹുമാനപ്പെട്ട ഹൈക്കോടതിയ്‌ക്കോ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ മറ്റു അഭിഭാഷക സുഹൃത്തുക്കള്‍ക്കോ ബന്ധപ്പെട്ട മറ്റാര്‍ക്കെങ്കിലുമോ ഉണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. ബന്ധപ്പെട്ടവരോടെല്ലാം നിരുപാധികം മാപ്പപേക്ഷിക്കുന്നു എന്നാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഞാന്‍ കൂടി അംഗമായ ഓഫീസില്‍ നിന്ന് എന്റെകൂടി വക്കാലത്തോടെ ഫയല്‍ ചെയ്ത ഒരു ജാമ്യ അപേക്ഷയിന്മേല്‍ ബഹു.ഹൈക്കോടതിയില്‍ നടന്ന വാദത്തെപ്പറ്റിയും വിധിതീര്‍പ്പിനെപ്പറ്റിയും ഞാന്‍ ഫേസ്ബുക്കില്‍ ഒരു കമന്റ് ഇട്ടിരുന്നു.

വസ്തുതകളോ ക്രിമിനല്‍ നിയമവശമോ പരിശോധിക്കാതെ ആണ് ഞാന്‍ കമന്റ് ഇട്ടത് എന്ന് ബോധ്യമായപ്പോള്‍ ഒരു മണിക്കൂറിനകം ആ കമന്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

Read Also: സഹോദരങ്ങള്‍ മധ്യവയസ്‌കനെ ദിവസങ്ങളോളം കെട്ടിയിട്ട് തല്ലി; ഒടുവില്‍ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

'പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ജയിലിലായ പൊന്നാനിയിലെ ഒരു നരാധമനെ തൊണ്ണൂറാം നാള്‍ കേരളാ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടാല്‍ അങ്ങനെയൊരാള്‍ക്ക് ക്ഷമിക്കാന്‍ കഴിയുമോ? പ്രത്യേകിച്ച്, അനീതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി കേരളത്തില്‍ പിച്ച വെച്ചു വളര്‍ന്ന ഹരീഷിനെപ്പോലൊരാള്‍ക്ക്. ജസ്റ്റിസ് പി ഉബൈദല്ല, മാര്‍ക്കണ്ടേയ കട്ജുവാണെങ്കിലും പൊറുക്കാനാവില്ല.' എന്നായിരുന്നു ഹരീഷ് നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.

Read Also: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ചു തെറിപ്പിച്ചു; എസ്‌ഐ ഐസിയുവില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Harish vasudevan apologies for his Facebook post against advocates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X