കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യം 2 ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, ശുദ്ധ പോക്രിത്തരമാണ്;ചിത്രത്തിൽ അസഹനീയമായ ഒന്നുണ്ടെന്ന് ഹരീഷ് വാസുദേവൻ

Google Oneindia Malayalam News

കൊച്ചി: പ്രേക്ഷകര്‍ ഏരെ നാളായി കാത്തിരുന്ന ജീത്തുജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ദിവസങ്ങള്‍ക്ക് മുമ്പാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ മികവിന് അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ എന്ന വിശേഷണവും ചിത്രത്തെ തേടിയെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ വിമര്‍ശനം. സംവിധായകന്‍ ജീത്തു ജോസഫിനെയും ഹരീഷ് വിമര്‍ശിക്കുന്നുണ്ട്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല

ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല

അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ല്‍. അതൊരു ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, പോട്ടെ. പോപ്പുലര്‍ സിനിമയില്‍ സംവിധായകന്‍ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.

പ്രൈവസിയിലേക്ക്

പ്രൈവസിയിലേക്ക്

പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരില്‍, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടില്‍ എമ്പാടും ബഗ് വെയ്ക്കുക, വോയ്സ് റിക്കാര്‍ഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും 'നിയമത്തിനു മുന്നില്‍ തെളിവ് മൂല്യമില്ല - ലീഡ് കിട്ടാനാണ്' എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവല്‍ക്കരിക്കുന്നുണ്ട്.

ശുദ്ധ പോക്രിത്തരമാണ്

ശുദ്ധ പോക്രിത്തരമാണ്

ശുദ്ധ പോക്രിത്തരമാണ്. 'സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല' എന്നു ഐജി ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചത്.

ഐജി യുടെ ജോലി തെറിക്കേണ്ടതാണ്

ഐജി യുടെ ജോലി തെറിക്കേണ്ടതാണ്

സത്യം പറഞ്ഞാല്‍, ജോര്‍ജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താല്‍ ഐജി യുടെ ജോലി തെറിക്കേണ്ടതാണ്. പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്‌റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാന്‍ അവസരം നല്‍കുന്നത് ക്രൈം കുറയ്ക്കാന്‍ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്‌കളങ്ക ഊളകള്‍ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്.

ഗൂഗിള്‍ ചെയ്തു നോക്കണം

ഗൂഗിള്‍ ചെയ്തു നോക്കണം

എന്‍ബി: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കണം.

ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍

ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍

അതേസമയം, ചിത്രം ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തെ തേടിയെത്തുന്നത്. പ്രമുഖ സംവിധായകരും നടന്മാരും ചിത്രത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രോളുകളുടെ പൂരം

ട്രോളുകളുടെ പൂരം

അതേസമയം, ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമാണ്. രണ്ട് ദിവസത്തേക്ക് ഫേസ്ബുക്കിലൊന്നും കയറാന്‍ നില്‍ക്കണ്ട എന്നാണ് ആന്റണി പെരുമ്പാവൂരിനോട് ട്രോളന്മാര്‍ പറയുന്നത്.

തിയ്യേറ്ററര്‍ റിലീസ്

തിയ്യേറ്ററര്‍ റിലീസ്

തിയ്യേറ്ററര്‍ റിലീസിന് പകരം ഒടിടി റിലീസ് ആക്കിയ ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തെ ട്രോളിയാണ് ഈ ട്രോള്‍. തിയ്യേറ്ററര്‍ റിലീസ് ലക്ഷ്യമിട്ടാണ് ഒരുക്കിയതെങ്കിലും കോവിഡ് വ്യാപനം കാരണം ദൃശ്യം 2 ഒടിടി ആക്കുകയായിരുന്നു.

ബ്ലോക്ക്ബസ്റ്റര്‍

ബ്ലോക്ക്ബസ്റ്റര്‍

തിയ്യേറ്ററര്‍ റിലീസ് ആയിരുന്നെങ്കില്‍ ബ്ലോക്ക്ബസ്റ്റര്‍ അടിക്കേണ്ട ചിത്രം എന്നാണ് എല്ലാവരും പറയുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന് ആദ്യ ദിവസങ്ങളില്‍ അധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മികച്ച പ്രതികരണങ്ങള്‍ വന്നതോടെ തീയേറ്ററുകള്‍ നിറയുകയായിരുന്നു.

തട്ടിക്കൂട്ട് പടമല്ല

തട്ടിക്കൂട്ട് പടമല്ല

ഡിറ്റക്ടീവ്, ദൃശ്യം, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ദൃശ്യം 2 ഉം വിജയമായതോടെ ത്രില്ലര്‍ സിനിമകളുടെ രാജാവയാണ് ജീത്തു ജോസഫിനെ വിലയിരുത്തുന്നത്. ജീത്തുവിന്റെ ശക്തമായ തിരക്കഥയില്‍ ലാലേട്ടന്‍ ജീവന്‍ കൊടുത്ത മലയാളത്തിന്റെ ദൃശ്യവിസ്മയം എന്നാണ് സംവിധായകനെ കുറിച്ച് വന്ന മറ്റൊരു ട്രോള്‍.

'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം

പേരാമ്പ്രയിൽ നടക്കാനിരിക്കുന്നത് പാലാ മോഡൽ? സിപിഎം പറയുന്നത്.. കുറ്റ്യാടിയിലും നോട്ടമിട്ട് കേരള കോൺഗ്രസ്പേരാമ്പ്രയിൽ നടക്കാനിരിക്കുന്നത് പാലാ മോഡൽ? സിപിഎം പറയുന്നത്.. കുറ്റ്യാടിയിലും നോട്ടമിട്ട് കേരള കോൺഗ്രസ്

ഇ ശ്രീധരൻ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെതിരെയോ?; ബിജെപിയുടെ കണക്ക് കൂട്ടൽ ഇങ്ങനെഇ ശ്രീധരൻ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെതിരെയോ?; ബിജെപിയുടെ കണക്ക് കൂട്ടൽ ഇങ്ങനെ

സിറ്റിങ് സീറ്റില്‍ 13000 ലേറെ വോട്ടിന് പിന്നിലായ ലീഗ്; സൗത്തില്‍ ഇത്തവണ ചെങ്കൊടി പാറുമോ-മണ്ഡല പരിചയംസിറ്റിങ് സീറ്റില്‍ 13000 ലേറെ വോട്ടിന് പിന്നിലായ ലീഗ്; സൗത്തില്‍ ഇത്തവണ ചെങ്കൊടി പാറുമോ-മണ്ഡല പരിചയം

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Harish Vasudevan criticizes Mohanlal's New movie Drishyam 2; Facebook Post Gone Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X