കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യാവകാശ കമ്മീഷനും പിണറായിയും അവരുടെ പണി ചെയ്താൽ മതി! തുറന്നടിച്ച് ഹരീഷ് വാസുദേവൻ

Google Oneindia Malayalam News

വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരും മനുഷ്യാവകാശ കമ്മീഷനും ശീതയുദ്ധത്തിലാണ്. കസ്റ്റഡി മരണത്തിൽ സർക്കാരിനെ വിമർശിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ മോഹൻദാസ് രംഗത്ത് വന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്. മനുഷ്യാവകാശ കമ്മീഷൻ, കമ്മീഷന്റെ പണിയെടുത്താൽ മതിയെന്നാണ് പിണറായി തുറന്നടിച്ചത്.

താൻ പരിധി വിട്ടിട്ടില്ലെന്നും സർക്കാരിനെതിരെ ഒന്നും പറഞ്ഞില്ലെന്നും വിശദീകരിച്ച് മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നു. കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന മനുഷ്യാവകാശ കമ്മീഷൻ നാട്ടിലെത്ര പേർക്ക് നീതി വാങ്ങിക്കൊടുത്തിട്ടുണ്ട് എന്നതൊരു ചോദ്യമാണ്. പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ ഈ കുറിപ്പ് വായിക്കുക തന്നെ വേണം:

മനുഷ്യാവകാശ കമ്മീഷന് എന്താണ് പണി

മനുഷ്യാവകാശ കമ്മീഷന് എന്താണ് പണി

ഏത് മനുഷ്യാവകാശ പ്രശ്നം നാട്ടിൽ ഉണ്ടായാലും കേൾക്കുന്ന ഒരു വാർത്തയുണ്ട്, 'മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു'. എന്നിട്ടെന്തായി?? അങ്ങനെ എടുത്ത കേസുകൾക്കൊക്കെ എന്ത് സംഭവിച്ചു? എത്രപേരെ ശിക്ഷിച്ചു? പരാതിയുമായി പോയ എത്രപേർക്ക് നീതി കിട്ടി? പത്രവാർത്തകൾക്ക് അപ്പുറം മനുഷ്യാവകാശ കമ്മീഷൻ എന്താണ് ചെയ്യുന്നത്? കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ മോഹൻദാസ് പറഞ്ഞത്, അന്വേഷണം CBI യ്ക്ക് വിടണം എന്നാണ്.

കേന്ദ്രത്തോട് ഉത്തരവോ

കേന്ദ്രത്തോട് ഉത്തരവോ

പോലീസ് പ്രതിയായ കേസുകൾ പോലീസ് അന്വേഷിക്കരുത് എന്ന തത്വം അനുസരിച്ചു മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന് പറയാൻ തീർച്ചയായും കമ്മീഷന് അവകാശമുണ്ട്. ടി.വിയിലല്ല, എഴുതി സർക്കാരിന് നൽകുകയാണ് വേണ്ടത്. മറുപടിയായി മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞതോ? "കമ്മീഷൻ കമ്മീഷന്റെ പണി ചെയ്താൽ മതി" എന്ന്. എന്തൊക്കെയാണ് കമ്മീഷന്റെ പണികൾ എന്ന് സ്വാഭാവികമായും ആളുകൾ അന്വേഷിക്കും. അപ്പോഴിതാ കമ്മീഷൻ കേന്ദ്രസെൻസർബോർഡിനോട് ഉത്തരവിടുന്നു, സിനിമയിൽ പീഡനസീനുകളിൽ "പീഡനം കുറ്റകരം" എന്ന് മുന്നറിയിപ്പ് കാണിക്കണം എന്ന്. അല്ലെങ്കിൽ യുവാക്കൾ വഴിതെറ്റുമെന്ന് !!

കമ്മീഷന് അധികാരമില്ല

കമ്മീഷന് അധികാരമില്ല

സെൻസർ ബോർഡ് കേന്ദ്ര സർക്കാരിന് കീഴിൽ കേന്ദ്ര നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന് കേന്ദ്രസർക്കാരിന് കീഴിലെ ഒരു സ്ഥാപനത്തോടും ഉത്തരവിടാനുള്ള അധികാരമില്ല. (നിയമപരമായ മുന്നറിയിപ്പ് അടക്കം സിനിമയിൽ എന്തെങ്കിലും അധികമായി പ്രദർശിപ്പിക്കാൻ പറയാനുള്ള സെൻസർ ബോർഡിന്റെ തന്നെ അധികാരം നിയമത്തിലുള്ളതല്ല, കോടതി അത് ചവറ്റുകൊട്ടയിൽ ഇടാൻ അധികം താമസമുണ്ടാവില്ല.)

അർദ്ധ ജുഡീഷ്യൽ അധികാരിയാണ്

അർദ്ധ ജുഡീഷ്യൽ അധികാരിയാണ്

ഇനി കേരള സർക്കാരിന് കീഴിലെ സ്ഥാപനങ്ങളോട് പോലും ഒരു ഉത്തരവിടാനുള്ള അവകാശം മനുഷ്യാവകാശ കമ്മീഷന് ഇല്ല. മനുഷ്യാവകാശ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമല്ല, എന്നാൽ സ്വയംഭരണ പൊതു അധികാരി ആണ്. മനുഷ്യാവകാശ സംരക്ഷണ നിയമത്തിനു കീഴിൽ രൂപീകൃതമായ അർദ്ധ ജുഡീഷ്യൽ അധികാരിയാണ്. ജീവിക്കുവാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം, തുല്യത, വ്യക്തികളുടെ അന്തസ് എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങൾ ആണ് മനുഷ്യാവകാശമായി കണക്കാക്കുന്നത്.

ശുപാർശ ചെയ്യാൻ മാത്രം അധികാരം

ശുപാർശ ചെയ്യാൻ മാത്രം അധികാരം

മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി പരാതി കിട്ടിയാലോ വിവരം ലഭിച്ചാലോ, ഏത് സർക്കാർ സംവിധാനമാണ് മനുഷ്യാവകാശം സംരക്ഷിക്കാൻ പരാജയപ്പെട്ടത് എന്ന് അന്വേഷണം നടത്തി, ആളുകളെ വിളിച്ചുവരുത്തി തെളിവെടുക്കാനും, വസ്തുത കണ്ടെത്താനും അവർക്കെതിരെ നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യാനും, കൂടിപ്പോയാൽ ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്യാനും മാത്രമേ കമ്മീഷന് അധികാരമുള്ളൂ.

മുഖ്യമന്ത്രിയുടെ പണി ചെയ്യുന്നുണ്ടോ

മുഖ്യമന്ത്രിയുടെ പണി ചെയ്യുന്നുണ്ടോ

മനുഷ്യാവകാശ ലംഘനക്കേസുകൾ നടത്താനായി ജില്ലാതലത്തിൽ പ്രത്യേക കോടതികൾ വേണ്ടതാണെന്ന് 1993 ലെ നിയമത്തിൽ പറയുന്നുണ്ടെങ്കിലും അത് ഇതുവരെ സംസ്ഥാനസർക്കാർ ഉണ്ടാക്കിയിട്ടില്ല എന്നതിനാൽ വിചാരണയുടെ പ്രശ്നം ഉദിക്കുന്നേയില്ല. ലംഘകരുടെ നല്ലകാലം. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ പണി ചെയ്യുന്നുണ്ടോ എന്ന് ചോദിക്കേണ്ട രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പണി ചെയ്യുന്നുണ്ടോ എന്ന് ചോദിക്കേണ്ട നമ്മൾ ജനങ്ങൾ ആ പണി ചെയ്യുന്നുണ്ടോ???

എന്തിനാണ് ഈ നാടകങ്ങൾ

എന്തിനാണ് ഈ നാടകങ്ങൾ

മനുഷ്യാവകാശ കമ്മീഷൻ നൽകുന്ന ശുപാർശകൾ സർക്കാർ നടപ്പാക്കുന്നില്ല എങ്കിൽ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള അധികാരവും കമ്മീഷനുണ്ട്. എന്നിട്ടു കഴിഞ്ഞ 10 വർഷത്തിനിടെ എത്ര നിർദ്ദേശങ്ങൾ നടപ്പാക്കാൻ കമ്മീഷൻ കോടതിയിൽ പോയി !!പൂജ്യം എന്നാണ് ഉത്തരമെങ്കിൽ, പിന്നെന്തിനാണ് ജനങ്ങളുടെ നികുതിപ്പണം നശിപ്പിക്കാൻ ഇങ്ങനെയൊരു കമ്മീഷൻ? എന്തിനായിരുന്നു ഈ വാർത്താ നാടകങ്ങൾ?? ഈ ശുപാർശാ അധികാരം മാത്രമേ കമ്മീഷനുള്ളൂ.

മീഡിയാ പബ്ലിസിറ്റിക്ക് വേണ്ടി

മീഡിയാ പബ്ലിസിറ്റിക്ക് വേണ്ടി

അതിൽ കൂടുതൽ കാണിക്കുന്ന എന്തും വെറും മീഡിയ പബ്ലിസിറ്റി നേടാനുള്ള വിലകുറഞ്ഞ തന്ത്രവും വിവരക്കേടും അധികാര ദുർവിനിയോഗവും ആണ്. ഇത് മറച്ചുവെച്ചാണ് ജനങ്ങളെ മുഴുവൻ "ഇപ്പൊ ശര്യാക്കിത്തരാ" എന്ന മട്ടിൽ കമ്മീഷനുകൾ പത്രവാർത്തയും കടലാസിന്റെ പോലും വിലയില്ലാത്ത ഉത്തരവും നൽകി പറ്റിക്കുന്നത്. ഇതൊന്നും അറിയാതെ പാവങ്ങൾ ദൈനംദിന ജീവിതത്തിലെ പല പരാതിയുമായി കമ്മീഷനേയും സമീപിച്ചു നീതി കാത്തിരിക്കുകയാണ്. മീഡിയ പബ്ലിസിറ്റിയ്ക്കായി മനുഷ്യാവകാശ കമ്മീഷൻ നടത്തുന്ന എല്ലാ ഇടപെടലുകളും പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കണം. കമ്മീഷനോട് അവരുടെ പണിയും സർക്കാരിനോട് അവരുടെ പണിയും ചെയ്യാൻ നാം ഉച്ചത്തിൽ പറയേണ്ട സമയമായി.

ഫേസ്ബുക്ക് പോസ്റ്റ്

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൗമ്യ ആശുപത്രിയിൽ വെച്ചും അച്ഛനെ കൊല്ലാൻ ശ്രമിച്ചെന്ന് സൂചന.. സഹോദരിയെ കൊലയാളിയാക്കാനും ശ്രമം?സൗമ്യ ആശുപത്രിയിൽ വെച്ചും അച്ഛനെ കൊല്ലാൻ ശ്രമിച്ചെന്ന് സൂചന.. സഹോദരിയെ കൊലയാളിയാക്കാനും ശ്രമം?

സൗമ്യയുടെ ഉള്ളിൽ ക്രൂരയായ കൊലപാതകിയുണ്ടെന്ന് അറിഞ്ഞില്ല.. സഹോദരി സന്ധ്യ വെളിപ്പെടുത്തുന്നു!സൗമ്യയുടെ ഉള്ളിൽ ക്രൂരയായ കൊലപാതകിയുണ്ടെന്ന് അറിഞ്ഞില്ല.. സഹോദരി സന്ധ്യ വെളിപ്പെടുത്തുന്നു!

English summary
Harish Vasudevan's facebook post about Human Rights Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X