കള്ളം പറയരുത് മുഖ്യമന്ത്രീ.. തോമസ് ചാണ്ടിയെ ന്യായീകരിച്ച പിണറായിയെ പൊളിച്ചടുക്കി ഹരീഷ് വാസുദേവൻ!!

  • Posted By: Desk
Subscribe to Oneindia Malayalam

കായൽ നികത്ത് വിവാദത്തിൽ പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന തോമസ് ചാണ്ടിയെ ന്യായീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകളുമായി അഡ്വ. ഹരീഷ് വാസുദേവൻ. തോമസ് ചാണ്ടി മന്ത്രിയാകുന്നതിനും മുമ്പുള്ള കേസാണ് ഇതെന്നും, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്. അതിന് ഹരീഷ് എഴുതുന്ന മറുപടി നോക്കൂ...

രാജിവെച്ച ശേഷവും പോലീസ് എസ്‌കോര്‍ട്ടോടെ കൊടിവെച്ച കാറില്‍ പറന്ന് തോമസ് ചാണ്ടി.. രാജിയിലും താരം കുവൈത്ത് ചാണ്ടി തന്നെ!!

പണ്ട് നടക്കിയ നിയമലംഘനമാണോ?

പണ്ട് നടക്കിയ നിയമലംഘനമാണോ?

ഇന്ന് രാവിലെ താങ്കൾ വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിൽ, തോമസ് ചാണ്ടി മന്ത്രിയാകുന്നതിനു മുൻപ് പണ്ടെങ്ങോ നടത്തിയ നിയമലംഘനം ആണ് വിഷയം എന്ന് പറഞ്ഞു കണ്ടു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്ന താങ്കളുടെ നിയമസഭയിലെ പഴയ നിലപാട് മാറിയോ ഇല്ലയോ എന്ന് ആരും ചോദിച്ചു കേട്ടില്ല.

മന്ത്രിസഭയിൽ അംഗമായ ശേഷമല്ലേ?

മന്ത്രിസഭയിൽ അംഗമായ ശേഷമല്ലേ?

ഇത് 25.09.2017 ൽ ആലപ്പുഴ ജില്ലാ കളക്ടർ, വാട്ടർവേൾഡ് ടൂറിസം കമ്പനി ചെയർമാനായ തോമസ് ചാണ്ടിക്ക് നൽകിയ നിരോധന ഉത്തരവ് ആണ്. താങ്കളുടെ മന്ത്രിസഭയിൽ അംഗമായ ശേഷം തോമസ് ചാണ്ടിക്ക് താങ്കളുടെ സർക്കാരിൽ നിന്ന് കിട്ടിയ നിരോധന ഉത്തരവ്.

വില്ലേജ് ഓഫീസറുടെ നോട്ടീസ്

വില്ലേജ് ഓഫീസറുടെ നോട്ടീസ്

ഇതിനു കാരണമായ വില്ലേജ് ഓഫീസറുടെ 17.06.2017 നോട്ടീസും ഇതോടൊപ്പം നൽകുന്നു. 222 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ വീതിയിലുള്ള സർക്കാർ പുറമ്പോക്ക് വഴിയും റീസർവ്വേ നമ്പർ 1/10 ൽ മിച്ചഭൂമിയും നാളിത് (2017 ജൂൺ 17 നു) മണ്ണ് നിക്ഷേപിക്കുന്നതായും അത് പൂർവ്വസ്ഥിതിയിൽ ആക്കാനുമാണ് വില്ലേജ് ഓഫീസറുടെ നിർദ്ദേശം.

മുഖ്യമന്ത്രിക്കസേരയ്ക്ക് ഭൂഷണല്ല

മുഖ്യമന്ത്രിക്കസേരയ്ക്ക് ഭൂഷണല്ല

മാർത്താണ്ഡം കായൽ വിവാദം ഉണ്ടായത് മന്ത്രിയായ ശേഷം തോമസ്ചാണ്ടി ചെയ്ത നിയമലംഘനമാണ് എന്നാണ് അങ്ങയുടെ സർക്കാർ പറയുന്നത്. അങ്ങ് മറിച്ചു പറയുന്നത് എന്താടിസ്ഥാനത്തിൽ ആണ്? തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ താങ്കൾ ഏതറ്റം വരെയും തരംതാണോളൂ, എന്നാൽ നിയമം നടപ്പാക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളെ തള്ളിപ്പറയുന്നത്, കേരള ജനതയുടെ മുഖത്ത് നോക്കി കള്ളം പറയുന്നത് താങ്കൾ ഇരിക്കുന്ന കസേരയ്ക്ക് ഭൂഷണമല്ല പ്രിയ മുഖ്യമന്ത്രീ.

English summary
Adv. Harish Vasudevan's facebook post about Thomas Chandy case and Pinarayi Vijayan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്