കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക, നോമ്പ് കാലമായതുകൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല';കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിന്‍തുടര്‍ന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനി മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല അവസാനിപ്പിച്ചിടത്ത് നിന്നും ഞാന്‍ തുടരുകയാണെന്നും ഫിറോസ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഫിറോസ് കുന്നംപറമ്പിലിന്റെ തീരുമാനത്തില്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ കുറേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ ഫിറോസ് കുന്നംപറമ്പിലിന്റെ പിരിവെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു. നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗള്‍ഫ് മുതല്‍ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോള്‍. സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവര്‍ വിചാരിക്കുന്നത്. എന്ത് അംഗീകാരം- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പടച്ചോനായിട്ടു കൊണ്ടുതന്ന വഴി

പടച്ചോനായിട്ടു കൊണ്ടുതന്ന വഴി

നന്മമരം ഫിറോസ് ഇക്കയുടെ ഒരു ഓഡിയോ വാട്്സാപ്പില്‍ കേട്ടു. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങള്‍ വന്നു നിവൃത്തി കെട്ടപ്പോള്‍ ഫേസ്ബുക്കിലെ പരിപാടി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ പടച്ചോനായിട്ടു കൊണ്ടുതന്ന വഴിയാണ് വാട്ട്‌സ്ആപ്പ് എന്നാണ് ഫിറോസ് തന്നെ പറയുന്നത്. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ കുറേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പിരിവ്.

നോമ്പ് കാലം

നോമ്പ് കാലം

നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗള്‍ഫ് മുതല്‍ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോള്‍. സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവര്‍ വിചാരിക്കുന്നത്. എന്ത് അംഗീകാരം

എന്ത് കണക്ക്

എന്ത് കണക്ക്

1000 കിറ്റിന്റെ പേരില്‍ ഒരു ലക്ഷം കിറ്റിന്റെ കാശ് അക്കൗണ്ടിലാകും. എന്ത് കണക്ക്, ആരെ ബോധിപ്പിക്കാന്‍ സീസണായപ്പോള്‍ ഇറങ്ങുക തന്നെ എന്ന് ഇക്കയും കരുതി. പറഞ്ഞ വാക്കല്ലേ മാറ്റാന്‍ പറ്റൂ. ഫേസ്ബുക്കില്‍ തന്നേ ഇറങ്ങി. എനിക്ക് ചാരിറ്റി ചെയ്യാതെ ഉറക്കമില്ല എന്ന ലൈന്‍..

ഇതേ സഹായം

ഇതേ സഹായം

ഒരു സംശയം, ജില്ലാ കളക്ടര്‍മാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റിമിഷന്റെ ജില്ലാതല അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകള്‍ അതുവഴി തടഞ്ഞുകൂടെ?

ഡിസംബറിൽ

ഡിസംബറിൽ

അതേസമയം, ഇക്കഴിഞ്ഞ ഡിസംബറിലാണ് ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് ഒരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ല. ഇതുവരെ നിങ്ങള്‍ തനിക്ക് നല്‍കിയ സ്നേഹത്തിന് നന്ദി.തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളല്‍ മനസ് മടുത്തെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഫിറോസ് പറഞ്ഞിരുന്നു.

English summary
Harish Vasudevan mocks Feroz Kunnamparambil in a Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X