കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോടതി സര്‍ക്കാറിനെ തേച്ചൊട്ടിച്ചു, എജിയെ നിര്‍ത്തിപ്പൊരിച്ചു'; പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മണ്ഡലകാലത്ത് ശബരിമലയിലും പരിസരപ്രദേശങ്ങളിലും കര്‍ശനമായ സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയിരുന്നത്. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്നപ്പോള്‍ കോടതി വിധിക്കെതിരെ ശബരിമലയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടേയും അക്രമങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു കര്‍ശനമായ നടപടിയിലേക്ക് പോലീസ് നീങ്ങിയത്.

<strong>എംപിക്ക് പിന്നാലെ എംഎല്‍എയും മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിലേക്ക്; കൂടുതല്‍ നേതാക്കളുമായി ചര്‍ച്ച</strong>എംപിക്ക് പിന്നാലെ എംഎല്‍എയും മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിലേക്ക്; കൂടുതല്‍ നേതാക്കളുമായി ചര്‍ച്ച

പോലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഉള്‍പ്പടേയുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. പരാതികളും ഹര്‍ജികളും പരിശോധിക്കുന്നതിനിടെ കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ പലപ്പോഴും തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് ഗോപകുമാർ എന്ന വ്യക്തി എഴുതിയ ഒരു കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം പങ്കുവെന്ന കുറിപ്പിന്റെ പൂര്‍ണ്ണഭാഗം ഇങ്ങനെ..

തേച്ച് ഒട്ടിച്ചു, നിര്‍ത്തി പൊരിച്ചു

തേച്ച് ഒട്ടിച്ചു, നിര്‍ത്തി പൊരിച്ചു

"സര്‍ക്കാരിനെ തേച്ച് ഒട്ടിച്ചു, AGയെ നിര്‍ത്തി പൊരിച്ചു എന്നൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കാച്ചിയ ശബരിമല നിരോധനാജ്ഞ കേസില്‍ നമ്മുടെ ദേവസ്വം ബഞ്ച് ഇടക്കാല ഉത്തരവ് ശീട്ടാക്കി പുറത്തിറക്കി ( അഹോ, പുണ്യം)

സഹായം നല്‍കാം

സഹായം നല്‍കാം

1. ബോംബയില്‍ നിന്നും വന്ന ഭക്ത ജന സംഘം പിന്‍വാങ്ങിയ സംഭവം പ്രസ്തുത ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ (!) . ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട്, നിങ്ങള്ക്ക് നിയന്ത്രണം ഒന്നുമില്ല, സുരക്ഷ , സഹായം നല്‍കാം

കോടതി പറഞ്ഞത്

കോടതി പറഞ്ഞത്

6 മണിക്കൂര്‍ എന്ന നിയന്ത്രണം നിയമ ലംഘനം നടത്തുന്നവരായി കണ്ടെത്തിയ ഏതാനും പേര്‍ക്ക് മാത്രമാണ് ബാധകം, എന്നൊക്കെ ഇവരോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ ആരെയും കുറ്റക്കാരാക്കുന്നില്ല എന്നും കോടതി പറഞ്ഞു. എന്തായാലും ഇനി ഞങ്ങള്‍ ഇതില്‍ ഇനി ഒന്നും പറയുന്നില്ല എന്ന് കോടതി പറഞ്ഞു.

അംഗീകരിച്ചു

അംഗീകരിച്ചു

2. ഇലവുങ്കല്‍ മുതല് സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ പത്തനം തിട്ട ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച Crpc 144 പ്രകാരമുള്ള ഉത്തരവ് കോടതി പരിശോധിച്ചു. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ചു.

നിരോധനമല്ല

നിരോധനമല്ല

നിരോധനമല്ല. നിയന്ത്രണമാണ് വരുത്തിയത്. കൂട്ടമായി മല ചവിട്ടാം , ശരണ മന്ത്രം ജപിക്കാം. പ്രതിഷേധ നാമ ജപ യജ്ഞം പറ്റില്ല . പത്തനം തിട്ട ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച Crpc 144 പ്രകാരമുള്ള ഉത്തരവിന്‍റെ ഉദ്ദേശ്യം സംബന്ധിച്ച്, പ്രസ്തുത ഉത്തരവിന്‍റെ ഒന്നാം ഘണ്ടത്തില്‍ പറയുന്നത് ഇതാണ്

സംരക്ഷണം ഉറപ്പു വരുത്തും

സംരക്ഷണം ഉറപ്പു വരുത്തും

"ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ക്രമ സമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിലെക്കും ....." എന്നതാണ്. ഖണ്ഡിക 3 " ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്ക്ക് ‍ സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം, എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു"

ഉത്തരവിന്‍റെ ഉദ്ദേശ്യം

ഉത്തരവിന്‍റെ ഉദ്ദേശ്യം

നിരോധനം അല്ല , നിയന്ത്രണമേ ലക്ഷ്യമിട്ടുള്ളൂ എന്ന് കോടതിയില്‍ വിശദീകരിച്ചത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്) ഇവ എടുത്തു പറഞ്ഞു ഉത്തരവിന്‍റെ ഉദ്ദേശ്യം കോടതി അന്ഗീകരിക്കുകയാണ് ചെയ്തത്.

യഥാര്‍ത്ഥ ഭക്തര്ക്ക്‌ തടസ്സമാകില്ല

യഥാര്‍ത്ഥ ഭക്തര്ക്ക്‌ തടസ്സമാകില്ല

3. ഒടുക്കം കോടതി എന്ത് പറഞ്ഞു? DGPയും AGയും കോടതിയില്‍ പറഞ്ഞത് അനുസരിച്ച്, പത്തനം തിട്ട ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച Crpc 144 പ്രകാരമുള്ള ഉത്തരവ് ഒറ്റയ്ക്കോ, കൂട്ടമായോ സമാധാനപരമായി സന്നിധാനത്ത് പോകുന്ന യഥാര്‍ത്ഥ ഭക്തര്ക്ക്‌ തടസ്സമാകില്ല

തടയാന്‍ കഴിയില്ല

തടയാന്‍ കഴിയില്ല

എന്നാല്‍, യഥാര്‍ത്ഥ ഭക്തരുടെ സമാധാനപൂര്‍ണ്ണമായ തീര്‍ത്ഥാടനം തടസ്സപ്പെടുത്തി സന്നിധാനത്തേയ്ക്ക് കടന്നുകയറുന്നവരുടെ കാര്യം പരിശോധിക്കാനും അത്തരക്കാര്‍ കടന്നു കയറുന്നില്ല എന്ന് ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം പോലിസിനുണ്ട്. അതിനാവശ്യമായ സെര്‍ച്ച്‌, വിശകലനം ഒന്നും തടയാന്‍ കഴിയില്ല.

SO ജാഗ്രതൈ

SO ജാഗ്രതൈ

" ... as mentioned already, if anybody wants to rupture or ruin the peaceful atmosphere prevailing there and cause any breach of peace, it is open for the police to identify such persons and take appropriate action against them in accordance with the relevant provisions of law.. "

SO ജാഗ്രതൈ
ഫക്തര്‍ പിരിയുകയല്ലേ?"

ഫേസ്ബുക്ക് പോസ്റ്റ്

സത്യാവസ്ഥ എന്ത്

English summary
Harish Vasudevan on sabarimala case reporting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X