കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല', പാകിസ്താൻ പരാമർശത്തിന് മറുപടി

Google Oneindia Malayalam News

Recommended Video

cmsvideo
Harish Vasudevan Reply to TP Senkumar | Oneindia Malayalam

കൊച്ചി: തന്നെ പാകിസ്താനിലേക്ക് അയക്കണമെന്ന മുൻ ഡിജിപി ടിപി സെൻകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവൻ. ഈ രാജ്യത്തെ ഹിന്ദു-മുസ്ലീങ്ങളെ വിഭജിച്ചു അതിനിടെ രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിച്ചു രാജ്യംവിടാൻ വലിയ മുതലാളിമാരെ സഹായിക്കുന്ന ബിജെപി, ആർഎസ്എസുകാർ സത്യത്തിൽ രാജ്യദ്രോഹികളാണ്. അവരെ പിന്തുണയ്ക്കുന്ന സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ലെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

പാക് നീക്കത്തിന് തിരിച്ചടി, ഐക്യരാഷ്ട്രസഭയിൽ കശ്മീർ വിഷയം ഉയർത്താനുളള നീക്കം പാളി!പാക് നീക്കത്തിന് തിരിച്ചടി, ഐക്യരാഷ്ട്രസഭയിൽ കശ്മീർ വിഷയം ഉയർത്താനുളള നീക്കം പാളി!

മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണം, ഹരീഷ് വാസുദേവനെയൊക്കെ അങ്ങനെ വിടേണ്ടതാണെന്ന സെൻകുമാറിന്റെ വിവാദ പരാമർശത്തിന് മറുപടിയാണ് അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പ്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: രാജ്യസ്നേഹം ആർക്ക്? രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടാനുള്ള സമരത്തിൽ പലപ്പോഴും ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്നവരോ, സമരത്തിൽ പങ്കെടുത്തതിനു ബ്രിട്ടീഷ്കാർക്ക് മാപ്പ് എഴുതി കൊടുത്തവരോ ആണ് RSSകാർ. ഈ രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്തവരാണ് RSS.അത് തള്ളിപ്പറഞ്ഞവരാണ്.

ആർഎസ്എസിനെതിരെ

ആർഎസ്എസിനെതിരെ

ദേശീയ പതാകയോ? ത്രിവർണ്ണ പതാക RSS അംഗീകരിച്ചിട്ടില്ല. ദേശീയഗാനത്തെ തള്ളിപ്പറഞ്ഞവരാണ് RSSകാർ. രാഷ്ട്രപിതാവോ? മഹാത്മാഗാന്ധിയെ RSS അംഗീകരിക്കുന്നില്ല. ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെ RSS അനുഭാവി. ഗാന്ധിവധ ഗൂഢാലോചന കേസിൽ പ്രതിയായിരുന്ന സവർക്കർ RSS ആചാര്യൻ. ആ സവർക്കറുടെ ഫോട്ടോ പാർലമെന്റിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും വെച്ചത് RSS/BJP ക്കാർ.

ബിജെപിയുടെ സംഭാവനകൾ

ബിജെപിയുടെ സംഭാവനകൾ

മഹാത്മാഗാന്ധിയുടെ ഫോട്ടോയിലേക്ക് പ്രതീകാത്മകമായി ഇപ്പോഴും നിറയൊഴിക്കുന്നത് BJP നേതാക്കൾ. ഇന്ത്യയെ ഇന്ത്യയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ചു, ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്നു, ഇതൊക്കെയാണ് BJP യുടെ സംഭാവന.

 പാകിസ്താനിലേക്ക് കുടിയേറിയവർ

പാകിസ്താനിലേക്ക് കുടിയേറിയവർ


ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോൾ ഇൻഡ്യാ വേണ്ട പാക്കിസ്ഥാൻ മതിയെന്ന് തീരുമാനിച്ചു പാക്കിസ്ഥാനിൽ കുടിയേറിവരാണ് അവിടത്തെ പൗരന്മാർ. 70 വർഷത്തിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 3 യുദ്ധങ്ങൾ നടന്നു. കാർഗിൽ ആയിരുന്നു അവസാനത്തേത്. ആ യുദ്ധങ്ങളിലെല്ലാം പാക്കിസ്ഥാനോടൊപ്പം ചേർന്ന് ഇന്ത്യൻ പട്ടാളക്കാർക്ക് എതിരെ യുദ്ധം ചെയ്ത, അവരെ പിന്തുണച്ച ചിലർ ഒരു രേഖയുമില്ലാതെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നു. അവർ ഒരുവശത്ത്.

ആരാണ് പാകിസ്താന് വേണ്ടി വാദിക്കുന്നത്?

ആരാണ് പാകിസ്താന് വേണ്ടി വാദിക്കുന്നത്?


ഇന്ത്യ സ്വാതന്ത്രമാകാൻ ജീവൻ കൊടുത്ത, വിഭജന സമയത്ത് പാക്കിസ്ഥാൻ എന്ന മതരാഷ്ട്രത്തെ തള്ളിപ്പറഞ്ഞു ഇന്ത്യയെന്ന മതേതര രാജ്യം സ്വീകരിച്ചു 3 യുദ്ധങ്ങളിലും ഇന്ത്യയെ പിന്തുണച്ച, യുദ്ധത്തിൽ പങ്കെടുത്ത മുസ്‌ലീം സഹോദരങ്ങൾ മറുവശത്ത്. മതാടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കാനും, പാക്കിസ്ഥാനിലെ ഹിന്ദുവിന് ഇന്ത്യയിൽ പൗരത്വം നൽകാനും ഇന്ത്യയിലെ മുസ്ലീങ്ങളെ 'ചിതലുകളാക്കി' പൗരത്വം നിഷേധിക്കാനും പുറത്താക്കാനും നിയമനിർമ്മാണം വഴി പദ്ധതി ഉണ്ടാക്കുകയാണ് BJP/RSS ചെയ്തത്. സത്യത്തിൽ ആരാണ് പാക്കിസ്ഥാന് വേണ്ടി വാദിക്കുന്നത്?? നമ്മളോ അവരോ?

ബിജെപി പ്രതിസന്ധിയിലാകുമ്പോൾ

ബിജെപി പ്രതിസന്ധിയിലാകുമ്പോൾ

ഓരോ തവണ BJP പ്രതിസന്ധിയിൽ ആകുമ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിലെന്ന പോലെ തീവ്രവാദികൾ രാജ്യത്ത് ബോംബ് പൊട്ടിക്കുന്നു.. പാർലമെന്റ് അക്രമിക്കപ്പെടുന്നു.. രാജ്യസ്നേഹികളായ പാവം പട്ടാളക്കാരെ കൊല്ലുന്നു.. BJP രക്ഷപ്പെടുന്നു.. പൊതുബോധം സംരക്ഷിക്കാൻ ചില മുസ്‌ലീം നാമാധാരികളെ തൂക്കി കൊല്ലുന്നു.. അവരാണ് നമ്മളെ, പതാകയും, ഭരണഘടനയും, ഗാന്ധിയെയും അംഗീകരിച്ചു ബഹുമാനിക്കുന്ന ഇന്ത്യക്കാരെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരുന്നത്..

 രാജ്യസ്നേഹം പഠിപ്പിക്കേണ്ട

രാജ്യസ്നേഹം പഠിപ്പിക്കേണ്ട

ഈ രാജ്യത്തെ ഹിന്ദു-മുസ്ലീങ്ങളെ വിഭജിച്ചു അതിനിടെ രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിച്ചു രാജ്യംവിടാൻ വലിയ മുതലാളിമാരെ സഹായിക്കുന്ന BJP/RSSകാർ സത്യത്തിൽ രാജ്യദ്രോഹികളാണ്. അവരേ പിന്തുണയ്ക്കുന്ന സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ലെന്ന് പറഞ്ഞാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
Harish Vasudevan reply to TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X