കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടകള്‍ക്ക് മോദിയുടേയോ അച്ഛന്റെയോ പേരിടാം; ബിജെപി നീക്കം എങ്ങനെ പ്രതിരോധിക്കാമെന്ന് ഹരീഷ്

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവിന്റെ പേര് തിരുവനന്തപുരത്തെ ശാസ്ത്ര സ്ഥാപനത്തിന് ഇടാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തുവന്നു. സര്‍ക്കാരും പ്രതിപക്ഷവും പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മലയാളികള്‍ എന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന ഡോ. പല്‍പ്പുവിന്റെ പേരാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളീസിന്റെ പുതിയ ക്യാമ്പസിന് നല്ലത് എന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ നിര്‍ദേശിക്കുന്നു.

ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ പേരിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുകയണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ....

പേരിടല്‍ - പ്രതിരോധം എങ്ങനെ?

പേരിടല്‍ - പ്രതിരോധം എങ്ങനെ?

ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാര്‍ഷ്ട്യം മാത്രമാണെന്ന് ആണല്ലോ RSS ഉം BJP യും പറയാതെ പറയുന്നത്. അതുകൊണ്ടാണല്ലോ ഒരു ദേശവിരുദ്ധന്റെ, ശാസ്ത്രവിരുദ്ധന്റെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രസ്ഥാപനത്തിന് ഇടാന്‍ തീരുമാനിച്ചതും.

കേരളത്തിലെ മാലിന്യ ഓടകള്‍ക്ക്

കേരളത്തിലെ മാലിന്യ ഓടകള്‍ക്ക്

ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മാലിന്യ ഓടകള്‍ക്കു വേണമെങ്കില്‍ നരേന്ദ്രമോദിയുടെയോ ഹര്‍ഷവര്‍ദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്. പാടില്ലെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ലല്ലോ. പക്ഷെ അവര്‍ക്ക് അതുകൊണ്ടും മാറ്റമുണ്ടാകില്ല. ഒരു ഓടയുടെ പേരില്‍ പോലും ജനങ്ങള്‍ സ്മരിക്കേണ്ട പേരുകളുമല്ല ഇതൊന്നും.

 ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര്

ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര്

ശാസ്ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും എന്തെങ്കിലും സംഭാവന ചെയ്തവരുടെ പേര് വേണം സ്ഥാപനങ്ങള്‍ക്കു ഇടണം എന്ന് അറിയാഞ്ഞിട്ടല്ലല്ലോ ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. ഇത് BJP ക്ക് മാത്രമല്ല, നാളെ ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴും ഇമ്മാതിരി തോന്നിയവാസം കാണിച്ചാല്‍ നാം അംഗീകരിക്കരുത്.

എങ്ങനെയാണ് നാം പ്രതിരോധിക്കുക?

എങ്ങനെയാണ് നാം പ്രതിരോധിക്കുക?

മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂരിപക്ഷ അഭിപ്രായം കത്ത് ആയി എഴുതിയത് സ്വാഗതാര്‍ഹമാണ്. കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്സിന്‍ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പല്‍പ്പുവിന്റെ പേരിടണം എന്ന ഡോ.ശശി തരൂരിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ എന്ത് പേരിട്ടാലും ഞങ്ങള്‍ അതിനെ ഡോ.പല്‍പ്പുവിന്റെ പേരില്‍ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം.

കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം

കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം

സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ഡോ.പല്‍പ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം, ബ്രാക്കറ്റില്‍ കേന്ദ്രമിട്ട പേരും എഴുതട്ടെ. ജനങ്ങള്‍, മാധ്യമങ്ങള്‍ ഒക്കെ ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനമായി മാത്രം കണ്ടാല്‍ കേന്ദ്രമിടുന്ന പേര് ക്രമേണ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും. ഡോ.പല്‍പ്പുവിന്റെ പേരില്‍ ആ സ്ഥാപനത്തെ ജനകീയമാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.

ബിജെപി സര്‍ക്കാര്‍ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതല്‍ അത് ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്.

Recommended Video

cmsvideo
Leave BJP-RSS, Bless Tejashwi: Digvijay Singh Appeals To Nitish Kumar

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷംബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

English summary
Harish Vasudevan response to Thiruvananthapuram Institution name after RSS Leader MS Golwalkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X