ആകെ കിട്ടിയത് 15 മിനുറ്റ്.. കണ്ണ് നിറഞ്ഞ് ദിലീപ്, ഇരുവരും പൊട്ടിക്കരഞ്ഞു.. അനുഭവം തുറന്ന് പറഞ്ഞ് നടൻ
കൊച്ചി: ദിലീപിനെ അറിയുന്നവരെല്ലാം ഒന്നടങ്കം പറയുന്നു, ഇത്രയും വലിയൊരു ക്രൂരത ചെയ്യാന്‍ ആ നടന് സാധിക്കില്ലെന്ന്. പോലീസ് മുന്നോട്ട് വെയ്ക്കുന്ന തെളിവുകള്‍ പറയുന്നു, ജനപ്രിയന് വെള്ളിത്തിരയിലെ തമാശക്കാരന്റെ മുഖം മാത്രമല്ല ഉള്ളതെന്ന്. ഏതാണ് സത്യമെന്ന് കോടതിയില്‍ തെളിയേണ്ടതുണ്ട്.
ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ രൂപീകരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ദിലീപിനെ നേരിട്ട് ജയിലില്‍ ചെന്ന് കണ്ടും അല്ലാതെയും സിനിമാ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം പിന്തുണ അറിയിക്കുന്നു. അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ നടന്‍ ഹരിശ്രീ അശോകനും ദിലീപിനെ കുറിച്ച് ചിലത് പറയാനുണ്ട്.

ദിലീപിന്റെ അടുത്ത സുഹൃത്ത്
ദിലീപിനെ ആലുവ സബ് ജയിലില്‍ ചെന്ന് കണ്ട സിനിമാക്കാരില്‍ ഒരാള്‍ കൂടിയാണ് ഹരിശ്രീ അശോകന്‍. മിമിക്രി കാലഘട്ടം മുതല്‍ക്കേ സൗഹൃദത്തിലുള്ള ഇരുവരും നിരവധി സിനിമകളിലും ഒരുമിച്ച് ശ്രദ്ധേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട്.

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന്
ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് തന്റെ മനസ്സ് പറയുന്നത് എന്നാണ് ഹരിശ്രീ അശോകന്‍ അഭിപ്രായപ്പെടുന്നത്. ഏറെ അടുപ്പം ഉണ്ടായിരുന്നത് കൊണ്ട് ദിലീപിനെ തനിക്ക് നന്നായിട്ട് അറിയാമെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

വിധി വരും മുൻപ് ശിക്ഷിക്കരുത്
കേസില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കോടതിയിലും കേസ് മുന്നോട്ട് പോവുകയാണ്. അന്തിമ വിധി വരും മുന്‍പ് ദിലീപിനെ ശിക്ഷിക്കരുതെന്നാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത് എന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കി.

ഗൂഢാലോചനക്കാര്യം അറിയില്ല
നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കി. ദിലീപിനെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന കാര്യവും തനിക്ക് അറിയില്ലെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

മാധ്യമങ്ങൾക്ക് കച്ചവടം
നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വായിച്ചും കേട്ടുമല്ലാതെ മറ്റൊന്നും അറിയില്ല. ദിലീപ് വിഷയം മാധ്യമങ്ങള്‍ക്ക് കച്ചവടമാണ്. അത് അവരുടെ ജോലിയാണ് എന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

തെറ്റും ശരിയും അറിയട്ടെ
അതേസമയം അന്വേഷണം പൂര്‍ത്തിയായ ശേഷം തെറ്റ് ഏതെന്നും ശരി ഏതെന്നും അറിയുന്നതിന് മുന്‍പ്, കോടതി വിധിക്കുന്നതിന് മുന്‍പ് ദിലീപിനെ ശിക്ഷിക്കരുതെന്നും ഹരീശ്രീ അശോകന്‍ ആവശ്യപ്പെടുന്നു.

ആ പതിനഞ്ച് മിനുട്ട്
ദിലീപിനെ ജയിലില്‍ പോയി കണ്ട അനുഭവവും ഹരിശ്രീ അശോകന്‍ പങ്കുവെയ്ക്കുന്നു. ആലുവ സബ് ജയിലില്‍ ചെന്നപ്പോള്‍ ദിലീപിനെ കാണാന്‍ ആകെ അനുവദിച്ച് കിട്ടിയത് 15 മിനുട്ട് സമയം മാത്രമാണ്.

ഇരുവരും പൊട്ടിക്കരഞ്ഞു
പരസ്പരം കണ്ട ആ 15 മിനുട്ട് സമയം മുഴുവന്‍ താനും ദിലീപും കരയുകയായിരുന്നുവെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. എന്താണ് ദിലീപേ ഇതെന്ന് താന്‍ ചോദിച്ചപ്പോള്‍ എനിക്കൊന്നുമറിയില്ല അശോകേട്ടാ എന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നുവെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

നിറകണ്ണുകളോടെ ദിലീപ്
നിറഞ്ഞ കണ്ണുകളോടെ തങ്ങള്‍ ജയിലിനകത്ത് മുഖത്തോട് മുഖം നോക്കി നിന്നു. കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ വന്ന് അറിയിച്ചപ്പോള്‍ താന്‍ തിരിച്ച് പോന്നുവെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

ഇനിയും കാണാൻ പോകും
ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ നടന്‍ ഏലൂര്‍ ജോര്‍ജും ഹരിശ്രീ അശോകനൊപ്പം ഉണ്ടായിരുന്നു. അവസരം ലഭിച്ചാല്‍ ദിലീപിനെ കാണാന്‍ ഇനിയും ജയിലിലേക്ക് പോകുമെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. ദിലീപിനെ കാണുന്നതില്‍ എന്താണ് തകരാറെന്നും ഹരിശ്രീ അശോകന്‍ ചോദിക്കുന്നു.

ജയിൽ വേഷത്തിൽ കണ്ടപ്പോൾ
അടുത്തിടെയായി ദിലീപുമായി ഉറ്റബന്ധം ഉണ്ടായിരുന്നില്ല. കാരണം തന്റെ വീടുപണിയുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തോളം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ജയിലിലെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ വളരെ വേദന തോന്നി.

ആ പ്രചാരണം തെറ്റാണ്
നേരത്തെ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച റണ്‍വേ എന്ന ചിത്രത്തില്‍ മാത്രമേ ദിലീപിനെ അത്തരമൊരു വേഷത്തില്‍ കണ്ടിട്ടുള്ളൂ എന്നും ഹരിശ്രീ അശോകന്‍ ഓര്‍ത്തെടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ദിലീപിന് എതിരാണ് എന്ന പ്രചാരണം തെറ്റാണെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന്
പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന സ്ത്രീകള്‍ തന്നോട് വളരെ വിഷമത്തോടെയാണ് ദിലീപിനെ കുറിച്ച് അന്വേഷിച്ചത്. തങ്ങള്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്ന് അവര്‍ പറഞ്ഞതായും ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications