കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുചരിത്രം രചിച്ച് എംഎസ്എഫ് ഹരിത ജില്ലാ ക്യാമ്പിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

മേപ്പാടി:കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തു അവകാശ പോരാട്ടങ്ങളില്‍ അതുല്യമായ നേതൃത്വം നല്‍കുന്ന എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ വയനാട് ജില്ലാ ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പിന് ഹരിത വയനാട് ജില്ലാ പ്രസിഡന്റ് നസ്രി കുന്നമ്പറ്റ പതാക ഉയര്‍ത്തി മേപ്പാടിയില്‍ തുടക്കം കുറിച്ചു.നിശബ്ദരായി നില്‍ക്കാതെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന അപസ്വരങ്ങള്‍ക്കെതിരെ നിലക്കാത്ത ശബ്ദമായി മാറണമെന്നും, വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി സമൂഹത്തിന് മുതല്‍കൂട്ടാവണമെന്നും വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വയനാടിന്റെ മണ്ണില്‍ വേറിട്ട ശബ്ദമാവാന്‍ ഹരിത വിദ്യാര്‍ത്ഥിനി പ്രസ്ഥാനത്തിന് സാധിക്കട്ടെ എന്ന് വയനാട് ജില്ലാ മുസ്‌ലും ലീഗ് പ്രസിഡന്റ് പി.പി.എ കരീം സാഹിബ് ആശംസിച്ചു.പിന്നോക്ക ജില്ലയെന്ന പേരില്‍ നിന്നും വയനാടിന് പുതിയ ചരിത്രം രചിക്കാന്‍ കഴിയും എന്നും മതേതര ഇന്ത്യയുടെ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചു മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥിനികള്‍ക്ക് കഴിയട്ടെ എന്നും വനിതാ ലീഗ് ദേശീയ സെക്രെട്ടറി ജയന്തി രാജന്‍ മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

 haritha-camp

രാഷ്ട്രീയത്തിലെ സ്ത്രീസാന്നിധ്യം എന്ന വിഷയത്തില്‍ എം എസ് എഫ് ശീയ വൈസ് പ്രസിഡന്റ് ഫാത്തിമ താഹിലിയയും, അപസ്വരങ്ങള്‍ക്കെതിരെ പെണ്‍സ്വരം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും, സ്ത്രീ സുരക്ഷയും നിയമവും എന്ന വിഷയത്തില്‍ ഹരിത സംസ്ഥാന ജനറല്‍ സെക്രെട്ടറി നജ്മ തബഷീറയും, സംഘടന ചരിത്രത്തെ കുറിച്ച് അഡ്വ. എം സി.എം ജമാല്‍ സാഹിബും, ഇഴയടുപ്പം എന്ന വിഷയത്തില്‍ മോട്ടിവഷന്‍ ട്രെയിനര്‍ നിയാസ് മടക്കിമലയും സംസാരിച്ചു.

.സ്വാഗത സംഗ ഭാരവാഹികള്‍ യഹ്‌യ ഖാന്‍ തലക്കല്‍, പി.ഹംസ, റഫീക്, നാസര്‍, ശിഹാബ്.സി, ഷംസു പാരീസ്, വനിതാ ലീഗ് ജില്ലാ ഭാരവാഹികള്‍ ബഷീറ ബൂബക്കര്‍, സൗജത് ഉസ്മാന്‍, ഭാനു പുളിക്കല്‍, എം എസ് എഫ് 'ഭാരവാഹികള്‍ ലുകമനുല്‍ ഹക്കിം, മുനീര്‍ വടകര, ഷംസീര്‍ ചോലക്കല്‍, ഫായിസ് തലക്കല്‍, ജൈഷാല്‍ , ഹരിത ഭാരവാഹികള്‍ സാജിത,നൂര്‍ബിന, സഹല, എന്നിവര്‍ സംസാരിച്ചു. രിത വയനാട് ജില്ലാ പ്രസിഡന്റ് നസ്രി അധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രെട്ടറി ബുസ്താന വകേരി സ്വാഗതവും, ഫഹ്മിദ മേപ്പാടി നന്ദിയും പറഞ്ഞു.

English summary
msf women wings green camp started in wayand meppadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X