ഹരിത കേരള മിഷന്‍ ഹരിത സംഗമം ശ്രദ്ധേയമായി
കുറ്റ്യാടി:ഹരിത കേരള മിഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ നടത്തിയ ഹരിത സംഗമം ശ്രദ്ധേയമായി.ജില്ല ആസുത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പ്രൊഫ:കെ.ശ്രധരന്‍ ഉദ്ഘാടനം ചെയ്തു.
സംഗമത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനം നടത്തുകയും,വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.ആധുനിക കൃഷി രീതിയിലുള്ള പരിമിതികള്‍ പരിഹരിക്കാന്‍ കഴിയണമെന്നും,കൃഷിയെ മാലിന്യസംസ്‌കരണവും,മൃഗസംരക്ഷണം,ജല സംരക്ഷണം,വളം ഉല്‍പ്പാദനം എന്നിവയുമായി സംയോജിപ്പിരക്കണമെന്നും സംഗമത്തില്‍ ഉദ്ഘാടകനായ കെ.ശ്രീധരന്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ാണന്‍ അദ്ധ്യക്ഷതവഹിച്ചു.കെ.സി.ബിന്ദു,പി.സി.രവീന്ദ്രന്‍,ഇ.കെ.നാണു,കെ.വി.ജമീല,എന്‍.എസ്.അപര്‍ണ്ണ,എം.ആര്‍.സജീവന്‍,കെ.വാസു,ആനോറ ശ്രീധരന്‍,കെ.പി.രവീന്ദ്രന്‍,കെ.നീതുഎന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications