ഹരിത നേതാക്കളുടെ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അറസ്റ്റില്‍
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ വനിതാ വിഭാഗമായ ഹരിത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പികെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നവാസിനെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ച് വരുത്തിയിരുന്നു.
ചോദ്യം ചെയ്യലിന് പിന്നാലെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷനെ കോഴിക്കോട് ചെമ്മങ്ങാട് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുള്‍ ചുമത്തിയാണ് നവാസിനെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നപ്പോഴും ജാമ്യം കിട്ടാവുന്ന തരത്തിലുള്ള വകുപ്പുകളായിരുന്നു ചേര്‍ത്തിരുന്നത്. 1.20 ന് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായ നവാസിനെ ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ഉണ്ടാവുമെന്ന കണക്ക് കൂട്ടലിലായിരുന്നു നവാസും സ്റ്റേഷനില്‍ എത്തിയത്.
പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

ജാമ്യം നില്ക്കാല് വേണ്ട ആളുകളുമായിട്ടായിരുന്നു അദ്ദേഹം സ്റ്റേഷനില്‍ എത്തിയത്. എംഎസ്എഫ് സംസ്ഥാന ട്രഷര്‍ സികെ നജാഫ് ഉള്‍പ്പടേയുള്ളവരായിരുന്നു അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത്. ജാമ്യം എടുക്കുന്ന നടപടി ക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹരിത നേതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് പികെ നവാസ്, മലപ്പുറം ജില്ലാ സെക്രട്ടറി വഹാബ് പരപ്പനാങ്ങാടി എന്നിവര്‍ക്കെതിരെ കേസെടുത്തത്.

വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തിനാല്‍ ചെമ്മങ്ങാട് സ്റ്റേഷനിലെ സിഐ സി അജിത കുമാരിക്ക് കേസ് അന്വേഷണത്തിന്റെ ചുമതല കൈമാറുകയായിരുന്നു. നവാസിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നതിന് മുന്‍പ് പരാതി നല്കിയ പത്ത് ഹരിത നേതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം എംഎസ്എഫ് ദേശീയ പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

ഒടുവില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരാതിയില്‍ പ്രതിസ്ഥാനത്ത് നില്കുന്ന പികെ നവാസിനോട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെ ഹാജരാവാന്‍ അന്വേഷണ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത്. ഒന്നരയോടെ എത്തിയ നവാസിില് നിന്നും പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ ചോദിച്ച് അറിഞ്ഞതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്; വിഷമത്തിലാണോ എന്ന് ആരാധകര്‍

നവാസ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ ഹരിത ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടികള്‍ ഉണ്ടാവാതിരുന്നതോടെയാണ് ഹരിത നേതാക്കള്‍ പരാതിയുമായി വനിത കമ്മീഷനെ സമീപിച്ചത്. സംസ്ഥാന ഭാരവാഹികളായ മുഫീദ തെസ്നി, നജ്മ തബഷിറ, ഷംന വികെ, ജുവൈരിയ, മിന ഫര്‍സാന, ഫര്‍ഹ തുടങ്ങിയ പത്ത് പേരോളം ഒപ്പിട്ട് നല്കിയ പരാതിയില്‍ വളരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ജൂണ്‍ 22 ന് എംഎസ്എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററില്‍ വെച്ച് നടന്ന സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡന്റിന്റെ അശ്ലീല പരാമര്‍ശം നടത്തുകയായിരുന്നു. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങള്‍ക്ക് എതിരെ ദൂരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികപരമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഹരിത സംസ്ഥാന സമിതി മുസ്ലി ലീഗ് മരവിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി വനിത കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയും പരാതിയില്‍ ഉറച്ച് നില്‍ക്കുമെന്ന പ്രസ്താവനയുമായി പരാതിക്കാര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications