ലീഗിന് വഴങ്ങാതെ 'ഹരിത'യുടെ ചങ്കൂറ്റം; മുസ്ലീം ലീഗിനെ കോടതി കയറ്റും... പരാതിയില്‍ നിന്ന് പിന്നോട്ടില്ല
കോഴിക്കോട്: ഹരിത നേതാക്കളുടെ പരാതിയില്‍ മുസ്ലീം ലീഗ് നേതൃത്വം അവധാനത കാണിച്ചില്ലെന്ന ആക്ഷേപങ്ങള്‍ക്കിടയാണ് 'ഹരിത' പിരിച്ചുവിട്ടുകൊണ്ടുള്ള മുസ്ലീം ലീഗിന്റെ നടപടി. വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇത് വഴിവയ്ക്കൂ എന്നാണ് തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്.
എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിത, അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പിരിച്ചുവിട്ടിരിക്കുകയാണ് മുസ്ലീം ലീഗ്. ഈ വിഷയത്തില്‍ നീതിയ്ക്കായി കോടതിയെ സമീപിക്കും എന്നാണ് ഹരിത നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. നീതിയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകുമെന്നും അവര്‍ ഉറപ്പിച്ച് പറയുന്നുണ്ട്.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഹരിത കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീം ലീഗിന്റെ നടപടി വലിയ പ്രതിസന്ധികളിലേക്കാണ് പാര്‍ട്ടിയെ നയിക്കുക എന്നാണ് സൂചനകള്‍. കമ്മിറ്റി പിരിച്ചുവിട്ട വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് ഹരിത നേതാക്കളുടെ തീരുമാനം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഈ വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തെ കോടതി കയറ്റിക്കൊണ്ട് ഒരു പരിഹാരത്തിനാണ് ഹരിത നേതാക്കള്‍ ശ്രമിക്കുന്നത്. മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവം ആയിരിക്കും ഇത്.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷന് നല്കിയ പരാതിയില്‍ നിന്ന് പിറകോട്ടില്ലെന്നും ഹരിത നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും അതിന് തയ്യാറാകാത്തതായിരുന്നു മുസ്ലീം ലീഗ് നേതൃത്തെ ചൊടിപ്പിച്ചത്. ഇക്കാര്യം ആവര്‍ത്തിച്ചു പറയുന്നുണ്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

ഹരിതയുടെ നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞു എന്നാണ് മുസ്ലീം ലീഗ് പറയുന്നത്. അതുകൊണ്ടാണ് പിരിച്ചുവിട്ടത് എന്നാണ് ന്യായം. പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും പിഎംഎ സലാം പറയുന്നുണ്ട്. വനിത കമ്മീഷന് പരാതി നല്കിയ വിഷയത്തില്‍ നേരത്തെ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്ന നടപടിയും മുസ്ലീം ലീഗ് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്ന് ആ നടപടി പിന്‍വലിച്ചത്.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മുസ്ലീം ലീഗിനെ സംബന്ധിച്ച് മുമ്പൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. സംഘടനാ പ്രശ്നം കോടതിയിലേക്ക് നീങ്ങുക എന്നത് എത്തരത്തിലായിരുന്നു ബാധിക്കുക എന്ന് ഇപ്പോള്‍ കൃത്യമായി പറയാന്‍ ആവില്ല. ഹരിത പിരിച്ചുവിടാന്‍ മുസ്ലീം ലീഗിന് അനുവാദമില്ലെന്ന രീതിയില്‍ കോടതി പരാമര്‍ശം വന്നാല്‍ പോലും അത് വലിയ തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക.

സ്ത്രീ വിരുദ്ധതയാണ് മുസ്ലീം ലീഗിന്റെ മുഖമുദ്ര എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഉയരുന്ന വലിയ വിമര്‍ശനം. ഡിവൈഎഫ്ഐ പോലുള്ള സംഘടനകള്‍ ഇത്തരം ഒരു വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞിട്ടും ഉണ്ട്. മുസ്ലീം ലീഗില്‍ സ്ത്രീകള്‍ക്ക് ലൈംഗികാധിക്ഷേപത്തെ കുറിച്ച് പരാതിപ്പെടാന്‍ പോലും ആകാത്ത സാഹചര്യമാണുള്ളത് എന്നും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഹരിത പിരിച്ചു വിട്ട നടപടിയില്‍ എംഎസ്എഫിനുള്ളിലും വലിയ അസംതൃപ്തിയാണ് ഉയര്‍ന്നിട്ടുള്ളത്. ഇത് ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമോ എന്ന ആശങ്കയും മുസ്ലീം ലീഗിനുള്ളില്‍ ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. 14 ജില്ലാ കമ്മിറ്റികളില്‍ 12 എണ്ണവും ഹരിത നേതാക്കള്‍ക്ക് നേരത്തേ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്.

ഹരിത നേതാക്കളുടെ പരാതിയ്ക്ക് ആധാരമായ സംഭവങ്ങള്‍ അരങ്ങേറിയത് 2021 ജൂണ്‍ 22 ന് ആയിരുന്നു. എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡന്റ് പികെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പും ലൈംഗികാധിക്ഷേപം നടത്തി എന്നാണ് ഹരിത നേതാക്കളുടെ പരാതി. ആദ്യം മുസ്ലീം ലീഗ് നേതൃത്വത്തിന് തന്നെ ആയിരുന്നു ഇവര്‍ പരാതി നല്‍കിയത്. ഇതില്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു വനിത കമ്മീഷനെ സമീപിച്ചത്.

വനിത കമ്മീഷനില്‍ പരാതി എത്തിയതോടെ മുസ്ലീം ലീഗ് നേതൃത്വം സടകുടഞ്ഞെഴുന്നേല്ക്കുകയായിരുന്നു. അപ്പോഴും ഹരിത നേതാക്കള്‍ എന്തോ വലിയ തെറ്റുചെയ്തു എന്ന നിലപാടാണ് ഔദ്യോഗികമായി മുസ്ലീം ലീഗ് നേതൃത്വം പ്രകടിപ്പിച്ചത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് പലവുരു ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും ലീഗ് നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടില്‍ ആയിരുന്നു ഹരിത.

ഒടുവില്‍ നടപടി എന്ന മട്ടില്‍ മുസ്ലീം ലീഗ് നേതൃത്വം എടുത്ത തീരുമാനവും വലിയ വിമര്‍ശനത്തിന് വഴിവച്ചു. ആരോപണ വിധേയര്‍ ഹരിത നേതാക്കളോട് പരസ്യമായി മാപ്പുപറയണം എന്നതായിരുന്നു തീരുമാനം. മറ്റ് അച്ചടക്ക നടപടികള്‍ ഒന്നും ഇവര്‍ക്കെതിരെ എടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനും അപ്പുറം, ആരോപണ വിധേയരെ ന്യായീകരിക്കുന്ന ഒരു വരിയും മുസ്ലീം ലീഗ് അന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നു. ദുരുദ്ദേശപരമായിരുന്നില്ല ആരോപണ വിധേയരുടെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അത്. കൂടാതെ, ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിത, അവര്‍ നല്കിയ പരാതി പിന്‍വലിക്കും എന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു, ഇത് ഹരിത നേതാക്കളെ കൂടുതല്‍ ചൊടിപ്പിക്കുകയാണ് ചെയ്തത്. പത്രക്കുറിപ്പിലുള്ളത് മുസ്ലീം ലീഗിന്റെ അഭിപ്രായമാണ്, തങ്ങളുടേതല്ല എന്നാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്.

പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പികെ നവാസും വി അബ്ദുള്‍ വഹാബും കബീര്‍ മുതുപറമ്പും പരസ്യമായി മാപ്പുപറഞ്ഞു. പക്ഷേ, തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടില്‍ നിന്നുകൊണ്ടായിരുന്നു അവരുടെ ഖേദപ്രകടനം. ഇത് തങ്ങളെ കൂടുതല്‍ അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു ഹരിതയുടെ നിലപാട്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത് ഇത്തരത്തിലുള്ള ഖേദപ്രകടനം കൂടിയായിരുന്നു.

എന്തായിരുന്നു പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് കോഴിക്കോട് നടന്ന യോഗത്തില്‍ നടത്തിയ പരാമര്‍ശം എന്നതും പുറത്ത് വന്ന സംഗതിയാണ്. 'വേശ്യയ്ക്കും വേശ്യയുടേതായ അഭിപ്രായം കാണും' എന്നായിരുന്നു എംഎസ്എഫിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യവേ ഹരിത നേതാക്കളുടെ അഭിപ്രായം തേടിക്കൊണ്ട് പികെ നവാസ് പറഞ്ഞ് എന്നാണ് പരാതിയില്‍ ഉള്ളത്. ഈ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നാണ് മുസ്ലീം ലീഗ് നേതൃത്വം സ്ഥിരീകരിക്കുന്നത്. പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നതും അത് തന്നെ.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications