Get Updates
Get notified of breaking news, exclusive insights, and must-see stories!

"സഭക്ക് ചൂഷണം ചെയ്യുവാൻ വേണ്ടി ഉണ്ടാക്കിയെടുത്ത അടിമത്വ ഏർപ്പാടാണ് കർത്താവിന്റെ മണവാട്ടി" കുറിപ്പ്

Recommended Video

cmsvideo
    കന്യാസ്ത്രീകളോടുള്ള സഭയുടെ മനോഭാവത്തെപ്പറ്റി ഹരിത തമ്പി | Oneindia Malayalam

    ജലന്ധര്‍ ബിഷപ്പ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ നടപടി വൈകുന്നതിനേയും കന്യാസ്ത്രീ സമൂഹം നേരിടേണ്ടി വരുന്ന അസമത്വവും ചര്‍ച്ചയാക്കി ഹരിത തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കന്യാസ്ത്രീകള്‍ സഭയ്ക്കുള്ളില്‍ നേരിടുന്ന ലൈംഗിക ചൂഷണവും അസമത്വവും നീതി നിഷേധവുമെല്ലാം ഹരിത തന്‍റേ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു.

    സഭക്ക് ചൂഷണം ചെയ്യുവാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു അടിമത്വ ഏർപ്പാട് തന്നെയാണ് ഈ കർത്താവിന്റെ മണവാട്ടി ഏർപ്പാടെന്ന് ഹരിത തന്‍റെ ഫേസ്ബുക്കില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

    കന്യാസ്ത്രീകള്‍

    കന്യാസ്ത്രീകള്‍

    സഭ നടത്തുന്ന സ്കൂളുകളുടെയും കോളേജുകളുടെയും കാര്യം നോക്കിയാൽ കാണാം.. അവിടെ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും കന്യാസ്ത്രീകളാണ്. ഇവരുടെ ശബളവും PF ഉം മറ്റെല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് സഭയാണ്.

    ചെരിപ്പ് പോലും ഇടില്ല

    ചെരിപ്പ് പോലും ഇടില്ല

    പകരം, കന്യാസ്ത്രീകൾക്ക് താമസിക്കാൻ ഒരിടവും പ്രാർത്ഥിക്കാൻ ഒരു ചാപ്പലും ഭക്ഷണവും കൊടുക്കും. വസ്ത്രം യൂണിഫോം പോലെ ഒന്നായത് കൊണ്ട് അഞ്ചോ ആറോ വസ്‌ത്രം കൊല്ലത്തിൽ കൊടുത്താൽ മതി. അതും സഹനം മാങ്ങാത്തൊലി എന്നെല്ലാം പറഞ്ഞു കീറിയതും പറഞ്ഞതും തുന്നി തുന്നി ഇടുന്നവരാണ് കൂടുതൽ. ചിലർ ആണെങ്കിൽ ചെരിപ്പ് പോലും ഇടില്ലാ..

    അധികാരവും ചെങ്കോലും

    അധികാരവും ചെങ്കോലും

    ഇനി അച്ഛന്മാരുടെ കാര്യം നോക്കാം.. മൊത്തം കന്യാസ്ത്രീകൾ ഉണ്ടാക്കുന്നതിന്റെ ഏതാനും ശതമാനം പോലും വരുമാനം ഇപ്പറഞ്ഞ അച്ചന്മാർ ഉണ്ടാക്കുന്നില്ല.ഇവർക്ക് താമസിക്കാൻ ആഡംബര പള്ളിമേടകൾ , പരിചാരകർ , ഏറ്റവും നല്ല ഭക്ഷണം പോരാത്തതിന് കൊച്ചു രാജാക്കന്മാരെപോലെ അധികാരത്തിന്റെ ചെങ്കോലും.

    കര്‍ത്താവിന് മണവാട്ടി

    കര്‍ത്താവിന് മണവാട്ടി

    കർത്താവിന് മണവാട്ടി വേണം എന്നൊരു വകുപ്പ് ബൈബിളിൽ കണ്ടവർ ആരെങ്കിലും ഉണ്ടോ.. ? സഭക്ക് ചൂഷണം ചെയ്യുവാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു അടിമത്വ ഏർപ്പാട് തന്നെയാണ് ഈ കർത്താവിന്റെ മണവാട്ടി ഏർപ്പാടും.

    സ്ഥിതിഗതികള്‍

    സ്ഥിതിഗതികള്‍

    ഫ്രാൻസിസ് മാർപ്പാപ്പയുടെ പോപുലാരിറ്റിയൊക്കെ വൻ ഹൈപ്പാണെങ്കിലും യൂറോപ്പിൽ നിന്നും യുഎസിൽ നിന്നുമെല്ലാം അച്ഛൻപട്ടത്തിനും കന്യാസ്ത്രീ ആകുവാനും പോകുന്നവരുടെ എണ്ണം വളരെ കുറവാണ്.. അഥവാ തകർച്ചയുടെ വക്കിലാണ് സ്ഥിതിഗതികൾ.

    റോള്‍ മോഡല്‍

    റോള്‍ മോഡല്‍

    ഈ സാഹചര്യത്തിലാണ് പൗരസ്ത്യ സഭകൾക്ക് ചറപറാ വിശുദ്ധരെ കിട്ടാൻ തുടങ്ങിയത്. ഭരണങ്ങാനത്തുള്ള അന്നക്കുട്ടി , സെന്റ് അൽഫോൻസ ആയത് ചുമ്മാതല്ല... കൊറേ ആചായത്തി കുട്ടികളെ കന്യാസ്ത്രീ ആക്കുവാനുള്ള റോൾ മോഡൽ ഉണ്ടാക്കൽ ആയിരുന്നു എന്നു സാരം.

    നിഷ്കളങ്കര്‍

    നിഷ്കളങ്കര്‍

    അല്ലാതെ അൽഫോൻസാമ്മയുടെ ഖബറിന് മുകളിലൂടെ നടന്നപ്പോൾ മുടന്തന്റെ മുടന്ത് തന്നേ മാറിയത് കൊണ്ടാണ്, സഭ അന്നകുട്ടിയെ വിശുദ്ധയാക്കിയത് എന്നു തെറ്റിദ്ധരിക്കാൻ മാത്രം നിഷ്കളങ്കർ ആരും ഇവിടെ കാണില്ലെന്ന് പ്രതീക്ഷിക്കുന്നു.

    ലേഖനം

    ലേഖനം

    അങ്ങു വത്തിക്കാനിലെ ഔദ്യോഗിക മുഖപത്രമായ ല് ഒസ്സെർവാറ്റോർ റോമാനോയുടെ women's magazine പ്രസിദ്ധീകരിച്ച ഒരു ലേഖനം ഈ കഴിഞ്ഞ കാലത്തു വലിയ വിവാദം ആയിരുന്നു. കന്യാസ്ത്രീകളുടെ ചൂഷണങ്ങൾക്ക് എതിരെ തുറന്നടിച്ചുള്ള ധീരമായ ലേഖമാനയിരുന്നു അത്

    "Some of them"

    Some of them serve in the homes of bishops or cardinals, others work in the kitchens of Church institutions or teach. Some of them, serving the men of the Church, get up in the morning to make breakfast, and go to sleep after dinner is served, the house cleaned and the laundry washed and ironed,"

    യാതൊരു വിലയും

    യാതൊരു വിലയും

    കേവലം അടിമസ്ത്രീകൾക്ക് അപ്പുറം യാതൊരു വിലയും കന്യാസ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നത് ബോധ്യപ്പെടുത്തുന്ന വരികളായിരുന്നു ഈ ലേഖനത്തിലേത്. #metoo movement ന്റെ അലയടികൾ ആയിരുന്നു ഈ ലേഖനത്തിന് പിന്നിലും.

    #metoo campaign

    #metoo campaign

    #metoo campaign പകർന്നെകിയ ധൈര്യത്തിനും ആത്മവിശ്വാസത്തിനും ഒപ്പം , തങ്ങൾ നേരിട്ട ലൈംഗിക പീഡനങ്ങളെ പറ്റി തുറന്നു പറഞ്ഞുകൊണ്ട് ഒരുപാട് കന്യാസ്ത്രീകൾ മുന്നോട്ട് വന്നു. ഭയന്ന് മിണ്ടാതിരുന്നവർ , അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വായടപ്പിച്ചവർ എന്നിങ്ങനെ ഒരുപാടൊരുപാട് പേർ.

     ലൈംഗിക പീഡനങ്ങള്‍

    ലൈംഗിക പീഡനങ്ങള്‍

    പതിനാറോളം ആഫ്രിക്കൻ രാജ്യങ്ങളിലുള്ള ഒരു കന്യാസ്ത്രീ മഠത്തിൽ ( Combonian Sisters ) അംഗവും മനുഷ്യാവകാശ പ്രവർത്തകയും ആയ സിസ്റ്റർ Paola Moggi ഒരു അഭിമുഖത്തിൽ തന്റെ കൂട്ടത്തിലെ കന്യാസ്ത്രീകൾ നേരിടേണ്ടി വരുന്ന ക്രൂരമായ ലൈംഗിക പീഡനങ്ങളെ കുറിച്ചും , ഇത് അച്ഛന്മാരുടെ അവകാശമാണെന്നും അവർക്ക് തങ്ങളെ ചൂഷണം ചെയ്യാൻ അർഹത ഉണ്ടെന്ന് വിശ്വസിക്കുന്ന കന്യാസ്ത്രീകളെ പറ്റിയും പറയുകയുണ്ടായി. ഇതുപോലെ ലോകമാസകലം ആയിരകണക്കിന് വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. കുമ്പസാരകൂടുകളിൽ നിന്നും ദിവസങ്ങളോളം നീണ്ടുനിന്ന ക്രൂര ലൈംഗിക പീഡനങ്ങളിലേക്ക് നീണ്ട കഥകൾ.

     ചൂഷണങ്ങള്‍ക്ക് വേണ്ടി

    ചൂഷണങ്ങള്‍ക്ക് വേണ്ടി

    പാപബോധം എന്നൊരു കുറ്റബോധ ചിന്ത സൃഷ്ടിച്ചെടുക്കുന്നത് തന്നെ ചൂഷണങ്ങൾക്ക് വേണ്ടിയാണ്. ഇവ കേൾക്കുവാനും ക്ഷമിക്കുവാനും അധിപരായി കുമ്പസാരകൂട്ടിലും പള്ളി സിംഹാസനങ്ങളിലും വേട്ടക്കാരെ നിയമിച്ചിട്ടുമുണ്ട്. താൻ ചെയ്ത ചെറു കുറ്റങ്ങൾ മറ്റാരും അറിയെരുതെന്നോർത്തു , വഴങ്ങി കൊടുക്കുന്നവരിൽ കന്യാസ്ത്രീകൾ മാത്രമല്ല വളരെ ചെറിയ കുട്ടികൾ കൂടിയാണ്.

     പ്രതിനിധികള്‍

    പ്രതിനിധികള്‍

    ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു തെരുവിൽ ഇറങ്ങിയ കന്യാസ്ത്രീകൾ ലോകത്തിലെ ഏറ്റവും ചൂഷിത വർഗ്ഗത്തിന്റെ പ്രതിനിധികളാണ്. ശബ്ദമുയർത്താൻ ധൈര്യം കാണിച്ചവരാണ്. അവർക്ക് നീതി ലഭിക്കണം.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+