കണ്ണൂരിന്‍റെ അസിസ്റ്റന്‍റ് കളക്ടര്‍ ഹരിതയെ അറിയാം
കണ്ണൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിയ്ക്ക് അഭിമാനാര്‍ഹമായ വിജയം നേടിയ ഹരിത വി കുമാര്‍ കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനി ആയി ചുമതലയേറ്റു. ജില്ല കളക്ടറുടെ അഭാവത്തിലാണ് ഹരിത ചുമതലയേറ്റത്. സാരിയും , ചുവന്ന ബാഗും, ചന്ദനക്കുറിയും തൊട്ട് പതിവ് പുഞ്ചിരിയുമായാണ് ഹരിത കളക്ട്രേറ്റില്‍ എത്തിയത്.
നെയ്യാറാറിന്‍കര സ്വദേശിയാണ് ഹരിത. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിതയ്ക്ക കണ്ണൂരിലാണ് ആദ്യ നിയമനം ലഭിയ്ക്കുന്നത്. ജൂലൈ രണ്ടിന് ഐഎംജിയില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ജൂലൈ രണ്ടിന് ഹരിത തിരുവനന്തപുരത്തെത്തും. ഓഗസ്റ്റില്‍ തിരികെ കണ്ണൂരിലെത്തുന്ന ഹരിത 2015 മെയ് വരെ കണ്ണൂരിലുണ്ടാകും

ഹരിത വി കുമാര്‍
നെയ്യാറ്റിന്‍കര സ്വദേശിയായ ഹരിത വി കുമാര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ് മലയാളിയ്ക്ക് പ്രിയങ്കരിയായത്

കുടുംബം
അച്ഛനും അമ്മയും രണ്ട് സഹോദരന്‍മാരും ഉള്‍പ്പെടുന്നതാണ് ഹരിതയുടെ കുടുംബം

ഒന്നാം റാങ്ക്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നോടുകയായിരുന്നു ഹരിത

സ്വീകരണം
സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ഹരിത അന്നത്തെ കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാറില്‍ നിന്ന് ഉപഹാരം സ്വീകരിയ്ക്കുന്നു

സുഹൃത്തിനൊപ്പം
സിവില്‍ സര്‍വീസ് വിജയത്തില്‍ ഹരിത

ഹരിതയുടെ സ്‌കൂള്‍
ഹരിത പഠിച്ച നെയ്യാറ്റിന്‍കര കോണ്‍വെന്റ് സ്‌കൂള്‍

സിവില്‍ സര്‍വീസ് അക്കാഡമിയില്‍
അക്കാഡമിയിലെ സുഹൃത്തുക്കള്‍ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കുമൊപ്പം ഹരിത

കവിയുടെ ഉപഹാരം
ഒന്‍എന്‍വി കുറുപ്പില്‍ നിന്നും ഉപഹാരം വാങ്ങുന്ന ഹരിത

പ്രസംഗം
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ഹരിത പ്രസംഗിയ്ക്കുന്നു












Click it and Unblock the Notifications