• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷായുടെ ഒടുക്കത്തെ സ്ട്രാറ്റജിയാണ് 2 പെണ്‍കുട്ടികളുടെ ഗോ ബാക്ക് വിളിയില്‍ --പോയതെന്ന് ഹര്‍ഷന്‍

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രു യുണീവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ ശക്തമായ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍. അമിത് ഷായും ജെ പി നഡ്ഡയുമടങ്ങുന്ന ധുരന്ധരസംഘം രാത്രി രണ്ടുമണിവരെ പാർട്ടി ഓഫീസിൽ കുത്തിയിരുന്ന് ഉരുട്ടിയുണ്ടാക്കിയ ഒടുക്കത്തെ കൗണ്ടർ സ്ട്രാറ്റജിയാണ് രണ്ട് പെൺതരികളുടെ ഗോ ബാക് വിളിയിൽ തൂറ്റിപ്പാറ്റിപ്പോയതെന്ന് ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ആദായനികുതി അടയ്ക്കാനില്ലാത്ത പിള്ളേരെ ഇഡിയെ വിട്ട് വിരട്ടാൻ പറ്റില്ലല്ലോ. അപ്പോപ്പിന്നെ പോളോസ്റ്റിക്കുകൊണ്ട് തല തല്ലിപ്പൊളിക്കുകയേ വഴിയുള്ളൂവെന്നും അദ്ദേഹം കുറിക്കിക്കുന്നു.. ഹര്‍ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഗോ ബാക് വിളിയിൽ

ഗോ ബാക് വിളിയിൽ

അമിത് ഷായും ജെ പി നഡ്ഡയുമടങ്ങുന്ന ധുരന്ധരസംഘം രാത്രി രണ്ടുമണിവരെ പാർട്ടി ഓഫീസിൽ കുത്തിയിരുന്ന് ഉരുട്ടിയുണ്ടാക്കിയ ഒടുക്കത്തെ കൗണ്ടർ സ്ട്രാറ്റജിയാണ് രണ്ട് പെൺതരികളുടെ ഗോ ബാക് വിളിയിൽ തൂറ്റിപ്പാറ്റിപ്പോയത്.പിന്നെങ്ങനെ കലിയിളകാതിരിക്കും.!പിന്നെങ്ങനെ എഴുത്തും വായനേം അറിയാവുന്നവരെ തെരഞ്ഞുപിടിച്ച് തല തല്ലിപ്പൊളിക്കാതിരിക്കും..?!

കാംപെയ്ൻ പൊട്ടി

കാംപെയ്ൻ പൊട്ടി

പ്രധാനമന്ത്രിതന്നെ നേരിട്ടിറങ്ങി നടത്തിയ സപ്പോർട്ട് സിഎഎ കാംപെയ്ൻ പൊട്ടി. ഒരു കൈ സഹായത്തിനെത്തിയ ജഗ്ഗി alias ജഗദീഷിനെ സോഷ്യൽ മീഡിയയിൽ പിള്ളേര് കണ്ടം തുണ്ടം വെട്ടി.അങ്ങേര് പേജിൽ തുടങ്ങിയ പോളും മുക്കി കണ്ടംവഴി ഓടി. റിപ്പബ്ലിക്,ടൈംസ് നൗ തുടങ്ങിയ റോമിങ്ങുള്ള നോട്ടീസുപലകകൾ മുതൽ ലോക്കൽ നമോ ഫാൻസ് ക്ലബ്ബുകൾ വരെ നടത്തിയ പ്രൊപ്പഗാൻഡ പോളുകൾ ഒന്നുകിൽ തുടങ്ങിയവമ്മാര് തന്നെ മുക്കി അല്ലെങ്കിൽ നാട്ടുകാര് ചവിട്ടിമുക്കി.

ആ പ്രതീക്ഷയും തകർത്തു

ആ പ്രതീക്ഷയും തകർത്തു

പ്രക്ഷോഭം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി തന്നെ വർഗ്ഗീയ കുത്തിത്തിരിപ്പ് പയറ്റി. ജിഹാദിന് അവസരം കിട്ടിയ ആവേശത്തിനപ്പുറം മതേതരത്വത്തോട് കൂറില്ലാത്ത ഒരു കൂട്ടത്തെ ആ കുത്തിത്തിരുപ്പിന് ക്ലച്ച് പിടിപ്പിക്കാൻ കൂട്ടുകിട്ടിയതാ, പക്ഷേ ഈ രാജ്യത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുതന്നത് മതമല്ല മതേതരത്വമാണെന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യക്കൂട്ടം ആ പ്രതീക്ഷയും തകർത്തു

വെടിവച്ചുനോക്കി

വെടിവച്ചുനോക്കി

പോലീസിനെ ഇറക്കി വെടിവച്ചുനോക്കി, വീടുകേറി തല്ലിനോക്കി,കൊള്ളയടിച്ചുനോക്കി,ഇന്‍റര്‍നെറ്റ് കട്ട് ചെയ്തുനോക്കി.... നോ രക്ഷ! ചത്തുവീണ മുപ്പതിൽ ക്രിസ്ത്യാനിയും ഹിന്ദുവും മുസൽമാനുമുണ്ടായിരുന്നു, അവര് സർക്കാരിനെ നോക്കി ചിരിച്ചു.!

സിഎഎയെ രക്ഷിക്കൂ

സിഎഎയെ രക്ഷിക്കൂ

മിസ്കോളടിക്കൂ സിഎഎയെ രക്ഷിക്കൂ എന്നൊരു പദ്ധതി കൊണ്ടുവന്നു.പോൺ സ്റ്റാറുകളുടെ പടം പതിച്ചും സോപ്പ് ചീപ്പ് കണ്ണാടി ഇനാം പ്രഖ്യാപിച്ചും ട്രെയിനിലെ ടൊയ്ലറ്റിൽ പേരെഴുതിവയ്ക്കുന്നമട്ടിൽ പ്രോത്സാഹിപ്പിച്ചിട്ടും ഏറ്റില്ല.

കിരണ്‍ റിജിജു

കിരണ്‍ റിജിജു

അങ്ങനെയാണ് വീട് വീടാന്തരം കേറി നുണപ്രചാരണം നടത്തിനോക്കാം എന്ന് തീരുമാനിക്കുന്നത്.കേരളത്തിൽ വീടുകേറ്റം ഉദ്ഘാടനം ചെയ്യാൻ വന്നത് കേന്ദ്രമന്ത്രി കിരൺ റിജജുവാണ്. നല്ല മനുഷ്യനാ - ബീഫൊക്കെ തിന്നും!,തിന്നിട്ട് കള്ളം പറയത്തുവില്ല.! പക്ഷേ പണി പാളി,കേറിയ മൂന്നു വീട്ടിന്നും ചായേം കടീം ഒക്കെ കിട്ടിയെങ്കിലും കേന്ദ്രത്തിൻ്റെ കന്നന്തിരിവിനൊപ്പമില്ലെന്ന് വീട്ടുകാര് മുഖത്തുനോക്കിപ്പറഞ്ഞു.

ഉശിരോടെ

ഉശിരോടെ

ലാജ്പത് നഗർ പോലൊരു പാർട്ടി കേന്ദ്രത്തിൽ സമ്പർക്കത്തിനിറങ്ങാൻ അമിത് ജി തീരുമാനിച്ചത് പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ്.അപ്പോ ദേണ്ടേ ഉശിരോടെ ഗോ ബാക് വിളിച്ച് രണ്ടുപെണ്ണുങ്ങൾ തലയ്ക്കുമുകളിൽ. ഭക്തമാധ്യമങ്ങളിൽപ്പോലും തലക്കെട്ടായത് പെണ്ണുങ്ങളുടെ പ്രതിഷേധം. പ്രതിഷേധം പരിചയമില്ലാത്ത ടീമാണ്, ഗുജറാത്തിലായാലും ദില്ലിയിലായാലും തിരുവായ്ക്ക് എതിർ വാ ഇല്ല.പക്ഷേ ഭരണഘടനയിൽ തൊട്ടപ്പോ ഈ പെണ്ണുങ്ങളും പിള്ളേരും ചേർന്ന് തോൽപ്പിച്ചുകളഞ്ഞു.

രണ്ടാം ഘട്ടത്തിലേയ്ക്ക്

രണ്ടാം ഘട്ടത്തിലേയ്ക്ക്

ഏതായാലും പൗരത്വനിയമ ഭേദഗതിക്കും എൻആർസിയ്ക്കും എൻപിആറിനുമെതിരായ പ്രക്ഷോഭം മുന്നേറുകതന്നെയാണ് എന്നുറപ്പിയ്ക്കാം.ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ സമരം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നു. ജെഎൻയുവിൽ മുഖം മറച്ചെത്തിയതും ഓയ്ഷി ഘോഷിന്‍റെയും അദ്ധ്യാപകരുടെയും തല തല്ലിപ്പൊളിച്ചതും വിരണ്ട തെമ്മാടിക്കൂട്ടമാണ്.

തല തല്ലിപ്പൊളിക്കുക

തല തല്ലിപ്പൊളിക്കുക

ആദായനികുതി അടയ്ക്കാനില്ലാത്ത പിള്ളേരെ ഇഡിയെ വിട്ട് വിരട്ടാൻ പറ്റില്ലല്ലോ.അപ്പോപ്പിന്നെ പോളോസ്റ്റിക്കുകൊണ്ട് തല തല്ലിപ്പൊളിക്കുകയേ വഴിയുള്ളൂ.പക്ഷേ അകമ്പടിക്കാരും തോക്ക്-ലാത്തിപ്പടയും നോക്കിനിൽക്കേ തലയ്ക്ക് മുകളിൽ നിന്ന് ഗോ ബാക് വിളിച്ച സൂര്യയും ഹർമിതയും നിങ്ങളെ തളർത്തിക്കൊണ്ടേയിരിക്കും.

ഫേസ്ബുക്ക് പോസ്റ്റ്

ഹര്‍ഷന്‍ പൂപ്പാറക്കാരന്‍

ജെഎന്‍യു; ഈ പോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ അവളോട് ആവശ്യപ്പെടില്ലെന്ന് ഐഷി ഘോഷിന്‍റെ അമ്മ

'ആദ്യം പട്ടാളം കയറി ഇപ്പോഴിതാ അമിത് ഷായുടെ ഗുണ്ടാപ്പടയും'; ഏകലവ്യന്‍മാരാവില്ല ഈ വിദ്യാര്‍ത്ഥികള്‍

English summary
Harshan Poopparakkaran say about jnu incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more