കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം; പൊതുഗതാഗതം സ്തംഭിച്ചു, കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന ഹര്‍ത്താല്‍ പൂര്‍ണം. കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നും സര്‍ക്കാരിന്റെ ജനദ്രേഹ നയങ്ങള്‍ക്കെതിരെയുമാണ് കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്. സംസ്ഥാനത്ത് ഹര്‍ത്താലിന്റെ ഭാഗമായി ഓഫീസുകളും കട കമ്പോളങ്ങളും അടഞ്ഞു കിടു്‌നു. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഓട്ടോ ടാക്‌സി എന്നിവ പൊതുഗതാഗതം നിരത്തിലിറങ്ങിയില്ല.

kerala

എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഭാരത് ബന്ദിന്റെ ഉത്തരേന്ത്യയില്‍ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ റോഡ്, റെയില്‍വെ ഗതാഗതം തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

സംസ്ഥാനത്ത് പൊതുവെ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു ഹര്‍ത്താല്‍.ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറ് വരെയാണ്. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് ഹര്‍ത്താല്‍ സംയുക്ത സമരസമിതി അറിയിച്ചിരുന്നു. അതുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഭാരത ബന്ദിന്റെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബിലെ 230 കേന്ദ്രങ്ങളിലും ഹരിയാനയിലെ ദേശീയ പാതകളും റെയില്‍ പാതകളും കര്‍ഷകര്‍ ഉപരോധിച്ചു.

എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്നാണ് കേന്ദ്ര കൃഷി മന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി ഹരിയാനയിലെ കുരുക്ഷേത്രയിലെ ശഹാബാദില്‍ ശംഭു അതിര്‍ത്തിയും ( പഞ്ചാബ് - ഹരിയാന അതിര്‍ത്തി ) ഡല്‍ഹി - അമൃത്സര്‍ ഹൈവേയും പ്രതിഷേധക്കാര്‍ തടഞ്ഞു. എല്ലാ ഇന്ത്യക്കാരോടും അടച്ചുപൂട്ടലില്‍ പങ്കെടുക്കണമെന്ന് കര്‍ഷക നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബന്ദിന് അവര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും സമാധാനപരമായ പണിമുടക്കിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, കെ എസ് ആര്‍ ടി സി ഇന്ന് സര്‍വീസുകള്‍ നടത്തിയില്ല. യാത്രക്കാരുടെ കുറവുണ്ടാകാന്‍ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നാണ് കെ എസ് ആര്‍ ടി സി അറിയിച്ചത്. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം തന്നെ സര്‍വ്വീസ് നടത്തിയിരുന്നു .

English summary
Hartal complete in Kerala; Public transportation was paralyzed, and markets were closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X