കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍; വലഞ്ഞത് അയ്യപ്പ ഭക്തര്‍, വെള്ളവും ഭക്ഷണവും ഇല്ല

Google Oneindia Malayalam News

പത്തനംതിട്ട: പോലീസ് വിലക്ക് ലംഘച്ച് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താല്‍ ഏറെ വലച്ചത് അയ്യപ്പ ഭക്തരെ. ഇതര സംസഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ ബസ്റ്റാന്‍ഡുകളില്‍ റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങിക്കിടക്കുയാണ്.

<strong>സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍</strong>സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍

ഇന്നലെ രാത്രി വൈകി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ ശബരിമലയിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകരാണ് വഴിയില്‍ കുടുങ്ങിയത്. കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. പമ്പയിലേക്ക് സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പോലീസ് സംരക്ഷണം വേണ്ടത്ര കിട്ടാത്തത് മൂലം പലയിടത്തും ബസെടുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല.

sasikala

ബസുകള്‍ കോണ്‍വോയ്‌സ് അടിസ്ഥാനത്തിലായിരുന്നു എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് സര്‍വ്വീസ് നടത്തിയത്. ബസിനായി തീര്‍ത്ഥാടകര്‍ എരുമേലിയില്‍ മാത്രം, മണിക്കൂറുകളാണ് കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ടായി.നേരത്തെ ഹര്‍ത്താല്‍ ദിവസങ്ങളില്‍ നേരിടേണ്ടി വന്ന കോടികളുടെ നഷ്ടം കണക്കിലെടുത്താണ് ബസുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഹോട്ടലുകളും മറ്റ് കടകളും തുറന്ന് പ്രവര്‍ത്തിക്കാത്തതും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചു.

English summary
hartal hits pilgrims passage to sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X