കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ ഓടുന്നു, ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് നോട്ടീസ്, പരാതി

Google Oneindia Malayalam News

Recommended Video

cmsvideo
ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ ഓടുന്നു

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പൊതുജീവിതത്തെ ബാധിച്ചില്ല, എല്ലാ ജില്ലകളിലും വാഹനങ്ങള്‍ ഓടുന്നുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാര സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

19

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മറ്റു വാഹനങ്ങളും നിരത്തിലിറങ്ങി. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന ഭാരത് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. വ്യാപാര സ്ഥാനങ്ങള്‍ തുറക്കുമെന്ന് വ്യാപാര വ്യവസായി സമിതിയും അറിയിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്.

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ ചിലര്‍ നോട്ടീസ് വിതരണം ചെയ്തു. തിയേറ്ററുകളിലാണ് നോട്ടീസ് നല്‍കിയത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച ചിലര്‍ പോലീസിനെ സമീപിച്ച് പരാതി സമര്‍പ്പിച്ചു.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. ഹിന്ദു ഐക്യവേദി, വിശ്വകര്‍മ മഹാസഭ തുടങ്ങിയ സംഘടനകളും ഹര്‍ത്താലുമായി സഹകരിക്കുന്നില്ല.

English summary
Harthal news: KSRTC, Private bus service started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X