Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തും ആലപ്പുഴയിലും ഹര്‍ത്താല്‍, ഹരിപ്പാടില്‍ യുവാവ് വെട്ടേറ്റു മരിച്ചു

ഹരിപ്പാട്; തിരുവനന്തപുരത്തും ആലപ്പുഴയിലും ഹര്‍ത്താല്‍. ആലപ്പുഴ ഹരിപ്പാടില്‍ യുവാവ് വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഏവൂര്‍ സ്വദേശി സുനില്‍ കുമാറാണ് വെട്ടേറ്റു മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ സുനിലിന്റ വീട്ടിലെത്തിയ പത്തംഗ സംഘം വിളിച്ചിറിക്കി കൊണ്ടുപോയി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ചേപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇതേ സമയം തിങ്കളാഴ്ച രാത്രിയുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലും ഹര്‍ത്താന് ആഹ്വാനം ചെയ്തിട്ടുണ്ട്.

hartal-

എന്നാല്‍ ഹര്‍ത്താല്‍ സമാധാന പരമാണ്. വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. എസ് എസ് എല്‍ സി പരീക്ഷ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ തടയില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് സിപിഎം കഴക്കൂട്ടത്തും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാട്ടായിക്കോണത്ത് ബിജെപി- സിപി എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+