കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജഹര്‍ത്താല്‍: വയനാട്ടില്‍ 41 പേരെ അറസ്റ്റ് ചെയ്തു; 762 പേര്‍ക്കെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ഇതിന്റെ മറവില്‍ വ്യപകമായ അക്രമങ്ങള്‍ക്ക് മുതിരുകയും പ്രകോപനപരമായ രീതിയില്‍ പ്രകടനങ്ങളും മറ്റും നടത്തിയതിന് വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 762ഓളം പേരുടെ പേരില്‍ 19ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 41ഓളം പേരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുവാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

മേല്‍ കേസുകളിലെ പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി ഇവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ പോലിസ് ശേഖരിച്ച് വരുന്നുണ്ട്. വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരക്കാരെ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ പോലീസ് കസ്റ്റഡിയില്‍ ഏടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുവാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

harthal

വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്ത വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ വിവരങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് ഇത്തരക്കാര്‍ക്കെതിരെ ഐ.ടി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അവരുടെ ഫോണ്‍ സീസ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ പോലിസ് നടപ്പിലാക്കി വരികയാണ്.

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ വാട്ട്‌സ് ആപ്പ് വഴി മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നത് കുറ്റകരമായതിനാല്‍ പൊതുജനങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി വരുന്ന ഇത്തരം തെറ്റായ മെസേജുകള്‍ പ്രചരിപ്പിക്കാനുള്ള പ്രവണതയില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. 16ന് സോഷ്യല്‍മീഡിയ വഴി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് ഒരു സംഘമാളുകള്‍ തെരുവിലിറങ്ങി നിര്‍ബന്ധിച്ച് കടകളടപ്പിക്കുകയും, സ്വകാര്യബസുകളടക്കം തടഞ്ഞിടുകയും ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യദിവസം തന്നെ കല്‍പ്പറ്റയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍നടപടികളായാണ് വീണ്ടും അറസ്റ്റ് നടന്നത്. വ്യാപകമായി പരാതികളുയര്‍ന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

English summary
fake harthal: 41 arrested in wayand. Due to the undeclared harthal in waynad; police ase registerd against 41 person.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X