കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു, ആദ്യ പോസ്റ്റിട്ടത് കൊച്ചി സ്വദേശി

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: മലബാര്‍ മേഖലിയില്‍ പലയിടത്തും അക്രമത്തിന് കാരണമായ വ്യാജ ഹര്‍ത്താല്‍ സംബന്ധിച്ച് ആഹ്വാനം നടത്തിയ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ ഇയാളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇയാളോടൊപ്പം പ്രചാരണത്തിന് മറ്റു നിരവധി പേരുണ്ടെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പരസ്യമാക്കിയിട്ടില്ല.
നിരവധി ഫേസ്ബുക്ക് ഐഡികളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്. ഹര്‍ത്താല്‍ മലബാര്‍ മേഖലയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും പലയിടത്തും സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. വര്‍ഗീയ വികാരം ഇളക്കിവിടുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താന്‍ ആഹ്വാനമുണ്ടായതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐബി മേധാവി കേരളത്തിലെത്തിയത് കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുത്തതിന്റെ സൂചനയാണ്....

ആഹ്വാനം ഇങ്ങനെ

ആഹ്വാനം ഇങ്ങനെ

കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ആഴ്ചയോളം അമ്പലത്തില്‍വച്ച് പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനമുണ്ടായത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൂടുതലാണ് പ്രചരിപ്പിക്കപ്പെട്ടത്. ഫേസ്ബുക്കിലും പ്രചാരണമുണ്ടായിരുന്നു. സംഘപരിവാരത്തിനെതിരെ പ്രതിഷേധിക്കണമെന്നായിരുന്നു ആഹ്വാനം. എല്ലാവരും ഹര്‍ത്താലുമായി സഹകരിക്കണമെന്നും കടകളടക്കാതെയും ജോലിക്ക് പോകാതെയും ഹര്‍ത്താലില്‍ പങ്കാളികളാകണമെന്നും കേരളത്തിന്റെ പ്രതിഷേധം രാജ്യം അറിയട്ടെ തുടങ്ങിയ രീതിയിലായിരുന്നു പ്രചാരണം.

എറണാകുളം സ്വദേശി

എറണാകുളം സ്വദേശി

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് പ്രചാരണം വ്യാപകമായതും ജനങ്ങള്‍ ഏറ്റെടുത്തതും. ഏപ്രില്‍ 16ന് ഹര്‍ത്താല്‍ ആചരിക്കണമെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണം. ഹര്‍ത്താല്‍ മലബാര്‍ മേഖലയിലാണ് കൂടുതല്‍ സംഘര്‍ഷഭരിതമായത്. ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ശക്തിപ്പെടുത്തുകയും ആദ്യം അരാണ്, ഏത് കേന്ദ്രത്തില്‍ നിന്നാണ് പ്രചാരണം തുടങ്ങിയതെന്നും അറിയാന്‍ ശ്രമിച്ചു. ഇതോടെയാണ് അന്വേഷണം എറണാകുളം സ്വദേശിയിലെത്തിയത്. വ്യാജ ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.

ഡിജിപി പറയുന്നു

ഡിജിപി പറയുന്നു

വര്‍ഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പ്രചാരണത്തിന് തുടക്കമിട്ടയാളെ കണ്ടെത്താല്‍ ഹൈടെക് സെല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. അവരാണ് കൊച്ചി സ്വദേശിയെ കണ്ടെത്തിയത്. ഇയാളുടെ കൈവശം വിദ്വേഷജനകമായ സന്ദേശങ്ങളും കണ്ടെത്തിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഹര്‍ത്താലിന്റെ മറവില്‍ ക്രിമിനല്‍ സംഘങ്ങളും മുതലെടുപ്പ് നടത്തിയെന്നാണ് പോലീസ് മനസിലാക്കുന്നത്. പലയിടത്തും അടച്ചിട്ട കടകള്‍ പോലും കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന സാഹചര്യമുണ്ടായി.

പോലീസിനോട് സജ്ജരാകാന്‍ നിര്‍ദേശം

പോലീസിനോട് സജ്ജരാകാന്‍ നിര്‍ദേശം

വര്‍ഗീയ സംഘടനകള്‍ക്ക് ഹര്‍ത്താല്‍ വ്യാപിപ്പിച്ചതില്‍ മുഖ്യ പങ്കുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഹര്‍ത്താല്‍ കഴിഞ്ഞെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും സംഘര്‍ഷ സാധ്യത പോലീസ് കാണുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും മുഴുവന്‍ സമയം ജാഗ്രതയോടെ ഇരിക്കാന്‍ പോലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ കലാപത്തിന് ശ്രമം

വടക്കന്‍ ജില്ലകളില്‍ കലാപത്തിന് ശ്രമം

വടക്കന്‍ ജില്ലകളില്‍ വര്‍ഗീയ കലാപത്തിന് നീക്കം നടക്കുന്നുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ പോലീസുകാരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. കോഴിക്കോട് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ തുടരുകയാണ്. പോലീസ് സര്‍വസജ്ജരായിരിക്കണമെന്നാണ് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലര്‍. രാത്രികളില്‍ പട്രോളിങ് ശക്തമാക്കാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐബി മേധാവി കേരളത്തില്‍

ഐബി മേധാവി കേരളത്തില്‍

അതിനിടെ ഐബി മേധാവി രാജീവ് ജയിന്‍ കേരളത്തിലെത്തി. ലോക്‌നാഥ് ബെഹ്‌റയുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഗവര്‍ണറെയും രാജീവ് ജയിന്‍ കണ്ടു. കലാപമാണ് ഹര്‍ത്താലിന്റെ മറവില്‍ ലക്ഷ്യമിട്ടതെന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ ഗൗരവത്തോടെയാണ് കാണുന്നത്. ഐബിയുടെ വാര്‍ഷിക ആഘോഷം നടക്കുന്നുണ്ട്. ഇതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് കേരളത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

കോഴിക്കോട് നഗരത്തിലേക്ക്

കോഴിക്കോട് നഗരത്തിലേക്ക്

കോഴിക്കോട് നഗരത്തിലേക്ക് എത്തണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശം വാട്‌സ് ആപ്പുകളില്‍ പ്രചരിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് നഗരത്തിലെത്താനായിരുന്നു സന്ദേശത്തിലെ ആവശ്യം. ഇതേ സമയം നഗരത്തില്‍ എസ്ഡിപിഐയുടെ റാലി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് പോലീസ് റാലിക്ക് അനുമതി നല്‍കിയില്ല. റാലി ഏപ്രില്‍ 30ലേക്ക് എസ്ഡിപിഐ മാറ്റിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരാണെന്നാണ് മുഖ്യധാരാ പാര്‍ട്ടികളുടെ ആരോപണം.

ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി!! ആണവ നിലയത്തിന് തൊട്ടടുത്ത് പ്രകമ്പനംഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി!! ആണവ നിലയത്തിന് തൊട്ടടുത്ത് പ്രകമ്പനം

English summary
Fake Harthal Campaign: One Person identified by Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X