ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ സൂക്ഷിച്ചോളോ പോക്കറ്റ് കാലിയാകും!!! ഇത് കോടതി നിര്‍ദ്ദേശമാണ്...
കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നുവര്‍ ഇനി സൂക്ഷിക്കുന്നത് നല്ലതാണ് . ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പേ എല്ലാവരെയും അറിയിക്കണമെന്നാണ് നിബന്ധന. ഇതു തെറ്റിച്ചാല്‍ പോക്കറ്റ് കാലിയാകും എന്നുറപ്പാണ്. നിര്‍ദ്ദേശം കോടതിയുടേതാണ്.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികള്‍ അതുമൂലമുണ്ടാകുന്ന നഷ്ടത്തിന് സെക്യൂരിറ്റി തുക കെട്ടിവയ്ക്കണമെന്നതുള്‍പ്പെടെ സര്‍ക്കര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താലിനെതിരെ ബില്‍ കൊണ്ടുവരുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യവും പരിഗണിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

പോക്കറ്റ് കാലിയാകുന്നത്
ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികള്‍ അതുമൂലമുണ്ടാകുന്ന നഷ്ടത്തിന് സെക്യൂരിറ്റി തുക കെട്ടിവയ്ക്കണമെന്നതുള്‍പ്പെടെ സര്‍ക്കര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇങ്ങനെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പ്.

മൂന്നുദിവസം മുന്‍പ് അറിയിക്കണം
ഹര്‍ത്താല്‍ മൂന്നുദിവസം മുന്‍പ് അറിയിക്കണം മൂന്നുദിവസത്തെ മുന്‍കൂര്‍ നോട്ടിസ് ഇല്ലാതെ ഹര്‍ത്താല്‍ നടത്തരുത്. ജനങ്ങളെയും സ്ഥാപനങ്ങളെയും ്മാധ്യമങ്ങളെയും മൂന്നുദിവസം മുന്‍പേ ഹര്‍ത്താല്‍ അറിയിക്കണം. ഹര്‍ത്താലിന്റെ പേരില്‍ രാവിലെ ആറിന് മുമ്പും വൈ കിട്ട് ആറിന് ശേഷവും കടകളുടെയും മറ്റു പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പാടുള്ളതല്ല. എന്നാല്‍ ട്രേഡ് യുണിയനുകളും മറ്റു സര്‍വ്വീസ് സംഘടനകളും സമരത്തിലും നടത്തുന്ന ഹര്‍ത്താല്‍ ഈ നിയമത്തിന് ബാധകമല്ല.

ഹര്‍ജി പരിഗണിച്ചത്
ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും കാരണം ഗതാഗതവും മറ്റുതടസ്സങ്ങളും ഉണ്ടാവുന്നതിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കണം
ഹര്‍ജിക്കാരന്‍ സമഹാരിച്ച വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കാവുന്നതാണ്. സര്‍ക്കാരിന് ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ നിയനിര്‍മാണ വേളയില്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ന്റെയും ജസ്റ്റിസ് എ എം ഷഫീക്കുമാണ് നിര്‍ദ്ദേശിച്ചത്.

ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍
ഹര്‍ത്താല്‍ മൂലം ഗതാഗതം തടസ്സപ്പെടുത്തുന്നത് തടയാന്‍ ജില്ല, താലൂക്ക് എന്നിവിടങ്ങളില്‍ പോലിസ് നടപടിയെടുക്കണം. പൊതു, സ്വകാര്യ മുതല്‍ നശിപ്പിച്ചാല്‍ നഷ്ടം വിലയിരുത്താന്‍ സമിതി ആവശ്യമാണ്.

പോലിസിനെതിരെ നടപടി
ഹര്‍ത്താല്‍ മൂലം ഗതാഗതം തടസ്സപ്പെടുത്തുന്നത് തടയാന്‍ ജില്ല, താലൂക്ക് എന്നിവിടങ്ങളില്‍ പോലിസ് നടപടിയെടുക്കണം, ഇത് തടയുന്നതില്‍ പോലിസ് വീഴ്ച വരുത്തിയാല്‍ പോലിസിനെതിരെ നടപടി വേണം.

നേതാക്കന്മാരുടെ സ്വത്ത് നഷ്ടം
ഇതുമൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ പാര്‍ട്ടി നേതാക്കന്മാരുടെ സ്വത്ത് ഈടാക്കിവയ്ക്കാനും വ്യവസ്ഥ ചെയ്യണം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണെമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.












Click it and Unblock the Notifications