കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി; സംഘര്‍ഷ ഭൂമിയില്‍ കുറ്റപ്പെടുത്തി സിപിഎമ്മും കോണ്‍ഗ്രസും

  • By Ashif
Google Oneindia Malayalam News

ആലപ്പുഴ: ജില്ലയിലെ നഗരപ്രദേശത്ത് സിപിഎം, കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി. പാര്‍ട്ടി ഓഫീസുകളും കൊടിതോരണങ്ങളും ആക്രമിച്ചെന്ന് ആരോപിച്ചാണ് ഇരുവിഭാഗവും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

hartal

കെഎസ് യു സംസ്ഥാന സമര കാഹള റാലിക്കിടെ നഗരത്തില്‍ സിപിഎം കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കൊച്ചി മേയര്‍ ടോണി ചമ്മിണി, ആലപ്പുഴ ഡിവൈഎസ്പി പിവി ബേബി എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം വ്യാപിച്ചതോടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. കൊടിക്കുന്നില്‍ സുരേഷ് എംപി, കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എന്നിവരുടേതുള്‍പ്പെടെ 10 വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. കെഎസ് യു പ്രവര്‍ത്തകര്‍ വന്ന ആറു ബസുകളും തകര്‍ത്തു.

ഈ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സിപിഎമ്മും കോണ്‍ഗ്രസും ആലപ്പുഴ നഗരത്തില്‍ ഞായറാഴ്ച ഉച്ച വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സമ്മേളന വേദിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചുകയറാന്‍ ശ്രമം നടത്തിയതും സംഘര്‍ഷത്തിന് ഇടയാക്കി. മുല്ലയ്ക്കലില്‍ ഇരുകൂട്ടരും തമ്മില്‍ ഏറെ നേരം കല്ലേറുണ്ടായി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വേദി വിട്ട ഉടനെയാണ് സംഘര്‍ഷമുണ്ടായത്.

ആറ് മണിക്ക് തുടങ്ങിയ സംഘര്‍ഷം രാത്രി ഏറെ വൈകിയാണ് അയഞ്ഞത്. സിപിഎം കൊടിതോരണങ്ങള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നായിരുന്നു സിപിഎം ആരോപണം. തുടര്‍ന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ വന്ന ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പിന്നീട് തിരിച്ചടി തുടങ്ങിയതോടെ നഗരം യുദ്ധക്കളമാകുകയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും പാടുപെട്ടു.

English summary
Harthal in Alappuzha to Protest against CPM-KSU clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X