പഞ്ച് മോദി ചലഞ്ചിൽ കയ്യാങ്കളിയും കല്ലേറും.. ബിജെപി-സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി, അഞ്ചലിൽ ഹർത്താൽ
കൊല്ലം: കൊല്ലം അഞ്ചലില്‍ പഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം. പരിപാടി സംഘടിപ്പിച്ച എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റ് മുട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച സംഘര്‍ഷം അഞ്ചലില്‍ നിന്ന് പുനലൂരിലേക്കും നീണ്ടു. ഇന്ധന വില വര്‍ധനവിന് എതിരെ പ്രതിഷേധിച്ച് നടത്തിയ ഭാരത് ബന്ദില്‍ എഐവൈഎഫ് തുടങ്ങി വെച്ച പഞ്ച് മോദി ചലഞ്ച് പിന്നീട് സംസ്ഥാനത്ത് ഉടനീളം തരംഗമാവുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് ബിജെപി പഞ്ച് മോദി ചലഞ്ചിനെ എതിര്‍ത്ത് കൊണ്ട് രംഗത്ത് വന്നത്. യുവമോര്‍ച്ച പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പുനലൂരില്‍ വെച്ച് നടന്ന പരിപാടിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐ അഞ്ചല്‍ മണ്ഡലം പ്രസിഡണ്ട് ലിജു ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെ കോളേജ് ജംഗ്ഷനിലാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പഞ്ച് മോദി ചലഞ്ച് സംഘടിപ്പിച്ചത്. ഇതോടെ പരിപാടി തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. തുടര്‍ന്ന് പോലീസ് ഇടപെടുകയും പരിപാടി കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. പോലീസുകാരും എഐവൈഎഫ് പ്രവര്‍ത്തകരും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.
പരിപാടിക്കെതിരെ മാര്‍ച്ച് നടത്തിയ ബിജെപിക്കാരും പോലീസിനെതിരെ മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. പരസ്പരം നടത്തിയ കല്ലേറില്‍ പുനലൂര്‍ സിഐ ബിനു വര്‍ഗീസിന് പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത സിപിഐ നേതാവിനെ വിട്ട് കിട്ടണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ചു. അഞ്ചലില്‍ സിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications