Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ: ചോമ്പല്‍ ഹാര്‍ബറില്‍ ജാഗ്രതാ നിര്‍ദ്ദേശം ശനിയാഴ്ച ശുചിത്വ ഹര്‍ത്താല്‍

വടകര: നിപ്പ വൈറസ് ബാധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരണം സംഭവിച്ച സാഹചര്യത്തിൽ ചോമ്പാൽ ഹാർബറിലും ജാഗ്രതാ നിർദേശം.ഇതിന്റെ ഭാഗമായി ശനിയാഴ്ച ഹാർബറിൽ ശുചിത്വ ഹർത്താൽ നടത്താൻ അഴിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം നിർദേശം നൽകി. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുമായി ദിനപ്രതി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തി ചേരുന്നത്. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ,ആരോഗ്യ വിഭാഗം, അസി. എന്‍ജിനിയര്‍ ഹാര്‍ബര്‍,ചോമ്പാല പോലീസ് എന്നിവരുടെ സംയുക്ത യോഗമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

hartal

ശുചീകരണത്തിന്‍റ ഭാഗമായി ശനിയാഴ്ച ഹാര്‍ബറില്‍ ശുചിത്വഹാര്‍ത്താല്‍ നടത്തി ശുചീകരണം നടത്തും.ഹാർബറിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഫ്രിഡ്ജുകളും മൽസ്യ ബോക്സുകളും,വള്ളങ്ങളും മറ്റ് ഉപകരണങ്ങളും 26ന് മുൻപായി വള്ളം ഉടമയുടെ ഉത്തരവാദിത്വത്തിൽ എടുത്തുമാറ്റണം. അംഗീകാരമില്ലാത്ത ഷെഡുകളും അനധികൃത താമസങ്ങളും ഒഴിവാക്കണം.

Recommended Video

cmsvideo
    കോഴിക്കോടിനെ വിടാതെ നിപ വൈറസ് | Oneindia Malayalam

    പുറത്തുനിന്ന് വാഹനങ്ങളില്‍ മാലിന്യം കൊണ്ട് വന്ന് ഹാര്‍ബര്‍ പരിസരത്ത് തള്ളുന്നത് പിഴഈടാക്കികൊണ്ട് തടയാനും, ഹാര്‍ബര്‍ പരിസരത്തെ കച്ചവടക്കാര്‍ മാലിന്യം അവരുടെ ഉത്തരവാദിത്വത്തില്‍ സംസ്കരിക്കാനും ശുചിത്വമുളള ഹാര്‍ബര്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹകരിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+