ലോക്കല്‍ കമ്മറ്റി അംഗത്തിന്‍റെ കൊലപാതകം; കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍
കണ്ണൂര്‍: സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാഹിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് പാതിരിയാട് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിച്ചാലില്‍ മോഹനന്‍ കൊല്ലപ്പെട്ടത്. ഷാപ്പ് ജീവനക്കാരമായ മോഹനനെ ഷാപ്പില്‍ കയറിയാണ് ആറംഗ ആര്‍എസ്എസ് സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

അക്രമത്തില്‍ മാരകമായ പരിക്കുകളേറ്റ മോഹനനെ ഉടനെതന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോഹനന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങും. വിവിധ കേന്ദ്രങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം പത്തുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Read Also: നാലുവയസുള്ള തമിഴ് ബാലികയെ അയല്‍വാസി പീഡിപ്പിച്ചു; പ്രതിയായ തമിഴ്‌നാട് സ്വദേശി ഒളിവില്‍...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications