കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ കൊള്ളയടിച്ചു, താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുകയും വില്‍പന സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ടു അഞ്ചുവരെയാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നീചമായ പ്രവര്‍ത്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ചെയ്തതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്നും വ്യാപാരി വ്യവസായി താനൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ.എം അബ്ദുള്ളക്കുട്ടി, സെക്രട്ടറി എം.സി റഹീം എന്നിവര്‍ അറിയിച്ചു.

thanur harthal

താനൂരിലെ കെ.ആര്‍. ബേക്കറിയുടെ പൂട്ടുപ്പൊളിച്ച് അകത്ത് കടന്ന് അലമാരകളും, മേശകളും, കസേര കളൂം തല്ലിതകര്‍യ്ക്കുകയും ബേക്കറി, ഐസ് ബോക്‌സ് എല്ലാം കൊള്ള ചെയ്യുകയും ചെയ്തു. കാട്ടുങ്ങല്‍ പടക്ക കടയിലും കയറി പടക്കങ്ങള്‍ പുറത്തേക്ക് എറിയുകയും കവറുകളിലാക്കി കൊണ്ടു പോകയും ചെയ്ത, വന്ദന ടെക്‌സ്റ്റയില്‍ സിന്റെയും, വൈശാലി കൂള്‍ബാറിന്റെയും, എ.കെ ലോട്ടറി ഷോപ്പിന്റെ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു, റോഡില്‍ ടയറുകള്‍ കത്തിച്ചാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നത് ,

പോലീസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലറിഞ്ഞതോടെ പോലീസ് ഗ്രനേഡുകള്‍പൊട്ടിച്ചതോടെയാണ് അക്രമികള്‍ ഓടി മറഞ്ഞത്, നിരവധി പോലീസ് വാഹനങ്ങള്‍ക്ക് കല്ലെറില്‍ കേടുപാടുകള്‍ സംഭവിച്ചു. മലപ്പുറം ജില്ലാപോലീസ് മേധാവി ദേബഷ്‌കുമാര്‍ ബഹറ താനൂര്‍ സന്ദര്‍ശ്ശിച്ചു.കടകള്‍ അക്രമിച്ചും അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും അരാജകത്വം അഴിച്ചുവിട്ട ഹര്‍ത്താലിന് പോപ്പുലര്‍ ഫ്രണ്ടും, എസ്.ഡി.പി.ഐയും ചിലയിടത്ത് ഡി.വൈ.എഫ്.ഐ-സി.പി.എം, മുസ്ലിംലീഗ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകരുമാണ് നേതൃത്വം നല്‍കിയത്. അതിക്രമങ്ങള്‍ ചിത്രീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമവുമുണ്ടായി.


പ്രതിഷേധങ്ങള്‍ക്ക് സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ പറഞ്ഞു.താനൂരില്‍ കൊള്ളയടിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.കത്ത്വ മാനഭംഗകേസുമായി ബന്ധപ്പെട്ട് ഭരണകൂട ഭീകരതയുടെ ചെയ്തികള്‍ക്ക് എതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ അധികാര കേന്ദ്രമായ ജനം തന്നെ ഇന്ന് സ്വയം പ്രഖ്യാപിത ഹര്‍ത്താലുകള്‍ നടത്തുന്നു. ഓരോ ജനാധിപത്യ വിശ്വാസിക്കും അതിനുള്ള അവകാശമുണ്ട്. പക്ഷെ അക്രമത്തിന്റെയും അരാചകത്വത്തിന്റെയും മാര്‍ഗം സ്വീകരിക്കുന്ന ഹര്‍ത്താലുകള്‍ നാം എങ്ങനെയാണ് കാണേണ്ടത്. സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇവിടെ ആരും നിഷേധിക്കുന്നില്ലെന്നും എം.എല്‍.എ. പറഞ്ഞു.

ആസിഫക്ക് നീതി ലഭിക്കേണ്ട കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഈ പ്രതിഷേധത്തിലും സമാധാനത്തിന്റെ മാര്‍ഗമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. രാഷ്ട്ര പിതാവ് കാണിച്ചു തന്ന മാര്‍ഗവും അതാണ്. അക്രമം ഒന്നിനും പരിഹാരമല്ല. അക്രമ രഹിത നാടിനായി യുവത മുന്നോട്ടുവരണമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.

English summary
harthal in thanur,shop robbered in the name of harthal,merchants execute another harthal in malapuram thanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X