കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയ്ൽ സമരക്കാർക്കെതിരായ പോലീസ് അക്രമം: തിരുവമ്പാടിയിൽ യുഡിഎഫ് ഹർത്താൽ

Google Oneindia Malayalam News

മുക്കം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് തിരുവമ്പാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് 6ന് അവസാനിക്കും. മലപ്പുറത്തെ കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലും സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുക്കത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എത്തിയ മണ്ണുമാന്തി യന്ത്രം സമരക്കാര്‍ തടഞ്ഞതോടെയാണ് ബുധനാഴ്ച രാവിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രക്ഷോഭകരുടെ സമരപ്പന്തലും പോലീസ് പൊളിച്ച് നീക്കി. സമരക്കാര്‍ പോലീസ് വാഹനം തല്ലിത്തകര്‍ത്തു.

ലക്ഷങ്ങൾ നികുതി വെട്ടിച്ചു, അതും പോരാഞ്ഞ് നമ്പർ പ്ലേറ്റും മാറ്റിയോ? ഫഹദ് ഫാസിലിനെതിരെ വീണ്ടും ആരോപണംലക്ഷങ്ങൾ നികുതി വെട്ടിച്ചു, അതും പോരാഞ്ഞ് നമ്പർ പ്ലേറ്റും മാറ്റിയോ? ഫഹദ് ഫാസിലിനെതിരെ വീണ്ടും ആരോപണം

harthal

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യംഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം

വൈകിട്ടോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇവര്‍ക്കെതിരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം പരുക്കേറ്റു. പോലീസസ് ലാത്തിച്ചാര്‍ജില്‍ 50ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. 21 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. 24 പേരെ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. അതേസമയം സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. പുറത്ത് നിന്നും വന്നവരാണ് പ്രശ്നങ്ങളുണ്ടാക്കിയത് എന്നതാണ് പോലീസ് നിലപാട്.

English summary
UDF Harthal in Thiruvampady against police violence in Mukkam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X