കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോടും അപ്രഖ്യാപിത ഹര്‍ത്താല്‍; ജനജീവിതം സ്തംഭിച്ചു

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട്ട് അപ്രഖ്യാപിത ഹര്‍ത്താല്‍. ജനജീവിതം സ്തംഭിച്ചു. കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. രാവിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ചിലയിടങ്ങളിലുണ്ടായ റോഡ് തടസ്സപ്പെടുത്തലും കല്ലേറും കാരണം പിന്നീട് ബസോട്ടം നിലച്ചു. ചില ഭാഗങ്ങളില്‍ റോഡ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

 kasarkodeharthal

ജമ്മുകാശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിചെന്നോണം നവമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് പലരും ഏറ്റുപിടിച്ചതോടെയാണ് കാസര്‍കോട്ട് ഹര്‍ത്താല്‍ പ്രതീതിയുണ്ടായത്. ചെര്‍ക്കള, അണങ്കൂര്‍, നായന്മാര്‍മൂല, ചട്ടഞ്ചാല്‍, കുണിയ, പെരിയാട്ടടുക്കം, മേല്‍പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ രാവിലെ ഒരു സംഘം ആളുകള്‍ റോഡ് തടസ്സപ്പെടുത്തി. പിന്നീട് പൊലീസ് എത്തി പിന്തിരിപ്പിക്കുകയായിരുന്നു. നായന്മാര്‍മൂലയില്‍ കൂട്ടംകൂടി നിന്നവരെ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ വിരട്ടിയോടിക്കുകയായിരുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലംപാടി റോഡ് തടസ്സപ്പെടുത്തുകയുണ്ടായി.
kasarkodeharthal

ഇന്ന് പുലര്‍ച്ചെ നാലാംമൈലില്‍ റോഡിന് കുറുകെ ചെത്തുകല്ലിട്ട് റോഡ് തടസ്സപ്പെടുത്തി. കുണിയയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ഇര്‍ഷാദും കുടുംബവും സഞ്ചരിച്ച കാര്‍ ചെത്തുകല്ലില്‍ തട്ടി നിയന്ത്രണം വിട്ടു. ഭാഗ്യം കൊണ്ടാണ് കാര്‍ മറിയാത്തത്. ഡീസല്‍ ടാങ്ക് പൊട്ടിയിട്ടുണ്ട്. ചെര്‍ക്കളയില്‍ റോഡ് തടഞ്ഞ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീവണ്ടി മാര്‍ഗ്ഗം കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ നിരവധി പേര്‍ വാഹനങ്ങള്‍ കിട്ടാത്തത് കാരണം കുടുങ്ങി.

കുമ്പളയില്‍ ഇന്ന് രാവിലെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ടക്ടര്‍ക്ക് പരിക്കേറ്റു. രണ്ടുബസുകളുടേയും ഗ്ലാസ് തകര്‍ന്നു. മാവിനക്കട്ടയില്‍ വെച്ചാണ് മലബാര്‍ ബസിന് നേരെ കല്ലേറുണ്ടായത്. കണ്ടക്ടര്‍ ബായാറിലെ ദേവപ്പ(45)ക്ക് പരിക്കേറ്റു. കുമ്പള പാലത്തിന് സമീപം വെച്ചാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ ബന്തിയോട്ട് വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളും പൊലീസും ഏറെ നേരം ഉന്തും തള്ളുമുണ്ടായി. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നയാബസാര്‍ ജനപ്രിയയില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരേ ഇന്നലെ രാത്രി കല്ലേറുണ്ടായി. ഡ്രൈവര്‍ ജോണ്‍ മാത്യുവിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അണങ്കൂരില്‍ വെച്ചും രാവിലെ ബേവിഞ്ചയിലും മൊഗ്രാല്‍പുത്തൂരിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ ബൈക്കുകളിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി. ബസോട്ടം നിലച്ചതിനാല്‍ നിരവധി പേരാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുടുങ്ങിയത്. രാവിലെ 9.45ന് ശേഷമാണ് കെ. എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിവെച്ചത്. മംഗലാപുരത്തേക്ക് പൊലീസ് അകമ്പടിയോടെ 11 മണിയോടെ രണ്ട് ബസുകള്‍ ഓടിച്ചു. ചന്ദ്രഗിരി വഴി കണ്ണൂരിലേക്ക് ഏഴ് ബസുകളും ഓടിച്ചു. സുള്ള്യ, പുത്തിഗെ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സര്‍വീസും നിലച്ചു.

English summary
undeclared harthal in kasarkode; people get troubled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X