കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍, മലപ്പുറത്തെ മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ, പോലീസുകാരന് ക്രൂരമര്‍ദനം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കപ്പെട്ട ഹര്‍ത്താലില്‍ മലപ്പുറം കക്കാട് പോലീസുകാരന് ക്രൂര മര്‍ദനം. പരുക്കേറ്റ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത കക്കാട് വെച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിനെ അക്രമിച്ചത്. ദേശീയപാതയില്‍ വാഹന യാത്രികരെ തടഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് തടഞ്ഞതോടെയാണു പോലീസിനെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമിച്ചത്.

 police

ആദ്യംചെറിയ രീതിയില്‍ ഉന്തുംതള്ളുമാണ് ഉണ്ടായതെങ്കിലും പിന്നീട് സംഘര്‍ഷം വലുതാകുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ ഓഫീസര്‍ റഫീഖിന്റെ കയ്യിന് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേ സമയം മലപ്പുറം മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നുവരുന്നതായ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായി കേരളാ പോലീസ് നിയമത്തിലെ 78, 79 വകുപ്പുകള്‍ പ്രകാരം അക്രമങ്ങള്‍ തടയുന്നതിനും പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചു ഉത്തരവിടുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉത്തരവില്‍ വ്യക്തമാക്കി.


സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കപ്പെട്ട ഹര്‍ത്താലില്‍ മലപ്പുറത്തെ ചില മേഖലകളില്‍ വ്യാപക സംഘര്‍ഷമാണുള്ളത്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികളെന്ന് കരുതുന്ന ഒരു സംഘം കെഎസ്ആര്‍ടിസി ബസ് അടിച്ചുതകര്‍ത്തു. ഇവരെ നേരിടാനെത്തിയ പോലീസ് ഗ്രനേഡ് എറിഞ്ഞു. വ്യാപക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

English summary
harthal: malapuram got ban for one weak, three police men injuered by hartal supporters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X