ജനം വലഞ്ഞാലെന്ത്!! ഹർത്താൽ തന്നെ ആയുധം!! കേരളത്തിന് റെക്കോർഡ്!!

  • Posted By:
Subscribe to Oneindia Malayalam

ഹർത്താൽ നടത്തി റെക്കോർഡിട്ടിരിക്കുകയാണ് കേരളം. ഒന്നു തുമ്മിയാൽ പോലും ഹർത്താൽ നടത്തുന്ന അവസ്ഥയാണ് കേരളത്തിൽ. ഹർത്താലിനെതിരെ നിയമ സഭയിൽ പ്രമേയം അവതരിപ്പിച്ചവർ പോലും അതൊക്കെ മറന്ന് ഹർത്താലിന് പിന്നാലെ പോകുന്നു. ശനിയാഴ്ച കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും കുമളിയിലും ഹർത്താൽ നടക്കുകയാണ്. കോഴിക്കോട് ജില്ല തുടർച്ചയായ രണ്ടാം ദിവസമാണ് ഹർത്താലിൽ പെട്ടിരിക്കുന്നത്.

ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 10 വരെയുള്ള 161 ദിവസത്തിനിടെ 63 ഹർത്താലുകൾക്കാണ് കേരളം സാക്ഷിയായത്. കേരളത്തിലെ ഹർത്താലിന്റെ കണക്ക് മലയാള മനോരമയാണ് പുറത്തുവിട്ടിരിക്കുന്നത്.

harthal

സംഘപരിവാർ സംഘടനകാളാണ് ഹർത്താൽ നടത്തുന്നതിൽ മുന്നിൽ. ഈ വർഷം ഇതുവരെ ഇരുപത്തിയഞ്ചിലധികം ഹർത്താലുകളാണ് സംഘപരിവാർ സംഘടനകൾ സംഭാവന ചെയ്തിരിക്കുന്നത്. ഹർത്താൽ നടത്തി ആളാവാൻ സംഘപരിവാറിനെ അനുവദിക്കാതെ പതിനൊന്ന് ഹർത്താൽ നടത്തി സിപിഎം പിന്നാലെയുണ്ട.

ഹർത്താൽ വിരുദ്ധ മുന്നണി ആണെങ്കിലും ഹർത്താൽ നടത്തുന്നതിൽ കോൺഗ്രസ് പിന്നിലല്ല. എട്ട് ഹർത്താലുകൾ അവരും സമ്മാനിച്ചിട്ടുണ്ട്. 

English summary
harthal number in kerala record.
Please Wait while comments are loading...