കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് ഹര്‍ത്താല്‍ തുടങ്ങി.. ഹര്‍ത്താല്‍ ജാതി കലാപമുണ്ടാക്കാന്‍ എന്ന പ്രചാരണവുമായി സംഘപരിവാര്‍!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദളിത് ഹർത്താലിൽ സംസ്ഥാന വ്യാപകമായി വാഹനങ്ങൾ തടയുന്നു

തിരുവനന്തപുരം: ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് 12 ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍. ബസുകള്‍ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും പതിവുപോലെ സര്‍വ്വീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. കടകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

dalithstrike

ഹര്‍ത്താലിന് മുസ്ലീം യൂത്ത് ലീഗും കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മോദി-പിണറായി ഭരണത്തിന്‍ കീഴിലുള്ള അതിക്രൂര ദളിത് വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ എന്ന് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചത്.

ഹര്‍ത്താലില്‍ വ്യാപക ആക്രമമുണ്ടാകുമെന്ന് ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രചാരണവുമായി സംഘപരിവാര്‍ രംഗത്തെത്തി. ഹര്‍ത്താല്‍ നടത്തുന്നത് തീവ്രവാദികളാണെന്നും മുസ്ലീം തീവ്രവാദികള്‍ ഹര്‍ത്താല്‍ പ്രകടനത്തില്‍ നുഴഞ്ഞ് കയറി പ്രചാരണം നടത്തുമെന്നുമാണ് പ്രചാരണം.ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോള്‍ മിണ്ടാത്ത ദളിതന്‍മാരാണ് ഇപ്പോള്‍ ഹര്‍ത്താലുമായി വരുന്നത്. ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ദളിതരും മുസ്ലീം ജിഹാദികളും ചേര്‍ന്ന് നടത്തുന്ന നാടകമാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു.

English summary
harthal starts in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X