Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; ശബരിമലയെയും ഗുരുവായൂരിനെയും ബാധിക്കില്ല

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍, ഇടത്താവളങ്ങള്‍ എന്നിവയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏകാദശി വിളക്ക് പരിഗണിച്ചാണ് ഗുരുവായൂരിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ തുടങ്ങി. ബാങ്ക്, ആശുപത്രി, പാല്‍, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. രരാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് ശബരിമലയെയും ഗുരുവായൂരിനെയും ഒഴിവാക്കിയിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്ക്, സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ഇടതുമുന്നണി പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ അറിയിച്ചു.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍, ഇടത്താവളങ്ങള്‍ എന്നിവയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏകാദശി വിളക്ക് പരിഗണിച്ചാണ് ഗുരുവായൂരിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം തിങ്കളാഴ്ച നിഷ്ടയിച്ച പിഎസിസി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ആരോഗ്യ സര്‍വ്വകലാശാല, കാലിക്കറ്റ്, മഹാത്മഗാന്ധി, കുസാറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ തിങ്കളാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

Harthal

ഹര്‍ത്താല്‍ ദിവസം ജോലിക്ക് എത്തണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എംഡി നിര്‍ദേശം നല്‍കി. അടിയന്തര ആവശ്യമുണ്ടെങ്കില്‍ പൊലീസ് സഹായം തേടണമെന്ന് എംഡി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച് പ്രതിസന്ധിക്കെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് ജയറാം രമേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+