കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരിപ്പിച്ച അമ്പതിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചു, നൂറോളം ഗ്രൂപ്പുകള്‍ അന്വേഷണ പരിധിയില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സോഷ്യല്‍ മീഡിയയിലൂടെ നാഥനില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അമ്പതിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ അന്വേഷണ സംഘം പരിശോധിച്ചു. നൂറോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണു അന്വേഷണം നടക്കുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഹര്‍ത്താല്‍ ആഹ്വാനത്തിന് തുടക്കം കുറിച്ച വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍നിന്നും പ്രചോദനംഉള്‍ക്കൊണ്ടാണു മറ്റു വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചത്.

ഈഗ്രൂപ്പുകളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അംഗങ്ങളാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനും ഇവ പ്രചരിപ്പിക്കാനുമായി മാത്രമാണ് ഈഗ്രൂപ്പുകള്‍ നിര്‍മിച്ചത്. ഇതിനാല്‍തന്നെ നൂറോളം ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ല, ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ഇടുകയോ, ഇവ ഷെയര്‍ചെയ്യുകയോ, ഇതിന് അനുകൂലമായി രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തവരെയാണു കസ്റ്റഡിയിലെടുക്കുന്നതെന്നു അന്വേഷണ സംഘം വ്യക്തമാക്കി.

malapuram harthal

ഇത്തരം ഗ്രൂപ്പുകളിലെ ഭൂരിഭാഗം പേരും 22വയസ്സിന് താഴെയുള്ളവരാണ്. ഇത്തരംഗ്രൂപ്പുകളിലെത്തിയ മെസ്സേജുകളും ഇവയുടെ ഉറവിടങ്ങളെ കുറിച്ചും പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധമായി ഇന്നലെ മലപ്പുറം ജില്ലയിലെ വേങ്ങര, തിരൂരങ്ങാടി, മഞ്ചേരി മേഖലകളില്‍നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തു. മഞ്ചേരിയില്‍നിന്നു രണ്ടുപേരെയും മറ്റിടങ്ങളില്‍നിന്നും ഓരോരുത്തരേയുമാണ് പോലീസ് പിടികൂടിയത്.

ഹര്‍ത്താലെന്ന ആശയം ആദ്യമായി വ്യാപിപ്പിച്ച കൊല്ലം പുനലൂര്‍ സ്വദേശി അമര്‍നാഥ് വ്യാജഹര്‍ത്താലിന് ശേഷവും സംസ്ഥാനത്ത് കലാപം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഹര്‍ത്താല്‍ മലബാറില്‍ വിജയിച്ചതെന്നും മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നുമുളള പ്രധാന പ്രതികളുടെ ആശയവിനിമയം സംബന്ധിച്ച രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാജഹര്‍ത്താല്‍ ആഹ്വാനം സംബന്ധിച്ച കേസില്‍ കൂടുതല്‍പേര്‍ അടുത്ത ദിവസങ്ങളിലായി അറസ്റ്റിലാകും. ഇതില്‍ ചിലര്‍ അറിയാതെ അഡ്മിനായി ചേര്‍ക്കപ്പെട്ടവരാണ്. കൃത്യമായ അന്വേഷണത്തിനു ശേഷം മാത്രമേ ഇവര്‍ക്കെതിരെ നടപടിയുണ്ടാവൂ എന്ന് പോലീസ് പറയുന്നു. പ്രധാന ആസൂത്രകര്‍ സൃഷ്ടിച്ച ഗ്രൂപ്പുകളെ അനുകരിച്ച് നൂറോളം ഗ്രൂപ്പുകള്‍ പിന്നീട് രൂപീകരിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഹര്‍ത്താലിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം കഴിഞ്ഞ ദിവസമാണു അറസ്റ്റിലായത്.

aarif

മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്. പോലീസ് സംഘം വെള്ളിയാഴ്ച രാത്രി കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാണ് ആസൂത്രണ സംഘത്തെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളാണ് നടന്നിരുന്നത്. ബോധ പൂര്‍വമായുള്ള ആസൂത്രണത്തിന്റെ മറവിലായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
വ്യാജ ഹർത്താലിന്റെ സൂത്രധാരന്മാർ RSSകാരോ?? | Oneindia Malayalam

അതേ സമയം അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമം നടത്തിയ ഒരാളെ കൂടി ഇന്നലെ താനൂര്‍ പോലീസ് പിടികൂടി. താനൂര്‍ ത്വാഹ ബീച്ച് ഭാഗത്ത് താമസിക്കുന്ന എറമുള്ളാന്റ പുരക്കല്‍ ഹാരിഫ് (18) നെയാണ് പിടികൂടിയത്. വാഹനം തടഞ്ഞ് തകര്‍ക്കല്‍, പോലീസിനെ അക്രമിക്കല്‍, കെ.ആര്‍.ബേക്കറി തല്ലിതകര്‍ക്കല്‍ എന്നതിനാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

English summary
Harthal; whats app groups are under surveillance. Police inquiry is based on whats app group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X