കോണ്‍ഗ്രസിന്റെ നുണപ്രചരണങ്ങളെയെല്ലാം ജനം കാറ്റില്‍ പറത്തി: ബിജെപി നേടിയത് അഭിമാന വിജയം: എംടി രമേശ്
കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയില്‍ ബി ജെ പി സർക്കാർ നടപ്പിലാക്കായിട്ടുള്ള ജനക്ഷേമപരവും വികസനോത്മുഖവുമായ പ്രവർത്തനങ്ങള്‍ കാരണമാണ് സംസ്ഥാനത്ത് ഹാട്രിക് വിജയം നേടാന്‍ സാധിച്ചതെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എംടി രമേശ്. അതോടൊപ്പം തന്നെ കേന്ദ്രത്തില്‍ മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തില്‍ വന്ന ഒരു സാഹചര്യവും ഈ നേട്ടത്തില്‍ നിർണ്ണായകമായെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
മോദി സർക്കാറിനോടും ബി ജെ പിയോടും എന്‍ ഡി എ സഖ്യത്തോടും ഹരിയാനയിലെ ജനങ്ങള്‍ കാണിച്ചിട്ടുള്ള താല്‍പര്യവും വിശ്വാസവുമാണ് ഇത്തരമൊരു വിജയത്തിലേക്ക് നയിച്ചതെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള പ്രചരണം തന്നെ ബി ജെ പി നടത്തിയിരുന്നു. ചില ഗുസ്തി താരങ്ങളെയൊക്കെ രംഗത്തിറക്കി, കായിക താരങ്ങള്‍ക്കെതിരെ ബി ജെ പി നിലപാട് സ്വീകരിക്കുന്നുവെന്ന പ്രതീതിയൊക്കെ ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതൊക്കെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

രണ്ടാമത് കർഷക സമരം നടന്ന ഒരു മേഖലയായിരുന്നു ഹരിയാന. അതിനാല്‍ തന്നെ കർഷക വിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാരാണ് ബി ജെ പിയുടേയ് എന്ന പ്രചരണമായിരുന്നു കോണ്‍ഗ്രസ് അഴിച്ചുവിട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം ഇപ്പോള്‍ മൂന്നാമതും ബി ജെ പിയെ അധികാരത്തിലേറ്റിയിരിക്കുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും അവരുടെ സഖ്യകക്ഷികളും നിരന്തരമായി നടത്തിയ അപവാദ പ്രചരണങ്ങള്‍ക്കും നുണപ്രചരണങ്ങള്‍ക്കുമുള്ള വലിയ മറുപടി കൂടിയായിട്ടാണ് ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബി ജെ പി കാണുന്നതെന്നും എംടി രമേശ് പറഞ്ഞു.
ജമ്മു കശ്മീരില്‍ ബി ജെ പി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജമ്മു മേഖലയില്‍ മുഴുവന്‍ മേഖലയിലും ബി ജെ പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. ആർട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിന് എതിരായിയ ജമ്മു കശ്മീരില്‍ ഉടനീളം പ്രതികരണം ഉണ്ടാകും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിച്ച് നിന്നിട്ട് പോലും ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ സാധിച്ചിട്ടില്ല.
ജമ്മു കശ്മീരില്‍ ഉടനീളം സ്വാധീനമുള്ള ഒരു പാർട്ടിയല്ല ബി ജെ പി. എന്നിരുന്നാലും ഇപ്രാവശ്യം മികച്ച മുന്നേറ്റം നടത്താന്‍ പാർട്ടിക്ക് സാധിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ അപ്രമാദിത്വം ഇല്ലാതാകുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മറ്റൊരു പ്രധാനപ്പെട്ട പാർട്ടിയായ പി ഡി പി ദുർബലമായി. അവരുടെ വോട്ടുകള്‍ കൂടെ നാഷണല്‍ കോണ്‍ഫറന്‍സിന് കിട്ടിയതുകൊണ്ടാണ് അവർക്ക് ഇത്തവണ വിജയിക്കാന്‍ സാധിച്ചത്.
ഒരുകാലത്ത് കോണ്‍ഗ്രസ് തനിച്ച് ഭരിച്ച ഒരു സംസ്ഥാനമാണ് ജമ്മു കശ്മീർ. ആ കോണ്‍ഗ്രസിന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ കൂടെ കൂടിയിട്ട് പോലും രക്ഷപ്പെടാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ദീർഘകാലാടിസ്ഥാനത്തില്‍ ബി ജെ പിക്ക് ജമ്മു കശ്മീരില്‍ ശുഭ സൂചനകള്‍ നല്‍കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.
അതേസമയം, ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകളിലാണ് (എന്‍സി 41, കോണ്‍ഗ്രസ് 6, സി പി എം 1) മുന്നിട്ട് നില്‍ക്കുന്നത്. 29 സീറ്റുകളുമായി ബി ജെ പി രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പി ഡി പിക്ക് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത് ജെപിസി, എഎപി എന്നീ പാർട്ടികള്‍ ഓരോ സീറ്റിലും സ്വതന്ത്രർ 7 സീറ്റിലും വിജയിച്ചു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications