കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദഗ്ധ പരിശീലനം ലഭിച്ച മോഷ്ടാക്കള്‍ കേരളത്തില്‍; 24 പേരുണ്ടെന്ന് വിവരം!! യുവാക്കള്‍, ബിരുദധാരികള്‍

വന്‍കിട ഹോട്ടലുകളിലാണ് സംഘത്തിലെ പ്രധാനികള്‍ താമസിക്കുക എന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി.

  • By Ashif
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ വന്‍ മോഷണ സംഘമെത്തിയെന്ന് വിവരം. ഇതുസംബന്ധിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളാണ് സംഘത്തിലുള്ളവരെല്ലാം. 24 പേരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയതെന്ന് പോലീസ് സൂചിപ്പിക്കുന്നു. വന്‍ മോഷണങ്ങള്‍ നടത്തി മുങ്ങാനാണ് ഇവരുടെ പദ്ധതി. ഇതില്‍ ചിലര്‍ പിടിക്കപ്പെട്ടു. ഹരിയാനയില്‍ നിന്നാണ് സംഘമെത്തിയത്. സംഘത്തിന്റെ ഒളിത്താവളം തേടി കേരളാ പോലീസ് ഹരിയാനയിലേക്ക് തിരിച്ചു. വിദഗ്ധ പരിശീലനം ലഭിച്ച മോഷ്ടാക്കളെ കുറിച്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ...

അന്യസംസ്ഥാനക്കാര്‍

അന്യസംസ്ഥാനക്കാര്‍

കോഴിക്കോട്ടും കണ്ണൂരുമാണ് ഈ സംഘത്തില്‍പ്പെട്ട ചിലര്‍ എത്തിയത്. ബാക്കിയുള്ളവര്‍ സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലായി കറങ്ങുന്നുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മലബാറില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ അന്യസംസ്ഥാനക്കാരില്‍ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്.

മുണ്ടെത്ത, പിണക്കാവ്

മുണ്ടെത്ത, പിണക്കാവ്

ഹരിയാനയിലെ മുണ്ടെത്ത, പിണക്കാവ് എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് മോഷ്ടാക്കള്‍ എത്തിയിരിക്കുന്നത്. 18നും 30നുമിടയില്‍ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്. എല്ലാവര്‍ക്കും മോഷണം നടത്താനുള്ള എല്ലാ പരിശീലനവും ലഭിച്ചിട്ടുണ്ടത്രെ.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

കോഴിക്കോട്ടും കണ്ണൂരും എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മൂന്ന് ബിടെക് ബിരുദധാരികളാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഇവരുടെ പേരുകള്‍ പോലീസിന് ലഭിച്ചു.

യന്ത്രങ്ങളുടെ ഉപയോഗം

യന്ത്രങ്ങളുടെ ഉപയോഗം

ഷക്കീല്‍ അഹ്മദ്, അന്‍സാര്‍ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് തട്ടിപ്പ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ മൂന്ന് പേരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. മാത്രമല്ല, യന്ത്രങ്ങളുടെ ഉപയോഗം മികച്ച രീതിയില്‍ വശമുള്ളവരുമാണ്.

അഞ്ചുപേര്‍ പിടിയില്‍

അഞ്ചുപേര്‍ പിടിയില്‍

കോഴിക്കോട് തട്ടിപ്പ് നടത്തിയ സംഘം ഹരിയാനയില്‍ നിന്നുള്ള മോഷ്ടാക്കള്‍ക്കൊപ്പമുള്ളവരാണ്. മുഫീദ്, മുബാറക്ക്, ദില്‍ഷാദ് എന്നിവരാണ് കോഴിക്കോട് പിടിയിലായത്. കണ്ണൂരില്‍ ജുനൈദും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. ഇവരാണ് തട്ടിപ്പ് സംഘത്തെ കുറിച്ച് പോലീസിന് വിവരം കൈമാറിയത്.

തമ്പടിച്ച് നിരീക്ഷിക്കുന്നു

തമ്പടിച്ച് നിരീക്ഷിക്കുന്നു

ഇനിയും സംഘത്തില്‍പ്പെട്ട 19 പേരെ പിടികൂടാനുണ്ട്. ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. സംഘത്തില്‍പ്പെട്ട ചിലര്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ചിലപ്പോള്‍ ഇവര്‍ പിന്‍മാറിയേക്കാം.

പോലീസ് ഹരിയാനയിലേക്ക്

പോലീസ് ഹരിയാനയിലേക്ക്

സംഘത്തിന്റെ പ്രധാനിയെ പിടികൂടാനാണ് കേരളാ പോലീസ് ഹരിയാനയിലേക്ക് പോയിരിക്കുന്നത്. ഇതേ സംഘം തന്നെ തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു.

രഹസ്യാന്വേഷണ വിഭാഗം

രഹസ്യാന്വേഷണ വിഭാഗം

ഹരിയാനയില്‍ നിന്നുള്ള വന്‍ മോഷണ സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്. എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായിട്ടാണ്.

ആഡംബര ജീവിതം

ആഡംബര ജീവിതം

മോഷ്ടിച്ച പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഈ സംഘത്തിന്റെ രീതി. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഉയര്‍ന്ന ക്ലാസില്‍ ബുക്ക് ചെയ്താണ് വരിക. കൂടുതലും വിമാനമാണ് യാത്രയ്ക്ക് മാര്‍ഗമാക്കുന്നത്.

സ്ഥിരമായി തങ്ങാറില്ല

സ്ഥിരമായി തങ്ങാറില്ല

എടിഎമ്മുകളുടെ പ്രവര്‍ത്തനം കൃത്യമായി അറിയുന്നവരാണ് സംഘം. കോഴിക്കോട് നെറ്റ് വര്‍ക്ക് തകരാറിലാക്കിയാണ് സംഘം പണം തട്ടിയത്. ഒരിടത്തും സംഘം സ്ഥിരമായി തങ്ങാറില്ല. മോഷണം നടത്തിയ ഉടന്‍ മുങ്ങും. പിന്നീട് മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ച ശേഷമായിരിക്കും സംഘം വീണ്ടുമെത്തുക.

വന്‍കിട ഹോട്ടലുകളില്‍

വന്‍കിട ഹോട്ടലുകളില്‍

വന്‍കിട ഹോട്ടലുകളിലാണ് സംഘത്തിലെ പ്രധാനികള്‍ താമസിക്കുക എന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

കാസര്‍ക്കോട്ടുകാര്‍

കാസര്‍ക്കോട്ടുകാര്‍

നേരത്തെ കോഴിക്കോട് നടന്ന എടിഎം കവര്‍ച്ചയില് കാസര്‍ക്കോട്ടുകാരായ മൂന്ന് പേര്‍ പിടിയിലായിരുന്നു. അതിനിടെയാണ് വീണ്ടും മോഷണം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാന സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

English summary
ATM Robbery in Kerala; Haryana Thieves Reached here, Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X