നിഷ പുരുഷോത്തമന്‍ മനോരമ ന്യൂസിൽ നിന്ന് രാജി വെച്ചോ? പ്രധാന സർക്കാർ പദവിയിലേക്ക്? പ്രതികരണം

മനോരമ ന്യൂസിന്റെ പ്രധാനപ്പെട്ട മുഖങ്ങളിലൊന്നാണ് അവതാരകയായ നിഷ പുരുഷോത്തമന്‍. എന്നാല്‍ നിഷ ചാനലില്‍ നിന്ന് രാജി വെച്ചതായുളള ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മനോരമ ന്യൂസ് ചാനലോ നിഷ പുരുഷോത്തമനോ രാജി വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

മനോരമ ന്യൂസ് മാനേജ്‌മെന്റിന് നിഷ പുരുഷോത്തമന്‍ രാജിക്കത്ത് സമര്‍പ്പിച്ചുവെന്നും ഡിസംബര്‍ വരെ നോട്ടീസ് പിരീഡില്‍ ആണെന്നുമാണ് സൂചന. എന്നാല്‍ ചാനല്‍ ഇതുവരെ നിഷയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനുളള ശ്രമം നടത്തുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

2025ലാണ് നിഷ പുരുഷോത്തമന്‍ മനോരമ ന്യൂസിലെത്തുന്നത്. കൗണ്ടര്‍ പോയിന്റ് പോലുളള പരിപാടികളുടെ അവതാരകയായി ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലവും കെഎസ്യു പ്രവര്‍ത്തന പശ്ചാത്തലവും ഉളള നിഷ പുരുഷോത്തമന്‍ മനോരമയില്‍ നിന്നിറങ്ങിയ ശേഷം വിഡി സതീശന്‍ സര്‍ക്കാരിന്റെ ഭാഗമായി നിര്‍ണായക പദവിയില്‍ എത്തിയേക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Nisha

അതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നിഷ പുരുഷോത്തമൻ രംഗത്ത് വന്നു. പ്രചരിക്കുന്ന പലതും അർത്ഥസത്യങ്ങൾ മാത്രമാണെന്ന് നിഷ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. നിഷ പുരുഷോത്തമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

''സമൂഹമാധ്യമങ്ങളിൽനിന്ന് പൊതുവെ അകന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എന്റെ നന്മ ആഗ്രഹിക്കുന്ന ചിലരുടെ നിർബന്ധം കൊണ്ടാണ് ഇത്തരമൊരു കുറിപ്പ് പങ്കുവയ്ക്കുന്നത്. എന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല കഥകളും അർധസത്യങ്ങൾ മാത്രമാണ്. നിരവധി സുഹൃത്തുക്കൾ തുടർച്ചയായി വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.

എല്ലാറ്റിലുമുപരി, സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരു സാധാരണ വ്യക്തിയാണ് ഞാൻ. ഞാൻ പൊതുപ്രവർത്തകയോ രാഷ്ട്രീയ നേതാവോ സർക്കാർ പദവി വഹിക്കുന്നയാളോ അല്ല. അതുകൊണ്ടുതന്നെ എന്റെ വ്യക്തിജീവിതം പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാകേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ദിവസം മുഴുവൻ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് ഈ കുറിപ്പ്.

എന്റെ ഔദ്യോഗികമോ വ്യക്തിപരമോ ആയ ജീവിതവുമായി ബന്ധപ്പെട്ട് പൊതുസമൂഹം അറിയേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അത് ഇവിടെത്തന്നെ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ, ദയവായി എന്നെയും എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞങ്ങളുടെ സ്വകാര്യതയിലേക്ക് മടങ്ങാൻ അനുവദിക്കുക.
അനാവശ്യമായ ആകാംക്ഷയ്ക്കോ ഊഹാപോഹങ്ങൾക്കോ ഇടം നൽകേണ്ട സാഹചര്യമില്ലെന്ന് സ്നേഹത്തോടടെ അറിയിക്കുന്നു. എന്റെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma