#കത്തി താഴെ ഇടടാ, കണ്ണൂരിനോട് സോഷ്യല്‍മീഡിയ; ഫേസ്ബുക്കിലും ട്വിറ്ററിലും ട്രെന്‍ഡായി ഹാഷ്ടാഗ്
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പുതിയ ഹാഷ് ടാഗ് ട്രെന്റാകുന്നു. കിരീടം സിനിമയില്‍ തിലകന് മോഹന്‍ ലാലിനോട് പറയുന്ന 'നിന്റെ അച്ഛനാടാ പറയുന്നെ കത്തി താഴെയിടെടാ' എന്ന ഡയലോഗാണ് ഹാഷ് ടാഗ് രൂപത്തില്‍ വൈറലായിരിക്കുന്നത്.
കണ്ണൂരില്‍ തുടര്‍ക്കഥയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ ഹാഷ് ടാഹ് വൈറലായിരിക്കുന്നത്. പ്രതിഷേധ പോസ്റ്റിനൊപ്പം വൈറലായതോടെ ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് അക്രമരാഷ്ട്രീയത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

രാഷ്ട്രീയവൈര്യത്തിന്റെ പേരിലുള്ള കൊലപാതങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. സിപിഐഎമ്മും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. നേതാക്കള്‍ക്ക് വേണ്ടി ജീവന് കൊടുത്താല്‍ നഷ്ടമുണ്ടാകുക സ്വന്തം കുടുംബത്തിന് മാത്രമാണെനെല്ലാം പോസ്റ്റുകള്‍ മുന്നറിയിപ്പ് നല്കുന്നു.
രണ്ടു ജീവൻ ഇല്ലാണ്ടാക്കിയില്ലെ എനിയെങ്കിലും ഈ തമ്മിത്തല്ല് നിർത്തിക്കൂടെ..?ഒരുത്തന്റെ അപേക്ഷയല്ല ഒരു നാടിന്റെ അപേക്ഷയാണ്#കത്തിതാഴെഇടടാ
— ചാലൂക്ക (@jaseemmp33) October 13, 2016
ലാഭം നേതാക്കൾക്ക്,
— GEORGE KC (@george_kc) October 12, 2016
നഷ്ടം അണികൾക്ക് !#കത്തിതാഴെഇടടാ
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications