20 കോടിയുടെ ഹാഷിഷ് പിടിച്ചെടുത്തു!! പിന്നില്‍ ബിജെപി നേതാവ്!! അഭിഭാഷകനും...
സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം
കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ 20 കോടി വില മതിക്കുന്ന ഹാഷിഷ് പിടികൂടി. 17 കിലോ ഹാഷിഷ് ഓയിലാണ് പോലീസ് പിടിച്ചെടുത്തത്. മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശിവസേന നേതാവും പിടിയിലായവരില്‍ പെടുന്നു. ശിവസേന നേതാവും കരാട്ടെ മാസ്റ്ററുമായ അഞ്ജു, അഭിഭാഷകനായ ബിജു, ഷിനു എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഒരു മുമ്പ് തന്നെ ഇടുക്കി എസ്പിക്കു ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണവും തുടങ്ങിയിരുന്നു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് പോലീസിന്റെ സംശയം. ഇതേ തുടര്‍ന്നു അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications