• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഹിന്ദു ദൈവങ്ങളെ തൊട്ടു; രശ്മി നായര്‍ക്കെതിരെ ട്വിറ്ററില്‍ ഹേറ്റ് കാമ്പയിന്‍... അങ്ങ് മഹാരാഷ്ട്ര വഴി

 • By Desk
cmsvideo
  രശ്മി നായര്‍ക്കെതിരെ ട്വിറ്ററില്‍ ഹേറ്റ് കാമ്പയിന്‍ | Oneindia Malayalam

  കൊച്ചി: കത്വ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയ്‌ക്കെതിരെ സംഘപരിവാര്‍ കടുത്ത സൈബര്‍ ആക്രമണം ആണ് നടത്തുന്നത്. ഹിന്ദുത്വ ചിഹ്നങ്ങളെ അധിക്ഷേപിച്ചു എന്നതാണ് ദുര്‍ഗയ്ക്ക് നേര്‍ക്കുള്ള ആരോപണം. ചിത്രങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജീവനെടുക്കുമെന്ന് പോലും ഭീഷണിയുണ്ട്.

  ഇതിനിടെയാണ് ട്വിറ്ററില്‍ രശ്മി നായര്‍ക്കെതിരെ ഹേറ്റ് കാമ്പയിന്‍ തുടങ്ങുന്നത്. കത്വ വിഷയവുമായി ബന്ധപ്പെട്ട് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് തന്നെയാണ് ഇതിനും വഴിവച്ചത്. ബെംഗളൂരുവിലെ യൂബര്‍, ഓല ടാക്‌സികളില്‍ ഹിന്ദുത്വ ചിഹ്നങ്ങളും ചിത്രങ്ങളും പതിക്കുന്നതിനെതിരെ ആയിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യൂബര്‍, ഓല അധികൃതരെ ഉദ്ദേശിച്ചുള്ളതായിരുന്നു അത്.

  ദുര്‍ഗ മാലതിയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ തന്നെയാണ് ഇവിടേയും കാര്യങ്ങള്‍. രശ്മിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് അന്യഭാഷക്കാരാണ്. ആ പോസ്റ്റിന് താഴെ എഴുതിയ ഒരു കമന്റും ഇവര്‍ വിവാദമാക്കിയിട്ടുണ്ട്.

  ഇന്ത്യ വേഴ്‌സസ് റേപിസ്റ്റ്‌സ്

  ഇന്ത്യ വേഴ്‌സസ് റേപിസ്റ്റ്‌സ്

  ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു ഹാഷ്ടാഗ് ആണ് 'ഇന്ത്യ വേഴ്‌സസ് റേപിസ്റ്റ്‌സ്' എന്നത്. ഈ ഹാഷ്ടാഗോട് കൂടിയായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും. യൂബര്‍, ഓല അധികൃതര്‍ക്കുള്ള ഒരു കുറിപ്പ് എന്ന രീതിയില്‍ ആയിരുന്നു ഇത്.

  കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ അതി രൂക്ഷമായ പ്രതികരണങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്നത്. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സംഘം ചേര്‍ന്ന് പ്രത്യാക്രമണവും നടത്തുന്നുണ്ട്. അത്തരം ഒരു സംഗതിയിലേക്കാണ് രശ്മിക്കെതിരെയുള്ള ഹേറ്റ് കാമ്പയിനും നീങ്ങുന്നത്.

  ഹിന്ദുത്വ ചിഹ്നങ്ങള്‍

  ഹിന്ദുത്വ ചിഹ്നങ്ങള്‍

  ബെംഗളുരുവില്‍ താമസിക്കുമ്പോള്‍ സ്ഥിരമായി യൂബര്‍, ഓല ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് തങ്ങള്‍. എന്നാല്‍ തങ്ങള്‍ക്ക് ഒരു ആശങ്ക ഉന്നയിക്കാനുണ്ട് എന്നാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

  കത്വ സംഭവത്തെ ഹിന്ദുത്വ ഗ്രൂപ്പുകളും അവരുടെ നേതാക്കളും പിന്തുണയ്ക്കുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു. ഈ സാഹചര്യത്തില്‍, ഇത്തരം ഗ്രൂപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഹിന്ദുത്വ ചിഹ്നങ്ങള്‍ പതിച്ച നിങ്ങളുടെ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ തങ്ങള്‍ ഭയപ്പെടുന്നു.

  ബുക്ക് ചെയ്യുമ്പോള്‍ എത്തുന്നത് ഇത്തരം വാഹനങ്ങള്‍ ആണെങ്കില്‍ അതിന്റെ ക്യാന്‍സലേഷന്‍ ചാര്‍ജ്ജ് പോലും തരാന്‍ താന്‍ തയ്യാറല്ല. റേപ്പിസ്റ്റുകളേയും ബലാത്സംഗ തീവ്രവാദികളേയും പിന്തുണയ്ക്കുന്നവര്‍ക്ക് തന്റെ പണം നല്‍കാന്‍ തയ്യാറല്ലെന്നും രശ്മി എഴുതി.

  ചിത്രമാണ് പ്രശ്‌നം

  ചിത്രമാണ് പ്രശ്‌നം

  ഒരു കാറിന്റെ ചിത്രവും രശ്മി ആദ്യം പോസ്റ്റ് ചെയ്തിരുന്നു. രുദ്ര ഹനുമാന്റെ ചിത്രം പതിപ്പിച്ച കാര്‍ ആയിരുന്നു അത്. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രശ്മി ആ ചിത്രം നീക്കം ചെയ്തിട്ടും ഉണ്ട്.

  പക്ഷേ, സംഘപരിവാര്‍ അനുകൂലികളെ പ്രകോപിപ്പിക്കാന്‍ ആ ഒരു ചിത്രം മാത്രം മതിയായിരുന്നു. അതിനിടയില്‍, പോസ്റ്റിന് താഴെ ഇട്ട ഒരു കമന്റും വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ശിവജിയുടെ ഒരു ചിത്രത്തിന് താഴെ ഇട്ട കമന്റ് ആയിരുന്നു അത്. പൊതു ശൗചാലയത്തിന്റെ സിംബല്‍ ആണോ ഇത് എന്നായിരുന്നു രശ്മിയുടെ ചോദ്യം. ഇതും കൂടി ആയപ്പോള്‍ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു.

  കമ്മി, പെണ്‍വാണിഭ കേസ് പ്രതി...

  കമ്മി, പെണ്‍വാണിഭ കേസ് പ്രതി...

  അധികം വൈകും തന്നെ രശ്മിയ്‌ക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യങ്ങളില്‍ ഹേറ്റ് കാമ്പയിന്‍ തുടങ്ങി. കേരള കമ്മി എന്നും പെണ്‍വാണിഭ കേസ് പ്രതി എന്നും വിളിച്ചായിരുന്നു രശ്മിക്കെതിരെ പ്രതിഷേധക്കാര്‍ രംഗത്ത് വന്നത്.

  മഹാരാഷ്ട്രയുടെ വികാരമായ ശിവജിയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞാണ് വ്യാപകമായ പ്രചാരണം. മഹാരാഷ്ട്രയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ രശ്മി നായര്‍ക്കെതിരെ സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും മുംബൈ പോലീസും എന്തെങ്കിലും നടപടി എടുക്കുമോ എന്നും ചോദിക്കുന്നുണ്ട്.

  ഒന്ന് പരിശോധിച്ചാല്‍ മതിയെന്ന്

  രശ്മി നായരുടെ ആവശ്യം പരിഗണിക്കുന്നതിന് മുമ്പായി അവരെ കുറിച്ച് ഗൂഗിളില്‍ ഒന്ന് പരിശോധിക്കണം എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. രശ്മിയെ അധിക്ഷേപിക്കുന്ന ട്വീറ്റുകളും അനവധിയുണ്ട്. രുദ്രഹനുമാനെ കുറിച്ച് പഠിപ്പിക്കുന്ന ട്വീറ്റുകളും കുറവല്ല.

  ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ജയിലില്‍ കിടന്ന ഒരാള്‍ക്ക് കത്വ ബലാത്സംഗ കേസിനെ കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണ് ഉള്ളത് എന്ന് ചോദിക്കുന്നവരും ഉണ്ട്. അതി രൂക്ഷമായ സ്ലട്ട് ഷെയിമിങ്ങുകളും നടക്കുന്നുണ്ട്.

  സിപിഎമ്മുകാരിയാക്കി

  എന്തായാലും രശ്മിയെ എല്ലാവരും കൂടി സിപിഎമ്മുതകാരി ആക്കിയിട്ടുണ്ട്. ഹിന്ദുക്കളെ വെറുക്കുന്ന ഒരു കേരള സിപിഎം പ്രവര്‍ത്തകയ്ക്ക് മാത്രമേ ഇത്തരത്തില്‍ വിഷം ചീറ്റാന്‍ പറ്റൂ എന്നാണ് മിക്ക ട്വീറ്റുകളിലും പറയുന്നത്. ട്വിറ്ററില്‍ നടക്കുന്ന ഈ ഹേറ്റ് കാമ്പയിനില്‍ മലയാളികള്‍ അധികമൊന്നും പങ്കെടുക്കുന്നില്ല എന്നത് വേറെ ഒരു കാര്യം.

  ഹിന്ദുത്വ ചിഹ്നങ്ങള്‍ പതിച്ച യൂബര്‍, ഓല ടാക്‌സികളില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രശ്മിക്ക് സ്വന്തമായി ഒരു കാര്‍ വാങ്ങിക്കൂടെ എന്നാണ് മറ്റൊരാളുടെ ചോദ്യം ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലൂടെ ഒരുപാട് പണം സമ്പാദിച്ചിട്ടില്ലേ എന്ന പരിഹാസവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

  ചില്ലറക്കാരല്ല

  എന്തായാലും രശ്മിയ്‌ക്കെതിരെയുള്ള ഹേറ്റ് കാമ്പയിനില്‍ പങ്കാളികള്‍ ആകുന്നത് ചില്ലറക്കാര്‍ ഒന്നും അല്ല. ബിജെപി എംപിയായ പ്രതാപ് സിംഹയും ഇത്തരം ഒന്ന് ഷെയര്‍ ചെയ്തിട്ടുണ്ട്. ആയിരത്തി അഞ്ഞൂറോളം പേരാണ് ഇത് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. രശ്മിക്കെതിരെ മുമ്പ് ഉയര്‍ന്നിരുന്ന പല ആരോപണങ്ങളും ഇതിനടിയില്‍ ചിലര്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നും ഉണ്ട്.

  ദേശീയ തലത്തില്‍ തന്നെ കേരളത്തില്‍ നിന്നുള്ളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ കാമ്പയിന്‍ നടത്തുന്നതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ദീപക് ശങ്കരനാരായണന്‍ വിഷയത്തില്‍ മീനാക്ഷി ലേഖി അടക്കമുള്ളവര്‍ രംഗത്ത് വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ബെംഗളൂരുവില്‍ താമസിക്കേണ്ടെന്ന്

  ബെംഗളൂരുവില്‍ താമസിക്കേണ്ടെന്ന്

  ബെംഗളൂരു സംഘികളുടെ ഹൃദയഭൂമി തന്നെയാണെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു ചിഹ്നങ്ങളെ ഭയപ്പെടുന്നവര്‍ക്കും ഭയപ്പെടുന്നവര്‍ക്കും ബെംഗളൂരുവില്‍ ജീവിക്കാന്‍ ഒരു അവകാശവും ഇല്ലെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

  പതിവ് രീതികളില്‍ നിന്ന് ഇപ്പോഴും സംഘപരിവാര്‍ അനുകൂലികള്‍ക്ക് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. ദുര്‍ഗ മാലതിക്ക് ലഭിച്ചതുപോലെ വധഭീഷണികളും ഇഷ്ടംപോലെ ഉണ്ട്. മഹാരാഷ്ട്രയിലെ ഓരോ പോലീസ് സ്‌റ്റേഷനിലും രശ്മിക്കെതിരെ കേസ് കൊടുക്കാന്‍ ആഹ്വാനം ചെയ്യുന്നവരും ഉണ്ട്.

  വെറുതേ സമയം കളയണ്ട

  എന്തായാലും ഈ വിഷയത്തില്‍ തനിക്ക് ഭയമൊന്നും ഇല്ലെന്നാണ് രശ്മി പറയുന്നത്. തന്റെ പോസ്റ്റുകളില്‍ വന്ന് കമന്റ് ചെയ്ത് സംഘികള്‍ സമയം കളയേണ്ടതില്ലെന്നും രശ്മി പറയുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ആ കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയും കമന്റ് ചെയ്യുന്ന ആളെ ബ്ലോക്ക് ചെയ്യുകയും ചെയ്യും എന്നും രശ്മി വ്യക്തമാക്കി. തീവ്രവാദികളുമായി താന്‍ സംവദിക്കാറില്ലെന്നും രശ്മി പറയുന്നു.

  വിവാദ പോസ്റ്റ്

  ഇതാണ് രശ്മി നായരുടെ വിവാദ പോസ്റ്റ്. ഇതില്‍ ആദ്യം ഉണ്ടായിരുന്ന ചിത്രം പിന്നീട് നീക്കം ചെയ്യുകയായിരുന്നു.

  ദുർഗയുടെ മോർഫ് ചെയ്ത ചിത്രങ്ങളുമായി സംഘികൾ; പ്രകോപനം ഒന്ന് മാത്രം... ലിംഗം കൊണ്ട് ചിന്തിക്കുന്നവർ

  ദീപക് ശങ്കരനാരായണന്റെ പണികളയിക്കാന്‍ ഉറച്ച് സംഘപരിവാര്‍... മീനാക്ഷി ലേഖി വരെ രംഗത്ത്; എന്താണ് സംഭവം?

  English summary
  Hate Campaign agianst Resmi R Nair on Twitter for asking Ola and Uber to remove hindutwa symbols from cars.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more